Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

ഇങ്ങനെയൊരു അനുഭവം മറ്റൊരു നേതാവിനും വരരുതേ; നാലുതവണ മന്ത്രിയും നാലു തവണ നിയമസഭാംഗവുമായിരുന്ന കടവൂരിന്റെ ഭൗതിക ശരീരം കെ. പി. സി.സി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാതെ അപമാനിച്ചു എന്ന് ആരോപണം

18 MAY 2019 02:06 PM IST
മലയാളി വാര്‍ത്ത

മുതിർന്ന കോൺഗ്രസ് നേതാവ് കടവൂർ ശിവദാസനെ കോൺഗ്രസ്സ് നേതൃത്വം അപമാനിച്ചതായി പരാതി. നാലുതവണ മന്ത്രിയും നാലു തവണ നിയമസഭാംഗവുമായിരുന്ന കടവൂരിന്റെ ഭൗതിക ശരീരം കെ. പി. സി.സി ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കാതെ അപമാനിച്ചു എന്നാണ് ആരോപണം. ഇങ്ങനെയൊരു അനുഭവം മറ്റൊരു കോൺഗ്രസ് നേതാവിനും വരരുതെന്നാണ് നേതാക്കൾ പറയുന്നത്.

വെള്ളിയാഴ്ച പുലർച്ചെയാണ് തലസ്ഥാനത്തെ സ്വകാര്യാശുപത്രിയിൽ കടവൂർ അന്തരിച്ചത്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ഭവതിക ശരീരം കെ പി സി സി ആസ്ഥാനത്ത് പൊതുദർശനത്തിന് വയ്ക്കണം. ഇക്കാര്യം ബന്ധുക്കൾ ആശുപത്രിയിലെത്തിയ കോൺഗ്രസ് നേതാക്കളോട് ചോദിച്ചെങ്കിലും മുല്ലപ്പള്ളിയും ചെന്നിത്തലയും സ്ഥലത്തില്ലെന്നാണ് നേതാക്കൾ പറഞ്ഞത്. കെ പി സി സി ആസ്ഥാനത്ത് മൃതദേഹം പൊതുദർശനത്തിന് വയ്ക്കാൻ കെ പി സി സി അധ്യക്ഷന്റെ അനുവാദം ആവശ്യമില്ല. ഉയർന്ന നേതാക്കൾ വിചാരിച്ചാൽ മതി. പാർട്ടി ഭാരവാഹിത്വങ്ങളിൽ നിരവധി തവണ ഇരുന്നിട്ടുള്ള വ്യക്തിയാണ് കടവൂർ.

മുല്ലപ്പള്ളി ഡൽഹിയിലും ചെന്നിത്തല മുംബയിലാണ് . ഡൽഹിയും മുംബയും വിദേശത്തല്ല. ഇരു നേതാക്കളും കൈയെത്തും ദൂരത്ത് തന്നെയാണ് ഉണ്ടായിരുന്നത്. ഇരുവരെയും ഫോണിൽ ലഭ്യമാകുമായിരുന്നു. അതേസമയം മരണവിവരം അറിഞയുടനെ എ. കെ. ആന്റണിയും നെയ്യാറ്റിൻകര സനലും ആശുപത്രിയിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. പ്രധാന നേതാക്കളിൽ പലരും തിരുവനന്തപുരത്തുണ്ടായിരുന്നിട്ടും വന്നില്ല . ഒരു വിഭാഗം പ്രവർത്തകർക്ക് കടവൂരിന്റെ ഭൗതിക ശരീരം കെ പി സി സി ആസ്ഥാനത്ത് എത്തിക്കാത്തതിൽ അമർഷമുണ്ട്. അവർ ഇക്കാര്യം ഹൈകമാന്റിന്റെയും അറിയിച്ചിട്ടുണ്ട്. കടവൂരിനോട് മുല്ലപ്പള്ളിയും ചെന്നിത്തലയും അനാദരവ് കാണിച്ചു എന്നാണ് അക്ഷേപം.

എന്നാൽ മൃതദേഹം കൊല്ലത്ത് എത്രയും വേഗം എത്തിക്കണമെന്ന് വീട്ടുകാർ ശാഠ്യം പിടിച്ചതു കൊണ്ടാണ് പൊതുദർശനം സാധ്യമാകാതിരുന്നതെന്ന് കെ. പി സി സി നേതാക്കൾ പറയുന്നു. എന്നാൽ ഇക്കാര്യം വീട്ടുകാർ നിഷേധിച്ചു. ആനന്ദവല്ലീശ്വരം ക്ഷേത്രത്തിന് സമീപമാണ് കടവൂരിന്റെ വീട് ക്ഷേത്രം അടച്ച ശേഷം മാത്രമേ മൃതദേഹം വീട്ടിലെത്തിക്കാൻ കഴിയുമായിരുന്നുള്ളു. മ്യതദേഹം നേരത്തെ കൊല്ലത്ത് എത്തിച്ചതു കാരണം മൃതദേഹം വീട്ടിലെത്തിക്കാൻ കഴിഞ്ഞില്ല. കൊല്ലം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിലാണ് മൃതദേഹം സൂക്ഷിച്ചത്.

കെ. കരുണാകരൻ. എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു കടവൂർ. ഭരിച്ചതെല്ലാം സുപ്രധാന വകുപ്പുകൾ. നിരവധി ക്ഷേമ പദധതികൾ അദ്ദേഹം സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുണ്ട്. കുണ്ടറ, കൊല്ലം മണ്ഡലങ്ങളെയാണ് അദ്ദേഹം പ്രതിനിധികരിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കളിൽ പലർക്കും കടവൂരിനോട് താത്പര്യകുറവുണ്ട്. അദ്ദേഹം കൊല്ലത്ത് പാർട്ടി നേതൃനിരയിൽ ഉണ്ടായിരുന്ന കാലത്ത് സംഘടനാ പ്രവർത്തനം ദുർബലമായിരുന്നു. ഐ ഗ്രൂപ്പിന്റെ നേതാവായിരുന്നു കടവൂർ. കൊല്ലം സി പി എം ആഭിമുഖ്യമുള്ള ജില്ലയായത് കടവൂരിന്റെ കാലത്താണ്.

തൊഴിലാളികൾക്ക് വേണ്ടി ക്ഷേമനിധി ബോർഡ് എന്ന ആശയം കൊണ്ടുവന്നത് കടവൂരാണ്. വിശ്രമ ജീവിതത്തിൽ ആധ്യാത്മിക മേഖലയിലായിരുന്നു കടവൂരിന്റെ ശ്രദ്ധ.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (8 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (8 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (8 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (9 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (9 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (9 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (10 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (10 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (12 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (12 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (12 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (12 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (12 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (12 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (13 hours ago)

Malayali Vartha Recommends