സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് അങ്ങാടിപ്പാട്ടാണെങ്കിലും ഇരുടകൂട്ടരും അത് പരസ്യമായി സമ്മതിക്കില്ല, എന്നാല്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണ്

സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള പോര് അങ്ങാടിപ്പാട്ടാണെങ്കിലും ഇരുടകൂട്ടരും അത് പരസ്യമായി സമ്മതിക്കില്ല. എന്നാല്‍ മുതിര്‍ന്ന സി.പി.ഐ നേതാവ് സി.ദിവാകരന്‍ ഇക്കാര്യം തുറന്നടിച്ചിരിക്കുകയാണ്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് താന്‍ ഉള്‍പ്പെടെയുള്ള സി.പി.ഐ മന്ത്രിമാരുടെ ഫയലുകള്‍ അന്നത്തെ ധനമന്ത്രി തോമസ് ഐസക്ക് പിടിച്ച് വെച്ചെന്നും ഇതേ തുടര്‍ന്ന് ഐസക്കിനെന്താ കൊമ്പുണ്ടോയെന്ന് താന്‍ അദ്ദേഹത്തോട് ചോദിച്ചെന്ന് സി.ദിവാകരന്‍. തിരുവനന്തപുരത്ത് നടന്ന ഡി. സാജു അനുസ്മരണ യോഗത്തിലാണ് സി.ദിവാകരന്‍ അതിരൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ധനവകുപ്പിന് പ്രത്യേകം അധികാരമില്ലെന്നും ഐസക്കിനോട് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
വി.എസ് അച്യുതാനന്ദന്‍ അധ്യക്ഷനായ സംസ്ഥാന ഭരണ പരിഷ്‌കാര കമ്മിഷന്‍ അമ്പേ പരാജയമാണെന്നും സി.ദിവാകരന്‍ ആരോപിച്ചു. നിയമസഭാ സമിതിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ തടസ്സപ്പെടുത്തുന്നു. അവര്‍ എന്താണ് ചെയ്യുന്നതെന്ന് നിയമസഭാ സമിതിയില്‍ താന്‍ വിമര്‍ശിച്ചു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സി.പി.ഐ മന്ത്രിമാരോട് കടുത്ത അവഗണനയായിരുന്നു. ഞങ്ങളുടെ മന്ത്രിമാര്‍ എന്ത് പറഞ്ഞാലും മറ്റ് മന്ത്രിമാര്‍ ഉടക്കിടുമായിരുന്നെന്നും സി. ദിവാകരന്‍ പറഞ്ഞു. വി.എസുമായി ഏറെ അടുപ്പമുണ്ടായിരുന്ന സി. ദിവാകരന്‍ അദ്ദേഹത്തെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ച് ഇപ്പോള്‍ രംഗത്തെത്തിയത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതേസമയം പിണറായി മുഖ്യമന്ത്രിയായ ശേഷം സി.പി.ഐയോട് അവഗണന കാട്ടിയിട്ടുണ്ടോ എന്നതിനെ കുറിച്ച് ഒന്നും പ്രതികരിച്ചുമില്ല എന്നതും ശ്രദ്ധേയമാണ്.
എന്നാല്‍ പ്രസ്താവനകളെല്ലാം ദിവാകരന്‍ നിഷേധിച്ചു. വി.എസ് സര്‍ക്കാരിന്റെ കാലത്തെ ഉദ്യോഗസ്ഥരുടെ വീഴ്ചകളെക്കുറിച്ചാണ് ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. അതോടൊപ്പം ധനവകുപ്പിന്റെ പ്രവര്‍ത്തനത്തിലുണ്ടായ വീഴ്ചകളുമാണ് ചൂണ്ടിക്കാട്ടിയത്. ഘടകക്ഷി സര്‍ക്കാരാകുമ്പോള്‍ തര്‍ക്കങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ വി.എസിനെയും തോമസ് ഐസക്കിനെയും വിമര്‍ശിച്ചിട്ടില്ലെന്നും ദിവാകരന്‍ ചൂണ്ടിക്കാണിച്ചു. സംഭവത്തെ കുറിച്ച് പ്രതികരിക്കാന്‍ മന്ത്രി തോമസ് ഐസക്കോ, വി.എസിന്റെ ഓഫീസോ തയ്യാറായിട്ടില്ല. വി.എസ് മന്ത്രി സഭയിലെ ഏറ്റവും കരുത്തരായ മന്ത്രിമാരില്‍ ഒരാളായിരുന്നു സി.ദിവാകരന്‍. ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് മന്ത്രിയായിരുന്ന അദ്ദേഹം ഉദ്യോഗസ്ഥന്‍മാരുടെ അഴിമതിയും കെടുകാര്യസ്ഥതയും ഒരുപരിധിവരെ നിയന്ത്രിച്ചിരുന്നു.
പിണറായി മന്ത്രിസഭയില്‍ സി.ദിവാകരന് ഇടംകിട്ടേണ്ടതായിരുന്നു. പാര്‍ട്ടി സെക്രട്ടറി കാനം രാജേന്ദ്രന്‍ ഇടപെട്ട് സി. ദിവാകരനെയും മുല്ലക്കര രത്‌നാകരനെയും വെട്ടിനിരത്തുകയായിരുന്നു. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് എന്ന ന്യായം പറഞ്ഞായിരുന്നു അത്. സി.പി.എമ്മിനും അന്ന് ദിവാകരനോട് വലിയ താല്‍പര്യമില്ലായിരുന്നു. കാരണം കാര്യങ്ങള്‍ ആരുടെ മുഖത്ത് നോക്കി പറയാനും മടിയില്ലാത്ത നേതാവാണ് സി. ദിവാകരന്‍. അദ്ദേഹത്തെ മന്ത്രിസഭയിലെടുത്താന്‍ ചിലപ്പോള്‍ മന്ത്രിസഭാ യോഗങ്ങളില്‍ തര്‍ക്കങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയാണ് ഒഴിവാക്കിയതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha

























