എറണാകുളം ഗാന്ധിനഗറില്‍ ഫ്‌ളാറ്റിൽ തീപിടിത്തം ; അഗ്‌നിശമന സേനയുടെ അവസരോചിതമായ ഇടപെടൽ ഒഴിവാക്കിയത് വൻ ദുരന്തം

എറണാകുളം ഗാന്ധിനഗറില്‍ ഫ്‌ളാറ്റിന് തീപിടിച്ചു. മാലിന്യസംസ്‌കരണ സംവിധാനത്തില്‍ നിന്നുമാണ് തീ പിടിച്ചത്. ഉടന്‍ തന്നെ അഗ്‌നിശമന സേന എത്തിയതിനാല്‍ തീ മറ്റിടങ്ങളിലേക്ക് പടരുന്നത് ഒഴിവായി.
ഗാന്ധിനഗറിലെ സ്വപ്നില്‍ ഫ്‌ളാറ്റിന്റെ ഏറ്റവും മുകളിലെ നിലയില്‍ നിന്നുമാണ് തീയും പുകയും ഉയരുന്നത് നാട്ടുകാര്‍ കണ്ടത്. സാധാരണയായി മാലിന്യസംസ്‌കരണ സംവിധാനമായ ഇന്‍സിനറേറ്ററില്‍ നിന്ന് ഇത്തരത്തില്‍ തീ ഉയരുന്നത് കാണാറുള്ളതിനാല്‍ ആദ്യം താമസക്കാര്‍ ഇത് കാര്യമായെടുത്തിരുന്നില്ല. പിന്നീട് വലിയ തോതില്‍ തീ ഉയര്‍ന്നതോടെയാണ് താമസക്കാര്‍ പുറത്തേക്കോടിയത്. ഉടനെ തന്നെ അഗ്‌നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ എത്തി ബാക്കി താമസക്കാരെയും ഒഴിപ്പിച്ചു.
https://www.facebook.com/Malayalivartha

























