Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...


മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...


ഇരുപതുകാരിയുടെ വയറ്റിൽ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 1.16കിലോ. ഭാരമുള്ള മുടിക്കെട്ട്...ട്രിക്കോഫാജിയ എന്നൊരു അവസ്ഥയെ പറ്റി കേട്ടിട്ടുണ്ടോ..?


നേപ്പാള്‍ മഹാപ്രളയത്തെ അതിജീവിച്ച പച്ച നിറമുള്ള ആ അത്ഭുതവീട്.. അന്‍പതിലേറെ വിദേശപത്രങ്ങളില്‍ ഈ വാര്‍ത്ത വന്നു... ഇന്ത്യയിലെ അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി..


യുവതിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി... മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്... കണ്ടെത്തിയപ്പോള്‍ നഗ്നമായ നിലയിൽ ആയിരുന്നു..

ഡോക്ടര്‍മാര്‍ ഞെട്ടിപ്പോയി... തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി; ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍; രാമചന്ദ്രനെ ഇറക്കില്ലെന്ന് കടും പിടുത്തം പിടിച്ച കളക്ടര്‍ അനുപമയ്ക്ക് ഇനിയെന്ത് പറയാന്‍ പറ്റും

11 MAY 2019 09:05 AM IST
മലയാളി വാര്‍ത്ത

ഏറെ ആകാക്ഷയോടെയുള്ള തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ ഫിറ്റ്‌നസ് പരിശോധന നടത്തി. 3 അംഗ ഡോക്ടര്‍മാരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറും. ഇനി ഒഴികഴിവ് ന്യായം പറഞ്ഞ് സര്‍ക്കാരിന് രക്ഷപ്പെടാനാകില്ല.

ആരോഗ്യനില തൃപ്തികരം എന്ന് പ്രാഥമിക വിലയിരുത്തല്‍. മദപ്പാട് ഇല്ലെന്നും മുറിവുകള്‍ ഇല്ലെന്നും ഡോക്ടര്‍മാര്‍. ആനയുടെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടുവെന്ന് പറയാന്‍ ആകില്ല. ഡോക്ടര്‍മാര്‍. അതേസമയം ആന പാപ്പാന്മാരോട് അനുസരണ കാണിക്കുന്നുണ്ടെന്നും സംഘം വിലയിരുത്തി. ഇതോടെ വലിയൊരു വിവാദത്തിനാണ് അവസാനമാകുന്നത്. രാമചന്ദ്രനെ തൃശൂര്‍ പൂരത്തിന് ഇറക്കും എന്നുറപ്പായി.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ചൊല്ലി തൃശൂര്‍ പൂരം പ്രതിസന്ധിയില്‍ പോലും ആയിരുന്നു. ആരോഗ്യ പ്രശ്‌നവും സുരക്ഷയും കണക്കിലെടുത്ത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരത്തിന് എഴുന്നെള്ളിക്കേണ്ടാ എന്ന് കളക്ടര്‍ നിലപാട് എടുത്തതോടെ എങ്കില്‍ മറ്റ് ആനകളെ പൂരത്തിന് ഇറക്കില്ലെന്ന് ആന ഉടമകള്‍ വ്യക്തമാക്കുകയായിരുന്നു. പിന്നാലെ സര്‍ക്കാര്‍ നിയമോപദേശം തേടുകയും പൂര വിളംബരത്തിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴൂന്നെള്ളിക്കാമെന്ന് നിയമോപദേശം കിട്ടുകയും ചെയ്തു. 

എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലാത്തതിനാല്‍ പൂരത്തിന് തിടമ്പേറ്റാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പകരക്കാരനായി എറണാകുളം ശിവകുമാര്‍ എത്താനുള്ള സാധ്യതയും ഉയര്‍ന്നിരുന്നു. ശിവകുമാറിനെ പരിഗണിക്കാമെന്ന് ദേവസ്വം ബോര്‍ഡ് നെയ്തലക്കാവ് ദേവസ്വം ഉപദേശക സമിതിയെ സമീപിച്ചിട്ടുണ്ട്. 

വര്‍ഷങ്ങളായി നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെക്കേ ഗോപുരം തുറന്നു വരുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്. രാമചന്ദ്രന്‍ ഇല്ലെങ്കില്‍ പകരം 53 വയസുള്ള ശിവകുമാറിനെ പരിഗണിക്കുമെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷത്തെ പൂരത്തിന് ഇടത്തെ കൊമ്പനായി തിരുവമ്പാടിയുടെ ഗജനിരയില്‍ ശിവകുമാര്‍ ഉണ്ടായിരുന്നു. കൊച്ചിന്‍ ദേവസ്വത്തിന്റെ ഗജകേസരിയില്‍ മുമ്പനാണ് ശിവകുമാര്‍.

