Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അയ്യപ്പന്റെ കളികളേ... പത്തനംതിട്ട കൈവിടുമെന്ന് ഉറപ്പായതോടെ ജില്ലയിലെ ഏരിയാകമ്മറ്റികളില്‍ സിപിഎമ്മിന്റെ വെട്ടിനിരത്തല്‍; ശബരിമല വിഷയത്തില്‍ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പണി വരുന്നു

19 MAY 2019 09:30 AM IST
മലയാളി വാര്‍ത്ത

ശബരിമല വിഷയം സിപിഎമ്മിനുണ്ടാക്കിയ ക്ഷീണം ചെറുതല്ല. പാര്‍ട്ടി അണികള്‍ പോലും അത് പരസ്യമായി തുറന്ന് പറഞ്ഞു. അതിന്റെ പ്രതിഫലനം പത്തനംതിട്ട നിയോജക മണ്ഡലത്തിലുണ്ടാകും. തെരഞ്ഞെടുപ്പ് ഫലം എതിരാകുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ സിപിഎമ്മില്‍ അടി തുടങ്ങി. അതിന്റെ ഭാഗമായി ശബരിമല സമരത്തോട് അനുബന്ധിച്ചുള്ള നാമജപഘോഷയാത്രയില്‍ പങ്കെടുത്തവര്‍ക്കും നേതൃത്വത്തെ വിമര്‍ശിച്ചവര്‍ക്കും പ്രാഥമിക അംഗത്വം പുതുക്കി നല്‍കാന്‍ വിസമ്മതിച്ച് സി.പി.എം. ഏരിയാ കമ്മിറ്റികള്‍. ആറന്മുള, ഇരവിപേരൂര്‍ ഏരിയാകളില്‍ അംഗത്വം പുതുക്കുന്നതില്‍ സി.പി.എം പ്രാദേശിക നേതൃത്വം പ്രത്യേക വിഭാഗത്തില്‍ നിന്നുള്ളവരെ ഒഴിവാക്കുന്നതായിട്ടാണ് ആക്ഷേപം. ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ സി.പി.എം മുന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ അംഗത്വം പുതുക്കി നല്‍കിയിട്ടില്ല. പ്രാദേശിക നേതൃത്വത്തെ വിമര്‍ശിച്ചതു കാരണം തൊഴിലാളി സംഘടന നേതാവ് രവികുമാറിനും പാര്‍ട്ടി അംഗത്വം നഷ്ടമായി.

ഈ തര്‍ക്കം വീട് ആക്രമണത്തില്‍ വരെ കലാശിച്ചിരുന്നു. പോലീസില്‍ ഇപ്പോള്‍ കേസ് നടന്നു വരികയാണ്. തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.ജി. രാമചന്ദ്രന്‍നായരുടെ അംഗത്വമാണ് ആറന്മുള ഏരിയായില്‍ പുതുക്കി നല്‍കാതിരുന്നത്. പോലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ഇദ്ദേഹം 2010ലെ തെരഞ്ഞെടുപ്പിലാണ് തോട്ടപ്പുഴശേരി പത്താം വാര്‍ഡായ വെള്ളങ്ങൂരില്‍ നിന്നും സി.പി.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച് പ്രസിഡന്റായത്. 

ഈ വാര്‍ഡില്‍ നിന്നും ആദ്യമായി വിജയിക്കുന്ന എല്‍.ഡി.എഫ്. അംഗവുമായിരുന്നു രാമചന്ദ്രന്‍ നായര്‍. ശബരിമല യുവതി പ്രവേശന വിഷയത്തില്‍ പ്രതിഷേധിച്ച് എന്‍.എസ്.എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ തിരുവല്ലയില്‍ നടന്ന നാമജപ ഘോഷയാത്രയിലും, തോട്ടപ്പുഴശേരി, മാരാമണ്‍, വെള്ളങ്ങൂര്‍ കരയോഗങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേകമായി നടത്തിയ നാമജപ ഘോഷയാത്രയിലും വെള്ളങ്ങൂര്‍ കരയോഗത്തിന്റെ പ്രതിനിധിയായിട്ടാണ് മുന്‍ കരയോഗം പ്രസിഡന്റു കൂടിയായ ഇദ്ദേഹം പങ്കെടുത്തത്. 

സി.പി.എമ്മിന്റെ വെള്ളങ്ങൂര്‍ ബ്രാഞ്ച് കമ്മറ്റിയംഗമായ ഇദ്ദേഹം ശബരിമല വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി കമ്മിറ്റിയില്‍ പറഞ്ഞിരുന്നുവത്രെ. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്കു വേണ്ടി സജീവമായി ഇദ്ദേഹം രംഗത്തുണ്ടായിരുന്നു. എന്നാല്‍ ഇലക്ഷന്‍ കഴിഞ്ഞതിനു ശേഷം പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി നടത്തിയ സ്‌ക്രൂട്ടണിയിലാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കേണ്ട എന്ന് തീരുമാനിച്ചത്. ബ്രാഞ്ച് കമ്മിറ്റി ഇദ്ദേഹത്തിന്റെ മെമ്പര്‍ഷിപ്പ് തുക വാങ്ങുകയും അംഗത്വം പുതുക്കി നല്‍കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നതാണ് എന്നറിയുന്നു. 

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നിലവിലെ പ്രസിഡന്റിന്റെ കാലാവധി രണ്ടര വര്‍ഷം പൂര്‍ത്തിയായി കഴിയുമ്പോള്‍ ബോര്‍ഡംഗമായ രാമചന്ദ്രന്‍ നായരെ പ്രസിഡന്റാക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. ഭരണ സമിതിയിലെ പാര്‍ട്ടി അംഗം ഇദ്ദേഹം മാത്രമാണ്. ഒരു പ്രാദേശിക നേതാവ് നടത്തിയ ഗൂഢാലോചനയുടെ പരിണിത ഫലമാണ് മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കാതിരുന്നതെന്ന് പറയപ്പെടുന്നു.

വെള്ളങ്ങൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആകെയുള്ള 13 സീറ്റില്‍ എട്ടിലും രാമചന്ദ്രന്‍ നായര്‍ നേതൃത്വം കൊടുത്ത സി.പി.എം പാനലാണ് വിജയിച്ചത്. ആദ്യമായിട്ടാണ് സര്‍വീസ് സഹകരണ ബാങ്ക് സി.പി.എം ഭരണത്തിന്റെ കീഴില്‍ വന്നത്. ആദ്യഘട്ടത്തില്‍ തന്നെ ഇദ്ദേഹത്തെ പ്രസിഡന്റാക്കണമെന്നായിരുന്നു പൊതുവെയുള്ള പാര്‍ട്ടി അംഗങ്ങളുടെ അഭിപ്രായം. അംഗത്വം പുതുക്കി നല്‍കാത്തതിനെതിരെ പാര്‍ട്ടി അംഗങ്ങളും പ്രവര്‍ത്തകരും നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്.

 

e

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends