കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് നെതര്‍ലന്‍ഡിന്റെ പിന്തുണ; വിവിധ മന്ത്രാലയങ്ങളും ഡച്ച് കമ്പനികളുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിൽ സഹകരിക്കാനുള്ള താല്പര്യം അറിയിച്ച് നെതര്‍ലാന്‍ഡ്

കേരളവുമായി സഹകരിക്കാന്‍ നെതര്‍ലന്‍ഡ് സന്നദ്ധത അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരിക്കാനുള്ള താല്‍പര്യം അറിയിച്ചത്. അതേസമയം വെള്ളപ്പൊക്കത്തെ മറികടക്കാനുള്ള ഡച്ച് മാതൃകയും മുഖ്യമന്ത്രി നേരിട്ട് വിലയിരുത്തി.
നെതര്‍ലാന്‍ഡ് സന്ദര്‍ശനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിന്റെ വികസന ലക്ഷ്യങ്ങള്‍ക്ക് നെതര്‍ലന്‍ഡ് പിന്തുണ നല്‍കി. കേരളവുമായി സഹകരിക്കാനുള്ള താല്‍പര്യവും അറിയിച്ചു. വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഇതില്‍ അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ ദിവസം നെതര്‍ലന്‍ഡ്സിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. മലയാളി സമൂഹത്തിന്റെ പ്രതിനിധികളും സ്വീകരിക്കാനെത്തിയിരുന്നു. തുടര്‍ന്ന് അദ്ദേഹം നെതര്‍ലന്‍ഡ്സിലെ ഇന്ത്യന്‍ എംബസി സന്ദര്‍ശിച്ചു. ഖരമാലിന്യ സംസ്കരണം, ഗതാഗതം, ഇന്റര്‍നെറ്റ് ഓഫ് തിഗ്സ് എന്നീ മേഖലകളിലെ സംവിധാനങ്ങളെക്കുറിച്ച് ജര്‍മന്‍, ഡച്ച് കമ്ബനി പ്രതിനിധികള്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചിരുന്നു.
എ.ആര്.എഫ് ട്രാഫിക് സൊല്യൂഷന്‍സ്, ടി.എന്‍.ഒ ബിഗ് ഡാറ്റ വാല്യു സന്റെര്‍, സോന്റ ഗ്ലോബല്‍ ഇന്‍ഫ്ര തുടങ്ങിയ കമ്ബനികളുടെ പ്രതിനിധികളാണ് ഈ മേഖലകളെക്കുറിച്ച് വിശദീകരിച്ചത്. ചീഫ് സെക്രട്ടറി ടോം ജോസ്, അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവര്‍ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്...
നെതർലൻഡ്‌സ് സന്ദർശനത്തിന്റെ ഭാഗമായി വിവിധ മന്ത്രാലയങ്ങളുടെയും ഡച്ച് കമ്പനികളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. കേരളവുമായി സഹകരിക്കുന്നതിനുള്ള താത്പര്യവും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങൾക്ക് പിന്തുണയും അവർ അറിയിച്ചു.
വിവിധ മന്ത്രാലയങ്ങളുടെ 20 പ്രതിനിധികളാണ് കണ്ടത്. ഇതിൽ അടിസ്ഥാന സൗകര്യം ജല മാനേജ്‌മെന്റ്, കൃഷി, പരിസ്ഥിതി, ഭക്ഷ്യ മന്ത്രാലയങ്ങളുടെ പ്രതിനിധികൾ ഉൾപ്പെടുന്നു. കാർഷിക, ജല മേഖലകളിൽ പ്രവർത്തിക്കുന്ന അർക്കാഡിസ്, റോയൽ ബോസ്‌ക്കലിസ് വെസ്റ്റ്മിനിസ്റ്റർ, ഡെൽറ്റാറെസ്, ഡച്ച് ഗ്രീൻഹൗസ് ഡെൽറ്റ, റോയൽ ഹാസ്‌ക്കണിംഗ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായും ചർച്ച നടത്തി. കോൺഫെഡറേഷൻ ഓഫ് നെതൽലൻഡ്‌സ് ഇൻഡസ്ട്രി ആന്റ് എംപ്ലോയേഴ്‌സിന്റെ വി. എൻ. ഒ എൻ. സി. ഡബ്‌ള്യു പ്രസിഡന്റ് ഹാൻസ് ഡി ബോർ സ്വീകരിച്ചു.
https://www.facebook.com/Malayalivartha



























