Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

നെയ്യാറ്റിന്‍കര സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ചന്ദ്രനെതിരെ നിര്‍ണായക മൊഴി പുറത്ത്... ഇരട്ട ആത്മഹത്യക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് ആംബുലന്‍സില്‍ വച്ച് ലേഖ പറഞ്ഞതായി അയല്‍വാസി

18 MAY 2019 07:40 AM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിന്‍കര സ്വദേശികളായ ലേഖയും മകള്‍ വൈഷ്ണവിയും ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ചന്ദ്രനെതിരെ നിര്‍ണായക മൊഴി. ഇരട്ട ആത്മഹത്യക്ക് കാരണക്കാരന്‍ ഭര്‍ത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയല്‍വാസി പൊലീസിന് മൊഴി നല്‍കി. പൊള്ളലേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ വെച്ചാണ് ലേഖ ചന്ദ്രനെപ്പറ്റി പറഞ്ഞതത്രെ. അയല്‍വാസിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
ആംബുലന്‍സ് ജീവനക്കാരുടെ മൊഴിയും അയല്‍വാസിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും. കസിലെ പ്രതികളായ ഭര്‍ത്താവ് ചന്ദ്രന്‍, ഭര്‍തൃമാതാവ് കൃഷ്ണമ്മ, അവരുടെ സഹോദരി ശാന്തമ്മ, ഭര്‍ത്താവ് കാശിനാഥന്‍ എന്നിവര്‍ക്കെതിരെ ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരവും കേസെടുത്തു. ആദ്യം ആത്മഹത്യാപ്രേരണക്കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്.
വീട്ടില്‍ നടത്തിയ കൂടുതല്‍ പരിശോധനയെ തുടര്‍ന്നാണ് ഗാര്‍ഹികപീഡനനിരോധന നിയമപ്രകാരമുള്ള കുറ്റവും ചുമത്തിയത്.ഭര്‍ത്താവും ബന്ധുക്കളും ലേഖയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിന് തെളിവു കിട്ടിയ സാഹചര്യത്തിലാണ് നടപടി. റിമാന്‍ഡില്‍ കഴിയുന്ന പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് തീരുമാനിച്ചു. ചന്ദ്രനെയും കാശിനാഥനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നല്‍കും.
അതേസമയം മാതാവും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിന്റെ ജപ്തി ഭീഷണി ഉള്‍പ്പെടെ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നു. ബാങ്ക്‌വായ്പയുടെ പേരില്‍ വീട്ടില്‍നിന്ന് ഇറങ്ങേണ്ടിവരുമെന്ന ഭയവും ആത്മഹത്യക്ക് കാരണമായെന്നാണ് ആത്മഹത്യക്കുറിപ്പിന്റെ അടിസ്ഥാനത്തിലുള്ള പൊലീസ് നിഗമനം. കനറാ ബാങ്ക് ശാഖയില്‍നിന്ന് എടുത്ത വായ്പ തിരിച്ചടക്കാത്തതിനെതുടര്‍ന്ന് ബാങ്കില്‍നിന്ന് ജപ്തി ഭീഷണിയുണ്ടായിരുന്നു. അതിന് പിന്നാലെയായിരുന്നു ആത്മഹത്യ.
വായ്പയുടെയും ജപ്തിനടപടികളുടെയും രേഖകളുമായി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ ബിജു വി. നായര്‍ക്ക് മുന്നില്‍ ഹാജരാകാന്‍ കനറാ ബാങ്ക് മാനേജര്‍ക്കും മൂന്ന് ജീവനക്കാര്‍ക്കും പൊലീസ് നോട്ടീസ് നല്‍കി.
എന്നാല്‍ ഇരട്ട ആത്മഹത്യക്ക് മന്ത്രവാദവും കാരണമായെന്ന ആരോപണം തെളിയിക്കുന്ന തെളിവുകള്‍ ലഭിച്ചില്ലെന്ന് പൊലീസ്. വീട്ടില്‍ മന്ത്രവാദവും പൂജയും പതിവായിരുന്നെന്നും ജപ്തിനോട്ടീസുകളും ലോട്ടറി ടിക്കറ്റുകളും വീടിന് സമീപത്തെ പൂജത്തറയില്‍ വെക്കുമായിരുന്നെന്നും ലേഖയുടെ ആത്മഹത്യക്കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയും വീട്ടില്‍ പൂജ നടന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. എന്നാല്‍, മന്ത്രവാദം സംബന്ധിച്ച് തെളിവ് ലഭിച്ചിട്ടില്ല. മന്ത്രവാദിയുടെ നിര്‍ദേശാനുസരണമാണ് ചന്ദ്രനും മാതാവും തന്നെ പീഡിപ്പിച്ചിരുന്നതെന്നും വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ പറയുമായിരുന്നെന്നുമാണ് ലേഖ കുറിപ്പില്‍ വ്യക്തമാക്കിയിരുന്നത്. ് പൊലീസ് ചില ദിവ്യന്മാരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (1 hour ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (1 hour ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (2 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (3 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

എൽ.ഡി.എഫിൽ ഭിന്നത രൂക്ഷം; പിണറായി വിജയനെതിരെ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവിൽ കടുത്ത വിമർശനം  (4 hours ago)

ജനവാസമേഖലകളെയും കൃഷിസ്ഥലങ്ങളെയും തോട്ടങ്ങളെയും ESA പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കും; നടപടികൾ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് തന്നെ ആരംഭിച്ചിരുന്നതായി പരിസ്ഥിതി മന്ത്രി സണ്ണി ജോസഫ്  (4 hours ago)

Malayali Vartha Recommends