Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനെ കുറിച്ച് പഠിക്കാന്‍ ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു

18 MAY 2019 06:53 PM IST
മലയാളി വാര്‍ത്ത

ദുബായിലേക്ക് പറക്കാനൊരുങ്ങിയ ഡി.ജി.പി ലോക്‌നാഥ് ബഹ്‌റയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നിഷേധിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാല്‍ അനുമതി തല്‍ക്കാലം നല്‍കേണ്ടെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പ്രധാനഉദ്യോഗസ്ഥര്‍ക്ക് വിദേശയാത്ര നടത്തണമെങ്കില്‍ കമ്മീഷന്റെ അനുമതി വേണം. അവര്‍ പരിശോധിച്ച ശേഷമേ നടപടിക്രമങ്ങള്‍ അനുവദിക്കൂ. സംസ്ഥാനത്ത് ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് ബഹ്‌റ ദുബായിക്ക് പറക്കാന്‍ ഒരുങ്ങിയത്. പൊലീസുകാരുടെ സഹായമില്ലതെ പ്രവര്‍ത്തിക്കുന്ന സ്റ്റേഷമാണ് ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍. ദുബയില്‍ ഇത്തരത്തിലുള്ള സ്റ്റേഷനുണ്ട്. അവിടെ പോയി കാര്യങ്ങള്‍ പഠിക്കാനാണ് ഡി.ജി.പിയെ അവിടേക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. 

കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളില്‍ റീപോളിംഗ് നടക്കുന്ന സാഹചര്യത്തില്‍ യാത്ര ഒഴിവാക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 23ന് തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വരുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷന്‍ പരീക്ഷണ അഠിസ്ഥാനത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇത് വിജയിച്ചാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയും കെഎപി ടു ബറ്റാലിയന്‍ കമന്‍ഡാന്റ് ദേബേഷ് കുമാര്‍ ബെഹ്‌റയും 18 മുതല്‍ 20 വരെ ദുബായ് സന്ദര്‍ശിക്കാനാണ് തീരുമാനിച്ചിരുന്നത്. മാര്‍ച്ചില്‍ സര്‍ക്കാര്‍ ആദ്യം അനുമതി നല്‍കിയെങ്കിലും തിരഞ്ഞെടുപ്പു വിജ്ഞാപനം വന്നതോടെ അതു റദ്ദാക്കിയിരുന്നു. 24 മണിക്കൂറും അവധിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് പൊലീസ് സ്‌റ്റേഷനാണു ദുബായില്‍. പരാതികളും കേസ് അന്വേഷണവും മുതല്‍ ജനങ്ങള്‍ക്ക് പൊലീസില്‍ നിന്നു ലഭിക്കേണ്ട 33 സേവന സര്‍ട്ടിഫിക്കറ്റുകളും അവിടെ ലഭിക്കും.

ആക്രമണം, ആക്‌സിഡന്റ് തുടങ്ങിയവയില്‍ പെടുന്നവര്‍ക്ക് അടിയന്തര സഹായം ഇത്തരം സ്‌റ്റേഷനുകളില്‍ നിന്ന് ലഭിക്കും. വിദേശികള്‍ക്കും യുഎഇ പൗരന്‍മാര്‍ക്കും വ്യത്യസ്ത സേവന രീതിയാണ് ദുബായിലുള്ളത്. സ്‌റ്റേഷനിലെത്തുന്നവര്‍ക്ക് ഇലക്ടോണിക് ദിശാ സൂചികകള്‍ നോക്കി സേവനങ്ങള്‍ നേടാം. ഒരേസമയം ഒന്നിലേറെ പേര്‍ക്കു സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേകം ക്യുബിക്കിള്‍ സജ്ജമാക്കിയിട്ടുണ്ട്. അവിടിരുന്നു ബട്ടണ്‍ അമര്‍ത്തിയാല്‍ ടിവി സക്രീനില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രത്യക്ഷപ്പെടും. പരാതിയാണെങ്കില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ അറിയിക്കാം. ഓഫീസര്‍മാര്‍ സംശയങ്ങള്‍ ചോദിച്ചറിയും. മൊഴിയുടെ പകര്‍പ്പ് കംമ്പ്യൂട്ടര്‍ വഴി പരാതിക്കാര്‍ക്ക് നല്‍കും. 

