ലണ്ടനിൽ ആത്മവിശ്വാസത്തോടെ മുഖ്യമന്ത്രി ; തെരഞ്ഞടുപ്പ് ഫലം പുറത്തു വരാൻ ഒരാഴ്ച പോലുമില്ലാതിരിക്കെ തെരഞ്ഞടുപ്പു ഫലത്തിൽ തെല്ലും ആശങ്കയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ ഓടി നടന്ന് ഉദഘാടന മാമാങ്കങ്ങൾ നടത്തുന്നു

തെരഞ്ഞടുപ്പ് ഫലം പുറത്തു വരാൻ ഒരാഴ്ച പോലുമില്ലാതിരിക്കെ തെരഞ്ഞടുപ്പു ഫലത്തിൽ തെല്ലും ആശങ്കയില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ ലണ്ടനിൽ ഓടി നടന്ന് ഉദഘാടന മാമാങ്കങ്ങൾ നടത്തുന്നു. കേരളത്തിൽ ഇടതുപക്ഷത്തിനു സീറ്റുകൾ കുറഞ്ഞാലും തനിക്കൊന്നുമില്ലെന്ന ആത്മവിശ്വാസമാണ് മുഖ്യമന്ത്രിക്കുള്ളത്. ലോകത്തിലുണ്ടായ മാറ്റങ്ങൾ മുഴുവൻ കേരളത്തിൽ പ്രതിഫലിപ്പിക്കാനാണ് പിണറായി ശ്രമിക്കുന്നത്. കേരളത്തിൽ തന്റെ സർക്കാരുണ്ടായ നേട്ടങ്ങൾ എണ്ണി പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി ലണ്ടനിൽ ഉടനീളം സഞ്ചരിക്കുന്നത്. ബേണിലെ യന്ത്രവത്കൃത മാലിന്യ സംസ്കരണ പുനചക്രമണ യൂണിറ്റ് സഞ്ചരിച്ച പിണറായി വിജയൻ നാട്ടിലെത്തിയാലുടൻ ഇത്തരമൊരു സംരംഭത്തിന് രൂപം നൽകുമെന്ന് പറഞ്ഞു.
കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ഫിന്‍സ്‌ബെറി സ്‌കൊയറിലെ മോണ്ട് കാം റോയല്‍ ലണ്ടന്‍ ഹോട്ടലില്‍ വച്ചായിരുന്നു ഉദ്ഘാടനം. കേരളാ സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന കെ.എസ്.എഫ്.ഇ ചിട്ടിയുടെ സേവനം പൂര്‍ണ്ണമായും ഓണ്‍ലൈനായിട്ടാണ് ലഭ്യമാവുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി ചിട്ടി വഴി സാമൂഹ്യ നീതിയില്‍ അധിഷ്ടിതമായ സര്‍വതല സ്പര്‍ശിയായ വികസനം നടപ്പിലാക്കാനാണ് കേരളം പദ്ധതിയിട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു . മാലിന്യമില്ലാത്ത നദി, വിഷമില്ലാത്ത പച്ചക്കറികള്‍ ഇതൊക്കെയാണ് ലക്ഷ്യം. നെതര്‍ലാന്റില്‍ മാലിന്യങ്ങള്‍ നിറഞ്ഞ വെള്ളമായിരുന്നു മുമ്പ് നദികളില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ രാജ്ഞി തന്നെ അവിടത്തെ നദിയില്‍ കുളിച്ചു ശുദ്ധമായ വെള്ളമാണുള്ളതെന്ന് കാട്ടിക്കൊടുത്തു . നമുക്കും ഇത് നേടാനാകും. അതിനുള്ള തുക കണ്ടെത്താനും മാര്‍ഗങ്ങള്‍ കണ്ടു വച്ചിട്ടുണ്ട്. നദി സംരക്ഷണം നാട്ടില്‍ പലയിടത്തും ജനങ്ങള്‍ ഏറ്റെടുത്തു തുടങ്ങിയിട്ടുണ്ട്.
പച്ചക്കറികള്‍ വിഷമയമല്ലാതാക്കാന്‍ ഒരു വലിയ പദ്ധതി സർക്കാർ തുടങ്ങിവച്ചു. അത് പൂര്‍ത്തിയാകുന്നതിനു മുന്‍പാണ് പ്രളയം എല്ലാം നശിപ്പിച്ചത്. അതുകൊണ്ട് നമ്മള്‍ കുറച്ചൊന്നു പിറകിലേക്ക് പോയി. എങ്കിലും നമ്മള്‍ ലക്ഷ്യ സ്ഥാനത്തേക്കടുക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദ്യം മലയാളത്തിലും പിന്നെ ഇംഗ്ലീഷിലുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം .
മുഖ്യമന്ത്രി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്ന് അദ്ദേഹത്തിനൊപ്പമുള്ളവർ പറയുന്നു. തോമസ് ഐസക് ഉൾപ്പെടെയുള്ളവർ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. കേരളത്തിൽ ഇടതു മുന്നണിക്ക് അഭിമാനിക്കാൻ കഴിയുന്ന തരത്തിൽ സീറ്റുകൾ ലഭിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ കണക്കുകൂട്ടൽ. ഇതിൽ സംശയം പ്രകടിപ്പിക്കുന്നവരെ അദ്ദേഹം പരിഹസിക്കുകയും ചെയ്യുന്നുണ്ട്. ബിജെപിയുടെ വോട്ട് ഷെയർ വർധിച്ചാൽ അത് ഇടതു മുന്നണിക്ക് ഗുണം ചെയ്യുമെന്നാണ് പിണറായി കരുതുന്നത്. എന്നാൽ ശബരിമലയുടെ കാര്യത്തിൽ മുഖ്യമന്ത്രിക്ക് ആശങ്കയില്ലാതില്ല.
അതേസമയം കേരളത്തിൽ ഇടതുമുന്നണി പരാജയപ്പെട്ടാലും പിണറായിക്ക് പേടിക്കേണ്ടതില്ല. കേന്ദ്രത്തിലും സി പി എമ്മിന്റെ അവസ്ഥ ഇതു തന്നെയായിരിക്കും. അതു കൊണ്ടു തന്നെ യച്ചൂരിക്ക് പിണറായിയെ ഗുണദോഷിക്കാനാവില്ല. സീറ്റ് കുറഞ്ഞാൽ സി പി എം ജനറൽ സെക്രട്ടറിക്ക് തന്നെ ഒന്നും ചെയ്യാനില്ലെന്ന് മുഖ്യമന്ത്രിക്കറിയാം. ഇന്ത്യയിൽ സി പി എമ്മിനെ തകർക്കണം എന്ന് ലക്ഷ്യമുള്ളയാളാണ് കേന്ദ്രനേതാവായ പ്രകാശ് കാരാട്ട്. സീതാറാം യച്ചൂരിയുമായുള്ള അഭിപ്രായ ഭിന്നതകളാണ് കാരണം.
https://www.facebook.com/Malayalivartha

























