പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം, വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെയായിരുന്നു സംഭവം
പൊളിച്ചുമാറ്റുന്ന വീടിന്റെ തൂണ് തലയില്‍ വീണ് നാലു വയസുകാരിക്ക് ദാരുണാന്ത്യം. മണ്ണാര്‍ക്കാട്ട് കുമരംപുത്തൂര്‍ ഇലവുങ്കല്‍ വീട്ടില്‍ ജിജീഷിന്റെ മകള്‍ ജുവല്‍ ആണ് മരിച്ചത്.
പഴയ വീട് പകുതി പൊളിച്ചു മാറ്റിയിരുന്നു. വീട്ടുമുറ്റത്ത് കുഞ്ഞ് കളിക്കുന്നതിനിടെ അപകടാവസ്ഥയിലായ തൂണ് കുഞ്ഞിന്റെ മേല്‍ പതിക്കുകയായിരുന്നു. ഗുരുതരമായ പരുക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha