ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി കെ.സുരേന്ദ്രന്‍

ഈ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തും കേന്ദ്രത്തിലും ബിജെപി മികച്ച മുന്നേറ്റമുണ്ടാക്കുമെന്ന പ്രവചനവുമായി കെ.സുരേന്ദ്രന്‍ രംഗത്ത്. പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ കെ.സുരേന്ദ്രന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി തന്നെ അധികാരത്തിലെത്തുമെന്ന് തന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. മോദി സര്‍ക്കാര്‍ നിലവിലുള്ള എന്‍ഡിഎ സഖ്യത്തിന്‍റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടുമെന്നാണ് സുരേന്ദ്രന്റെ വിലയിരുത്തല്‍.
ഫേസ്ബുക്‌പോസ്റ്റിൽ പറയുന്നത് ഇങ്ങനെ;
1)മോദി സർക്കാർ നിലവിലുള്ള എൻ. ഡി. എ സഖ്യത്തിന്റെ സീറ്റുകൊണ്ട് തന്നെ ഭൂരിപക്ഷം നേടും.
2)നരേന്ദ്ര മോദി തന്നെയാവും പ്രധാനമന്ത്രി.
3)പുതിയ പാർട്ടികൾ ചിലത് എൻ. ഡി. എയിൽ ചേരുകയും ചെയ്യും.
4)പ്രതിപക്ഷവും ബി. ജെ. പി വിരുദ്ധമാധ്യമങ്ങളും ഒരുമിച്ച് ഈ തെരഞ്ഞെടുപ്പിലും പരാജയപ്പെടും.
5)കോൺഗ്രസ്സിന് മൂന്നക്കം തികയില്ല
6)ഇടതുപക്ഷം എല്ലാം കൂടി രണ്ടക്കം തികയ്ക്കില്ല.
7) കേരളത്തിൽ നിന്നും ബി. ജെ. പിക്ക് എം. പിമാരുണ്ടാവും.
https://www.facebook.com/Malayalivartha

























