അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചതായി പരാതി

കൊച്ചി തൃക്കാക്കരയിലെ ഭാരത് മാതാ കോളേജിലെ അദ്ധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ വിദ്യാര്‍ത്ഥിക്കെതിരെ കേസ്. ഭാരത് മാതാ കോളേജിലെ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയായ ശ്രീഹരിക്കെതിരെയാണ് കേസെടുത്തത്. കോളേജിലെ അദ്ധ്യാപകരുടെയും സഹപാഠികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നാണ് പരാതി.
ടെലിഗ്രാമിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയുമാണ് മോര്‍ഫ് ചെയ്ത അശ്‌ളീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. പരാതി ഉയര്‍ന്നതിന് പിന്നാലെ ശ്രീഹരിയെ കോളേജില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇയാളുടെ ഫോണില്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സൗമ്യ അറിയിച്ചു.
സെപ്തംബര്‍ ഒന്നാം തീയതിയാണ് കോളേജിന് ഇതുസംബന്ധിച്ച് വിവരം ലഭിച്ചത്. പൂര്‍വ്വ വിദ്യാര്‍ത്ഥി ഒരദ്ധ്യാപികയ്ക്ക് വിവരം നല്‍കുകയായിരുന്നു. അടുത്ത ദിവസംതന്നെ പരാതി പരിശോധിച്ച് കോളേജ് മാനേജ്മെന്റ് പൊലീസിനെ വിവരമറിയിച്ചു. സംഭവത്തില്‍ സൈബര്‍ പൊലീസിന്റെ സഹായം തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, പരാതി ഉയര്‍ന്നതിന് പിന്നാലെ ലോക്കല്‍ ഗാര്‍ഡിയനൊപ്പം പോകാന്‍ ശ്രീഹരിയെ കോളേജ് അധികൃതര്‍ അനുവദിച്ചുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ശ്രീഹരിക്കൊപ്പം മറ്റുചില വിദ്യാര്‍ത്ഥികള്‍ കൂടിയുണ്ടെന്ന് മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. ഇവരെക്കുറിച്ച് ശ്രീഹരിതന്നെ വിവരം നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. ആരോപണവിധേയരായ വിദ്യാര്‍ത്ഥികളിലൊരാളെ പരീക്ഷ എഴുതാനും അനുവദിച്ചു. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിന്റെ ഓഫീസിന് മുന്നില്‍ പ്രതിഷേധം തുടരുകയാണ്. ആരോപണവിധേയരായ മറ്റ് വിദ്യാര്‍ത്ഥികളെയും കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha

























