Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കൊതിയൂറി രാഹുല്‍... 46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ നേരിട്ട് പ്രധാനമന്ത്രിയുടെ പ്രചാരണത്തില്‍ മറ്റ് നേതാക്കള്‍ക്ക് അസൂയ; തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മോദി പറന്നത് 1.5 ലക്ഷം കിലോമീറ്റര്‍; 142 റാലികളില്‍ പ്രസംഗിച്ചു 

18 MAY 2019 12:02 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ പല കാര്യങ്ങളും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് കൗതുകമാണ്. അത് പലപ്പോഴും രാഹുല്‍ തുറന്ന് പറയാറുമുണ്ട്. ഇപ്പോള്‍ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള മോഡിയുടെ തെരഞ്ഞെടുപ്പ് പ്രചാരണമാണ് ചര്‍ച്ചയാകുന്നത്. പ്രചരണ കാര്യത്തിലും മോഡി അങ്ങനെ രാഹുലിനെ ബഹുദൂരം പിന്നിലാക്കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റര്‍ ആകാശ യാത്ര നടത്തിയെന്നും 142 റാലികളില്‍ പങ്കെടുത്തെന്നും ബിജെപി അധ്യക്ഷന്‍ അമിത് ഷാ തന്നെയാണ് വെളിപ്പെടുത്തുന്നത്. ഏറ്റവും വിപുലമായ പ്രചാരണമാണ് പാര്‍ട്ടി ഇത്തവണ നടത്തിയതെന്നും മോദിക്കൊപ്പം കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പറഞ്ഞു.

46 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്ന അസഹനീയമായ ചൂടിനെ നേരിട്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രചാരണം. ഫെബ്രുവരി മുതല്‍ മേയ് വരെയുള്ള തിരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ മോദി സന്ദര്‍ശിക്കാത്ത ഒരു സ്ഥലം പോലും രാജ്യത്തില്ലെന്നും അമിത് ഷാ പറഞ്ഞു.

മാര്‍ച്ച് 10നാണ് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28ന് മീററ്റിലായിരുന്നു മോദിയുടെ പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. 142 റാലികളും നാല് റോഡ് ഷോകളും നടത്തി. ഈ റാലികളില്‍ ഒന്നര കോടി ജനങ്ങളെ അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. 

പ്രചാരണത്തിനായി 312 ലോക്‌സഭാ മണ്ഡലങ്ങളില്‍ താന്‍ സന്ദര്‍ശിച്ചെന്നും 161 റാലികളിലും 18 റോഡ് ഷോകളിലും പങ്കെടുത്തെന്നും അമിത് ഷാ അവകാശപ്പെട്ടു. 

സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്പര്‍ശിച്ചുള്ള വളരെ വിജയകരമായ പ്രചാരണമായിരുന്നു ബിജെപിയുടേത്. ഭൂരിപക്ഷത്തോടെ അധികാരം നിലനിര്‍ത്തുമെന്നകാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഷാ പറഞ്ഞു.
അതേസമയം ഭരണത്തിലേറി അഞ്ചുവര്‍ഷം കഴിയാറാകവേ ആദ്യമായി പങ്കെടുത്ത പത്രസമ്മേളനത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയില്ല. ചോദ്യമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് പാര്‍ട്ടിയധ്യക്ഷന്‍ മറുപടി നല്‍കുമെന്നു പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. അമിത് ഷായാണ് ചോദ്യങ്ങള്‍ക്കു മറുപടി നല്‍കിയത്.

വ്യാഴാഴ്ചത്തെ ബി.ജെ.പി.യുടെ ഔദ്യോഗിക അറിയിപ്പുപ്രകാരം പാര്‍ട്ടി ദേശീയാസ്ഥാനത്തെ ഹാളില്‍ വെള്ളിയാഴ്ച വൈകീട്ട് 3.45ന് അമിത് ഷായുടെ പത്രസമ്മേളനമാണ് നടക്കേണ്ടിയിരുന്നത്. ഷായ്‌ക്കൊപ്പം പ്രധാനമന്ത്രിയുമുണ്ടാകുമെന്ന് വെള്ളിയാഴ്ച രണ്ടുവരെ അറിയിപ്പുണ്ടായിരുന്നില്ല. പാര്‍ട്ടിയാസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍കണ്ട് മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ് നരേന്ദ്രമോദിയും പങ്കെടുക്കുന്നുവെന്നറിഞ്ഞത്. തുടര്‍ന്ന് അമിത് ഷായ്‌ക്കൊപ്പം 4.20ന് പ്രധാനമന്ത്രി വേദിയിലെത്തി.

ഷായുടെ ആമുഖത്തിനുശേഷമാണ് മോദി സംസാരിച്ചത്. പാര്‍ട്ടിയാസ്ഥാനത്തെ പത്രസമ്മേളനവേദിയില്‍ ആദ്യമായാണ് എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. മധ്യപ്രദേശിലെ റാലിയില്‍ പങ്കെടുത്തതിനുശേഷം നേരിട്ട് ഇവിടെയെത്തിയിരിക്കുകയാണെന്നും പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിനുശേഷമായിരുന്നു ചോദ്യോത്തരവേള. പ്രധാനമന്ത്രിയോട് ചോദ്യമുയര്‍ന്നപ്പോള്‍, അധ്യക്ഷന്‍ മറുപടിപറയുമെന്ന് അദ്ദേഹം അറിയിച്ചു. 'ഞങ്ങളുടേത് അച്ചടക്കമുള്ള പാര്‍ട്ടിയാണ്. പാര്‍ട്ടിയധ്യക്ഷനാണ് സംസാരിക്കുക. അധ്യക്ഷന്റെമുന്നില്‍ മറ്റാരും സംസാരിക്കാറില്ല. ഞങ്ങള്‍ പാര്‍ട്ടിയുടെ അച്ചടക്കമുള്ള പ്രവര്‍ത്തകരാണ്. ചോദ്യങ്ങള്‍ക്ക് അധ്യക്ഷന്‍ മറുപടിപറയും' മോദി ചിരിയോടെ പ്രതികരിച്ചു. തുടര്‍ന്ന്, പ്രധാനമന്ത്രിയോടുള്ള ചോദ്യത്തിന് ഷാ മറുപടിനല്‍കി. പിന്നീട് ഷായോടായിരുന്നു ചോദ്യങ്ങള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (11 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends