Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കളള വോട്ട് ചെയ്യാന്‍ പര്‍ദ്ദ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ പാടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, പര്‍ദ്ദ ഉപയോഗിച്ച് വോട്ട് ചെയ്യാനെത്തുന്നതില്‍ തെറ്റില്ല

18 MAY 2019 01:10 PM IST
മലയാളി വാര്‍ത്ത

, പോളിംഗ് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടു. എല്ലാരും മുഖം മറച്ച് വരുന്നത് ശരിയല്ല. മുഖം മൂടികളുടെ തെരഞ്ഞെടുപ്പായി മാറ്റാനാകില്ല. വോട്ടര്‍ ആരാണെന്ന് തിരിച്ചറിയാന്‍ അവകാശമുണ്ട്. റീ പോളിംഗ് നടക്കുന്നിടത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ യാതോരു വിധത്തിലുമുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടില്ലെന്നും കോടിയേരി കുറ്റപ്പെടുത്തി. ആരുടെയൊക്കെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ റീ പോളിംഗ് നടത്തുന്നത്. ദൂരെ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടി. ഗൗരവത്തോടെ പ്രവര്‍ത്തിക്കാന്‍ കമ്മീഷനാകുന്നില്ല. കൂടുതല്‍ ബൂത്തുകളില്‍ റീപോളിംഗ് ആവശ്യമെങ്കില്‍ ആദ്യം പ്രഖ്യാപിക്കാമായിരുന്നില്ലേ എന്നും കോടിയേരി ചോദിച്ചു.

ആദ്യം നാല് ബൂത്തുകളില്‍ റീപോളിംഗ് പ്രഖ്യാപിച്ച കമ്മീഷന്‍ എന്തുകൊണ്ട് കൂടുതല്‍ ബൂത്തുകളില്‍ റീപോളിംഗ് ആവശ്യമായിരുന്നെങ്കില്‍ ആദ്യമേ പ്രഖ്യാപിച്ചില്ലെന്നും കോടിയേരി ചോദിച്ചു. ഇന്നലെ കാസര്‍കോട്ട് ഉണ്ടായ സംഘര്‍ഷത്തിനിടെ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടറെ മര്‍ദ്ദിച്ച സംഭവത്തെ കോടിയേരി അപലപിച്ചു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ആരും ആക്രമം നടത്തരുത്. സി.പി.എം പ്രവര്‍ത്തകരുടെ ഭാഗത്ത് ഇന്ന് ഇത്തരമൊരു സംഭവം ഉണ്ടാകാന്‍ പാടില്ലായിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും കോടിയേരി വ്യക്തമാക്കി. റീപ്പോളിംഗിനിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ഏഷ്യാനെറ്റിന്റെ റിപ്പോര്‍ട്ടറെ ആക്രമിച്ചത്. 

സി.പി.എം, മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്‌തെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഏഴ് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ റീ പോളിങ് പ്രഖ്യാപിക്കുകയായിരുന്നു. അതിനെതിരെയാണ് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയത്. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ യുപിഎസ്, ബൂത്ത് നമ്പര്‍ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച് എസ് നോര്‍ത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച് എസ് സൗത്ത് ബ്‌ളോക്ക് എന്നിവിടങ്ങളിലും തളിപ്പറമ്പ് ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നിവിടങ്ങളിലും ധര്‍മ്മടത്തെ കുന്നിരിക്ക, വേങ്ങോട്, തൃക്കരിപ്പൂരില്‍ കൂളിയാട് ജിഎച്ച്എസ് ബൂത്തുകളിലാണ് റീ പോളിംഗ് നടക്കുന്നത്.

സി.പി.എമ്മിന്റെ പഞ്ചായത്ത് അംഗം ഉള്‍പ്പെടെ കള്ളവോട്ട് ചെയ്‌തെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്കാസ്റ്റിംഗിലൂടെ കണ്ടെത്തുകയും യു.ഡി.എഫ് പരാതി നല്‍കുകയും ചെയ്തതോടെയാണ് വിവാദം തുടങ്ങിയത്. കള്ളവോട്ടല്ല ഓപ്പണ്‍ വോട്ടാണ് ചെയ്തതെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ന്യായീകരിച്ചെങ്കിലും അതേശിയില്ല. കള്ളവോട്ട് നടന്നെന്ന് കളക്ടര്‍ സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായ ടിക്കാറാം മീണ മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്ത് വിട്ടു. പിന്നാലെ മുസ്്‌ലിംലീഗുകാര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളും പുറത്തായി. ആ സംഭവത്തിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തു. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends