നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോ ഇടിച്ച് ഒരു വയസുള്ള കുഞ്ഞും അച്ഛനും മരിച്ചു

പാലാ കടനാട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ഓട്ടോ ഇടിച്ച് ഒരു വയസുള്ള കുഞ്ഞും അച്ഛനും മരിച്ചു. നീലൂര്‍ മാനത്തൂര്‍ പുതിയാമഠത്തില്‍ ജെന്‍സ്, മകന് അഗസ്ത് എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടമുണ്ടായത്. പിഴകില്‍ നിന്നും കൊല്ലപ്പള്ളിയിലേക്കുള്ള യാത്രാമധ്യേ ജെന്‍സ് ഓടിച്ചിരുന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ജെന്‍സിന്റെ ഭാര്യയും മൂത്ത കുട്ടിയും വണ്ടിയില്‍ ഉണ്ടായിരുന്നു. ഇവര്‍ പരിക്കുകളോടെ രക്ഷപെട്ടു.
https://www.facebook.com/Malayalivartha



























