യൂണിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി, ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കള്‍

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പഠനം തുടരില്ലെന്ന് ജീവനൊടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി. ഇതേത്തുടര്‍ന്ന് കോളേജ് മാറ്റത്തിന് അപേക്ഷ നല്‍കിയെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ അറിയിച്ചു. ഭയം കൊണ്ടാണ് കോളജ് മാറുന്നതെന്നും പരാതിയില്‍ നിന്ന് പിന്‍വാങ്ങാന്‍ കാരണവും ഭയം തന്നെയാണെന്നും ബന്ധുക്കള്‍ വ്യക്തമാക്കി
നേരത്ത, വിദ്യാര്‍ഥിനിയുടെ ജീവനൊടുക്കാനുള്ള ശ്രമം വലിയ വിവാദമായിരുന്നു. ക്യാമ്പസിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമാണ് കാരണമെന്നായിരുന്നു വിദ്യാര്‍ഥിനിയുടെ പറഞ്ഞിരുന്നത്. പക്ഷെ, പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു.
https://www.facebook.com/Malayalivartha



























