ആദ്യ ഭർത്താവിനെ ഉപേക്ഷിച്ച് രണ്ടാം വിവാഹം, രണ്ടാം ഭർത്താവിനെയും മടുത്തതോടെ മറ്റൊരു കാമുകനുമായി ഒളിച്ചോടി; ഒപ്പം കൂട്ടിയത് പ്രായപൂർത്തിയാകാത്ത പെണ്മക്കളെ- ഹോട്ടലിലെത്തി കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെ പതിനൊന്നുകാരിയെ മദ്യം നൽകി ബോധംകെടുത്തി ആശുപത്രിയിലെത്തിച്ച അമ്മയ്ക്ക് കിട്ടിയത് മുട്ടൻപണി

കാമുകന്റെ കൂടെ ഒളിച്ചോടാൻ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍മക്കളെയും കൂടെക്കൂട്ടി മദ്യം കുടിപ്പിച്ച് അബോധാവസ്ഥയിലാക്കിയ അമ്മ അറസ്റ്റിൽ. കായംകുളം സ്വദേശിയായ 34 കാരിയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരും കാമുകനും ചേര്‍ന്ന് 11 കാരിയെയാണ് മദ്യം കുടിപ്പിച്ചത്.
രണ്ടാമത്തെ ഭര്‍ത്താവിനെ ഉപേക്ഷിച്ചാണ് യുവതി രണ്ട് മക്കളുമായി കാമുകനൊപ്പം ഒളിച്ചോടിയത്.യുവതിയെയും മക്കളെയും കാണാനില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞ ദിവസം കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാമുകനുമൊത്ത് ഭക്ഷണം കഴിക്കുന്നതിനിടെയാണ് മകള്‍ക്ക് മദ്യം നല്‍കിയത്. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ ഇരുവരും ചേര്‍ന്ന് ഇന്നലെ ഉച്ചയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. ഇവര്‍ ആശുപത്രിയിലുണ്ടെന്ന് അറിഞ്ഞാണ് പൊലീസ് എത്തിയത്.
ആര്‍.ഡി.ഒ മുമ്ബാകെ ഹാജരാക്കിയ യുവതിയെ ജാമ്യത്തില്‍ വിട്ടു. തുടര്‍ന്ന് മകളെ കൂട്ടിക്കൊണ്ടുപോകാനായി ഇവര്‍ ആശുപത്രിയില്‍ എത്തിയതറിഞ്ഞ് ശിശുക്ഷേമ സമിതി പ്രവര്‍ത്തകരുമെത്തി. ഇവര്‍ക്കൊപ്പം വിട്ടാല്‍ കുട്ടികള്‍ സുരക്ഷിതരായിരിക്കില്ലെന്നതിനാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ ഓഫീസര്‍ ഷെറിന്‍ കെന്നടി, ജില്ലാ ശിശുക്ഷേമ സമിതിയംഗം എ.എന്‍.പുരം ശിവകുമാര്‍ എന്നിവര്‍ ഇടപെട്ട് കുട്ടികളെ മായിത്തറയിലെ റെസ്‌ക്യൂ ഹോമിലേക്ക് മാറ്റി
https://www.facebook.com/Malayalivartha


