മൊഴിയില്‍ ഒപ്പിട്ട ശേഷം പരാതിക്കാരന് പോകാം.. അന്വേഷണവും തുടര്‍നടപടിയും പൊലീസ് നടത്തും. വിവരങ്ങള്‍ പരാതിക്കാരനെ അറിയിക്കുകയും ചെയ്യും പൊലീസില്‍ നിന്നു ലഭിക്കേണ്ട മറ്റ് സേവനങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്റ്റേഷനില്‍ സജ്ജീകരിച്ചിട്ടുള്ള ബട്ടണില്‍ അമര്‍ത്തിയാല്‍ ലഭിക്കും. അതിനു മുന്‍പു വ്യക്തിയുടെ പശ്ചാത്തലം കമ്പ്യൂട്ടര്‍ രേഖകളുടെ സഹായത്തോടെ പരിശോധിക്കും. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ അടയ്ക്കാനും കുറ്റകൃത്യങ്ങളെ കുറിച്ചു രഹസ്യ വിവരം നല്‍കാനും സൗകര്യമുണ്ട്. ജനങ്ങളുടെ സഹായത്തിനായി രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ സ്‌റ്റേഷനു പുറത്തു നിയോഗിച്ചിട്ടുണ്ട്. കേരളത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുകയും അതിനനുസരിച്ച് പൊലീസ് സേനയില്‍ ഉദ്യോഗസ്ഥരില്ലാത്തതും നിയമപാലനത്തിന് തടസ്സമാകുന്നുണ്ട്. അതിനാല്‍ സ്മാര്‍ട്ട് സ്റ്റേഷനുകള്‍ ജനങ്ങള്‍ക്ക് വലിയ സഹായമാകും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ആറ് പേര്‍ക്ക് കൂടി ഷിഗെല്ല  (7 hours ago)

സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ പ്രഖ്യാപിച്ചു  (7 hours ago)

തലസ്ഥാന നഗരിയില്‍ ജലവിതരണ തടസ്സവും ഗതാഗത നിയന്ത്രണവും  (7 hours ago)

പോലീസിനെ കണ്ട് ഭയന്നോടിയ യുവാവ് കിണറ്റില്‍ വീണു  (8 hours ago)

ജൂലായ് ഒന്നു മുതല്‍ പാസ്‌പോര്‍ട്ട് ഫീസ് വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം  (8 hours ago)

വെനസ്വേലയിലുണ്ടായ ഭൂചലനത്തില്‍ മരണസംഖ്യ 164 ആയി; വെനസ്വേലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്  (8 hours ago)

ഇതില്‍ കൂടുതല്‍ എന്താണ് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ സാധിക്കുക; അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ തന്നെ പരിഹാരം കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി പൃഥിരാജ്  (9 hours ago)

പോക്‌സോ കേസില്‍ മദ്രസ അധ്യാപകന്‍ പിടിയില്‍  (9 hours ago)

സംഘര്‍ഷത്തില്‍ പരിക്കേറ്റ മേയര്‍ വിവി രാജേഷിന്റെ കാലില്‍ പ്ലാസ്റ്ററിട്ടു;പരിക്കേറ്റ മേയര്‍ ഉള്‍പ്പടെ 16 പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി  (11 hours ago)

വിദേശത്ത് ജോലി വേണോ ? UAE, QATAR, GERMANY നിരവധി അവസരങ്ങൾ WALK-IN INTERVIEW നാളെയും ഇന്റർവ്യൂ ഉള്ള ഒഴിവുകൾ  (11 hours ago)

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'നീക്കം' റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി  (11 hours ago)

മോഹന്‍ലാലിനെ കുറിച്ച് വൈകാരിക കുറിപ്പുമായി അപ്പാനി ശരത്  (11 hours ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തില്‍ പ്രതികരിച്ച് കുട്ടനാട് എംഎല്‍എ റെജി ചെറിയാന്‍  (11 hours ago)

ഒടുവില്‍ ഒടിടിയിലേക്ക് എത്തി ബ്ലാസ്റ്റ്  (11 hours ago)

ഗള്‍ഫിലേക്ക് നിരവധി തൊഴില്‍ അവസരവുമായി ലുലു ഗ്രൂപ്പ്  (12 hours ago)

Malayali Vartha Recommends