തൃശൂര്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആരോഗ്യം തൃപ്തികരമെങ്കില്‍ പൂരവിളംബരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജില്ലാകളക്ടര്‍ ടി.വി അനുപമ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനായി രാമചന്ദ്രന്റെ ആരോഗ്യസ്ഥിതി പരിശോധിക്കുമെന്ന് ടി.വി അനുപമ നേരത്തെ തന്നെ അറിയിച്ചിരുന്നു. ആന നില്‍ക്കുന്ന സ്ഥലത്ത് നിന്ന് ജനങ്ങളെ മാറ്റിനിറുത്താനും കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാന്‍ സമയം അനുവദിച്ചതിനെതുടര്‍ന്ന് പൂരത്തിന് ആനകളെ നല്‍കാന്‍ ഉടമകള്‍ തീരുമാനിച്ചു.

തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കുന്നതില്‍ കളക്ടര്‍ അദ്ധ്യക്ഷയായ സമിതിക്ക് തീരുമാനിക്കാമെന്ന് തീരുമാനമെടുക്കാമെന്ന് എ.ജി നിയമോപദേശം നല്‍കിയിരുന്നു. തലേന്ന് നടക്കുന്ന പൂരവിളംബരത്തില്‍ മാത്രമേ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പങ്കെടുപ്പിക്കാവൂയെന്നായിരുന്നു നിയമോപദേശം. വിഷയത്തില്‍ ഇടപെടാനില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. അതേസമയം രാമചന്ദ്രന് ആരോഗ്യ പ്രശ്‌നമില്ലെന്ന് കണ്ടെത്തിയതിനാല്‍ മുഴുവന്‍ ചടങ്ങുകള്‍ക്കും ഇറക്കാന്‍ ആനയുടമുകളും വാശി പിടിക്കും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സവാള വില നിയന്ത്രിക്കാന്‍ വന്‍നീക്കവുമായി കൃഷിവകുപ്പ്  (16 minutes ago)

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ ഒക്ടോബര്‍ 31 വരെ അവസരം  (27 minutes ago)

സംസ്ഥാനത്ത് ഇതുവരെ 170 കോടിയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി  (1 hour ago)

അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി  (1 hour ago)

വീറ്റുമുറ്റത്ത് നിന്ന് മോഷണം പോയ ബൈക്ക് അപകടത്തിൽപെട്ടു; രണ്ടുപേർക്ക് ദാരുണാന്ത്യം, വിവരമറിഞ്ഞ് ഞെട്ടി ഉടമ...  (2 hours ago)

കല്ലമ്പലത്ത് കിണറ്റിനുള്ളിൽ വൻ തീപിടിത്തം; മൂന്ന് യുവാക്കൾക്ക് ഗുരുതരമായി പൊള്ളലേറ്റു, പെട്രോൾ സാന്നിധ്യമെന്ന് സംശയം...  (2 hours ago)

അന്താരാഷ്ട്ര മീലാദ് സമ്മേളനം സെപ്റ്റംബർ 5ന്: ലോകപ്രശസ്ത മൗലിദ് ട്രൂപ്പുകളുടെ പ്രകടനവും കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാരുടെ വാർഷിക പ്രഭാഷണവും: മെഗാ ദഫ് ഘോഷയാത്രയും മുഖ്യ ആകർഷകമാകും...  (2 hours ago)

സെക്രട്ടറിയേറ്റ് മാർച്ചിനിടെ പൊലീസിനെ ആക്രമിച്ച കേസ്: എസ്എഫ്ഐ ജില്ലാ നേതാവ് അറസ്റ്റിൽ; വധശ്രമത്തിന് കേസ്  (2 hours ago)

ചെന്നൈയുടെ മുഖച്ഛായ മാറ്റാൻ വമ്പൻ പദ്ധതികൾ; ഒളിമ്പിക് സിറ്റിയും 1200 കോടിയുടെ പുതിയ സെക്രട്ടറിയേറ്റും പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്...  (3 hours ago)

മുംബൈയിൽ 70-കാരൻ ഓടിച്ച ഇലക്ട്രിക് കാർ പാഞ്ഞുകയറി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം; ആറുപേർക്ക് പരിക്ക്...  (3 hours ago)

ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന അൻസിബയുടെ പരാതി ഗൗരവതരം; കേസെടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി നിർദ്ദേശം...  (3 hours ago)

ടിബറ്റിൽ ശക്തമായ ഭൂചലനം; 5 തീവ്രത രേഖപ്പെടുത്തി, മിന്നൽ പ്രളയ ദുരന്തത്തിന് പിന്നാലെ വീണ്ടും പ്രകൃതിക്ഷോഭം...  (3 hours ago)

കള്ളനെ പേടിച്ച് വണ്ടി വീടിന് മുകളിൽ പാർക്ക് ചെയ്തു! സോഷ്യൽ മീഡിയയെ ഞെട്ടിച്ച് മഹീന്ദ്ര സ്കോർപിയോ ഉടമ...  (3 hours ago)

20 കാരിയുടെ വയറ്റിൽ നിന്നു  (3 hours ago)

അഞ്ഞൂറിലേറെ പത്രങ്ങള്‍ക്കും ഇത് വിസ്മയ വാര്‍ത്തയായി.  (3 hours ago)

Malayali Vartha Recommends