"തീരുമാനങ്ങൾക്ക് പിന്നിൽ സമ്മർദ്ദങ്ങൾ ഇല്ല"; സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

താന്‍ ഒരു സമ്മര്‍ദ്ദവും ഇല്ലാതെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും തനിക്കെതിരെയുളള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. തെരഞ്ഞെടുപ്പ് ഓഫീസര്‍ ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പ്രവര്‍ത്തിക്കുന്നതെന്നും കാര്യമായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെയാണ് കണ്ണൂരും കാസര്‍കോട്ടും റീപോളിങ് പ്രഖ്യാപിച്ചതെന്നും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വി.വി.പാറ്റ് കൂടി എണ്ണി തീര്‍ത്തു കഴിഞ്ഞ ശേഷം രാത്രി പത്ത് മണിയോടെയാകും അവസാനിക്കുക എന്നും മീണ വ്യക്തമാക്കി. സംസ്ഥാനത്ത് 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഉണ്ടാവുക. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക.വോട്ടെണ്ണലിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. മീണ പറഞ്ഞു.
ആവശ്യമെന്ന് തോന്നിയാല്‍ വോട്ടെണ്ണലിനായി ബൂത്തുകളില്‍ കൂടുതല്‍ ടേബിളുകള്‍ സ്ഥാപിക്കുമെന്നും മീണ പറഞ്ഞു. ഒരുക്കങ്ങള്‍ പൂര്‍ത്തിയായ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിനായി പ്രത്യേകം ക്യാമറകള്‍ സ്ഥാപിക്കും. ശനിയാഴ്ച രാവിലെയാണ് കോടിയേരി മീണയ്ക്കെതിരെ ഈ ആരോപണം ഉന്നയിക്കുന്നത്. നാളെയാണ് കാസര്‍കോട്ടും കണ്ണൂരും കളളവോട്ട് നടന്ന നാല് ബൂത്തുകളില്‍ റീപ്പോളിംഗ് നടക്കുക.
ബൂത്തുകളില്‍ മുഖാവരണം ധരിച്ച് എത്തുന്നവരെ കൃത്യമായി പരിശോധിക്കുമെന്നും ഇതിനായി വനിതാ പൊലീസ് ഓഫീസര്‍മാരെ നിയോഗിക്കുമെന്നും ടീക്കാറാം മീണ വ്യക്തമാക്കിയിട്ടുണ്ട്. മുഖാവരണം ധരിച്ച് എത്തുന്നവരെ പരിശോധിക്കണമെന്ന് സി.പി.എം. നേതാക്കളായ എം.വി. ജയരാജനും പി.കെ. ശ്രീമതിയും അഭിപ്രായപ്പെട്ടിരുന്നു. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും ഇതേ അഭിപ്രായം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha

























