വിദ്യാർത്ഥികൾക്ക് പകരം അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവം; വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാർത്ഥികൾ

കോഴിക്കോട് മുക്കം നീലേശ്വരം ഹയർ സെക്കന്റെറി സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് പകരം അദ്ധ്യാപകൻ പരീക്ഷ എഴുതിയ സംഭവത്തിൽ വീണ്ടും പരീക്ഷ എഴുതാമെന്ന് വിദ്യാർത്ഥികൾ സമ്മതിച്ചു. മൂന്ന് വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്ന നിലപാടായിരുന്നു നേരത്തെ വിദ്യാർത്ഥികൾ സ്വീകരിച്ചിരുന്നത്.
ഹയർ സെക്കന്റെറി ജോയിന്റ് ഡയറക്ടർ എസ്.എസ്. വിവേകാനന്ദൻ, റീജണൽ ഡെപ്യൂട്ടി ഡയറക്ടർ ഗോകുൽ കൃഷ്ണ എന്നിവർ സ്‌കൂളിലെത്തി പരീക്ഷാ ചുമതല ഉണ്ടായിരുന്ന അദ്ധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും തെളിവെടുപ്പു നടത്തിയ ശേഷമാണ് വീണ്ടും പരീക്ഷ എഴുതാൻ നിർദേശം നൽകിയത്. ഫലം തടഞ്ഞു വച്ച നാലു വിദ്യാർത്ഥികളിൽ രണ്ടു പേർ ജൂണ് 10ന് നടക്കുന്ന സെ പരീക്ഷ എഴുതണം. ഫീസ് സ്‌കൂൾ അധികൃതർ അടയ്ക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നിർദേശം നൽകിയിരുന്നു.
https://www.facebook.com/Malayalivartha