കുടുംബ പ്രശ്‍നങ്ങൾ തീർക്കാനെന്ന വ്യാജേന പീഡനം; യുവതിയുടെ പരാതിയിൽ വ്യാജ സിദ്ധനെ കയ്യോടെ പൊക്കി പോലീസ്

നിലബൂരിൽ കുടുംബ പ്രശ്നങ്ങൾ തീർക്കാണെന്ന വ്യാജേനയെത്തിയ മന്ത്രവാദി യുവതിയെ പീഡിപ്പിച്ചതായി പരാതി. യുവതിയുടെ പരാതിയെത്തുടർന്ന് സുനീര്‍ മന്നാനിഎന്നാ വ്യാജ സിദ്ധനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പോത്തുകല്ലിലായിരുന്നു സംഭവം.
കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുൻപ് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തുകയായിരുന്നു. തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക് തന്റെ കൂടെ വരണമെന്ന സുനീര്‍ മന്നാനി ആവശ്യപ്പെട്ടു. ഇതനുസരിച്ച് സുനീര്‍ മന്നാനിക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ വേളയില്‍ ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. തിരികെ നാട്ടില്‍ എത്തിയ ശേഷം ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
https://www.facebook.com/Malayalivartha





















