അങ്കണവാടിയില്‍നിന്നും രണ്ടരവയസുകാരി ഇറങ്ങിയോടിയത് റോഡിലേക്ക്... റോഡ് നിര്‍മാണ സാമഗ്രികളുമായി വന്ന ടോറസ് ലോറിയുടെയും എതിരെ വന്ന കാറിന്റെയും മുന്നില്‍പ്പെട്ട കുട്ടിയുടെ രക്ഷകനായി മാറിയത് കടയുടമ; ജീവനക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പിതാവ്

മാര്‍ച്ച് അഞ്ചിനാണ് പരാതിക്ക് ആസ്പദമായ സംഭവം. അങ്കണവാടി ജീവനക്കാരിയുടെ പ്രവര്‍ത്തനം മോശമാണെന്നുകാട്ടി കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരും കുട്ടിയെ നടുറോഡില്‍ കണ്ട കാറുടമയും സംസ്ഥാന ശിശുക്ഷേമ വകുപ്പിനും ജില്ലാ ചൈല്‍ഡ് ലൈനിനും പരാതി നല്‍കിയതായി നവീന്‍കുമാര്‍, അഞ്ചുകണ്ടത്തില്‍ അജി, കല്ലടയില്‍ സജി എന്നിവര്‍ അറിയിച്ചു. ശാന്തന്‍പാറ വാക്കോടന്സിറ്റിയില് അങ്കണവാടി വര്‍ക്കറുടെ അശ്രദ്ധമൂലം രണ്ടര വയസുള്ള പെണ്‍കുട്ടി അങ്കണവാടിയില്‍നിന്നും ഇറങ്ങിപ്പോയതായി പരാതി. റോഡിലൂടെ നടന്നു വാഹനങ്ങള്‍ക്കു മുന്നില്‍പ്പെട്ട കുട്ടിയെ സമീപത്തെ കടയുടമയുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് രക്ഷപ്പെടുത്താനായതെന്നും നിരുത്തരവാദപരമായി പെരുമാറിയ ജീവനക്കാരിക്കെതിരേ നടപടി വേണമെന്നും കുട്ടിയുടെ പിതാവ് സുധാഭവനില്‍ നവീന്‍കുമാറും സമീപവാസികളും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഉച്ചക്ക് 12 ഓടെ നവീനിന്റെ മകള്‍ അങ്കണവാടിയില്‍നിന്നും വാഹനത്തിരക്കുള്ള റോഡിലൂടെ നടന്ന് 100 മീറ്റര്‍ അകലെ കടകളുള്ള സ്ഥലം വരെ എത്തിയിരുന്നു. അതുവഴി റോഡ് നിര്‍മാണ സാമഗ്രികളുമായി വന്ന ടോറസ് ലോറിയുടെയും എതിരെ വന്ന കാറിന്റെയും മുന്നില്‍പ്പെട്ടപ്പോള്‍ തൊട്ടടുത്തുള്ള കടയുടമയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
https://www.facebook.com/Malayalivartha

























