ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക്, ഞങ്ങളുടെ അഭിനന്ദനങ്ങള്‍....ഫുൾ 'ഡി' പ്ലസ്

എസ്എസ്എല്‍സി ഫലം വന്നതിന് പിന്നാലെ ഫുള്‍ എ പ്ലസ് ലഭിച്ചവരുടേയും മികച്ച മാര്‍ക്ക് വാങ്ങിയവരുടേയും ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നിറയുകയാണ് നാട്ടിലെങ്ങും. എന്നാല്‍ ഇടുക്കിയിലെ പീരുമേട് പള്ളിക്കുന്ന് സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ ഒരുക്കിയ ഫ്‌ലെക്‌സ് ബോര്‍ഡ് അല്‍പ്പം വെറൈറ്റിയാണ്. എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് എല്ലാ വിഷയത്തിനും ഡി പ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ ഫ്‌ളക്‌സാണ് വെച്ചിരിക്കുന്നത്.
.'മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗര്‍ജ്ജനത്തേക്കാള്‍ ഭയാനകമായിരുന്നു', ചരിത്ര വിജയം കരസ്ഥമാക്കിയ പളളിക്കുന്നിലെ പൊന്നോമനകാളായ ഞങ്ങള്‍ക്ക് ഞങ്ങളുടെ അഭിനന്ദനങ്ങള്‍ എന്ന വരിയും ഫ്‌ളക്‌സില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്തായാലും സംഭവം വൈറലായതോടെ ഈ മിടുക്കന്മാരെ തിരയുകയാണ് ട്രോളന്മാര്‍.
https://www.facebook.com/Malayalivartha





















