Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ചാമക്കാലയല്ല ചാമക്കാളയാ! രാഹുല്‍ ഗാന്ധിപോലും മോദിജി എന്ന് മാത്രം പറയുന്ന മോദിയെ ചാനല്‍ ചര്‍ച്ചക്കിടെ ഫ്രോഡെന്ന് വിളിച്ച ജ്യോതികുമാര്‍ ചാമക്കാലയെ പൊളിച്ചടുക്കി ബിജെപി സൈബര്‍പ്പട; അഞ്ചലിലെ വസതിയിലേക്ക് പ്രകടനവും കോലം കത്തിക്കലും

19 MAY 2019 10:46 AM IST
മലയാളി വാര്‍ത്ത

ചാനല്‍ ചര്‍ച്ചകളില്‍ നാക്ക് വരുത്തി വയ്ക്കുന്ന വിനയ്ക്കുള്ള ഫലമാണ് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല അനുഭവിക്കുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫ്രോഡ് എന്നാണ് ജ്യോതികുമാര്‍ ചാമക്കാല വിളിച്ചത്. രാഹുല്‍ ഗാന്ധിയെ ഈ കോണ്‍ഗ്രസുകാരന്‍ കണ്ട് പഠിക്കണമെന്നാണ് ജനം പറയുന്നത്. എത്ര വിമര്‍ശനം ഉന്നയിച്ചാലും രാഹുലിനെ ശ്രദ്ധിക്കുക. മോദിജീ എന്ന് വിളിച്ചാണ് വിമര്‍ശനം ഉന്നയിക്കുന്നത്. ഇവിടെയാകട്ടെ ആര്‍ക്കും എന്തും വിളിക്കാമല്ലോ. അദ്ദേഹത്തിന്റെ പദവിയെപ്പോലും വില കല്‍പ്പിക്കില്ല. ഇങ്ങനെ വാദം മുറുകുമ്പോള്‍ ഫേസ്ബുക്ക് തുറക്കാന്‍ ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് വയ്യ. അത്രയ്ക്ക് അറപ്പും വെറുപ്പുമുള്ള ഭാഷയിലാണ് അറ്റാക്ക് വരുന്നത്. അതിനിടെ അഞ്ചലിലെ ചാമക്കാലയുടെ വസതിയിലേക്ക് പ്രകടനവും കോലം കത്തിക്കലും നടന്നു.

മാതൃഭൂമി ചാനല്‍ ചര്‍ച്ചക്കിടെയാണ് വാക്‌പ്പോര് നടന്നത്. കൊണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല ക്ഷുഭിതനായി പ്രധാനമന്ത്രി മോദിയെ ഫ്രോഡ് എന്ന് വിളിച്ചതോടെ ബിജെപി പക്ഷത്തു നിന്ന് ചര്‍ച്ചയ്ക്ക് വന്ന സന്ദീപ് വാര്യര്‍ ക്ഷമ പറയണമെന്ന് പറഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ കടുത്ത വാഗ്വാദം നടന്നു. ഇതിനിടെ സന്ദീപ് വാര്യര്‍ ജ്യോതികുമാര്‍ ചാമക്കാലയെ പൊളിച്ചടുക്കുകയും ചെയ്തിരുന്നു. 

ഇതിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ ഈ വിഷയം ഏറ്റെടുക്കുകയും ചാമക്കാലയുടെ പോസ്റ്റില്‍ പൊങ്കാല നടക്കുകയുമാണ്. ചാമക്കാലയ്‌ക്കെതിരെയുള്ള പഴയ പീഡന വാര്‍ത്തകളുമായാണ് സൈബര്‍ ബിജെപി അനുഭാവികള്‍ പോസ്റ്റില്‍ കമന്റിടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും ആക്രമണം നടക്കുന്നുണ്ട്. പലപ്പോഴും ആക്രമണം അതിര് വിടുന്നുമുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപി അധ്യക്ഷന്‍ അമിത്ഷായുടെയും പത്രസമ്മേളനത്തെക്കുറിച്ചുള്ള മാതൃഭൂമി ന്യൂസ് സൂപ്പര്‍ െ്രെപം ടൈം ചര്‍ച്ചയില്‍ കോണ്‍ഗ്രസ് ബിജെപി നേതാക്കള്‍ പോരടിച്ചതിന്റെ തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയില്‍ യുദ്ധം മുറുകുകയാണ്. ഇത് ചാമക്കാലയല്ല ചാമക്കാളയാണെന്നാണ് സൈബര്‍ പോരാളികളുടെ വാദം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രോഡെന്ന് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞതോടെയാണ് കാര്യങ്ങള്‍ വഷളായത്. ബിജെപി പ്രതിനിധി സന്ദീപ് വാര്യര്‍ പ്രകോപിതനായതോടെ വാടാ പോടാ വിളിയിലേയ്ക്ക് തര്‍ക്കം മാറി. അവതാരകന്‍ വളരെ പണിപ്പെട്ടാണ് ഇരുവരെയും നിയന്ത്രിച്ച് ചര്‍ച്ച സാധാരണ നിലയിലേയ്ക്ക് എത്തിച്ചത്.

ബിജെപി പ്രവര്‍ത്തകര്‍ ചാമക്കാലയുടെ പേജിലാണ് സൈബര്‍ യുദ്ധം നടത്തുന്നത്. മോദിയെ ഫ്രോഡ് എന്ന് വിളിക്കാമെങ്കില്‍ സോണിയ ഗാന്ധിയെ വെപ്പാട്ടി എന്ന് വിളിക്കാമെന്നാണ് വിഷ്ണു അമ്പാടിയെന്ന ഒരു ബിജെപി പ്രവര്‍ത്തകന്റെ കമന്റ്. രാജീവ് ഗാന്ധിയെ അഴിമതിക്കാരനെന്ന് വിളിക്കുന്ന മോദിയെ പിന്നെന്ത് വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചോദിക്കുന്നു.

ചാമക്കാലയ്ക്കു നേരെ കടുത്ത രീതിയിലുള്ള പരാമര്‍ശങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. തന്തയ്ക്കു വിളി മുതല്‍ കള്ളാ വിളി വരെ. ചാമക്കാലയെ തെമ്മാടിയെന്നു വിളിച്ച സന്ദീപ് വാര്യര്‍ക്ക് ജയ് വിളിച്ചുകൊണ്ടും ബിജെപി അനുകൂല പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എത്തുന്നുണ്ട്. ചാമക്കാല മാപ്പ് പറയാതെ അടങ്ങില്ലെന്നാണ് പോരാളികള്‍ പറയുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (10 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (1 hour ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (3 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

സി.പി.ഐ.എമ്മാണെങ്കിലും യു.ഡി.എഫാണെങ്കിലും തട്ടിപ്പുകാർ തട്ടിപ്പുകാരാണ്; എക്സൈസിനേക്കാൾ അഴിമതി നടക്കുന്ന മേഖലയായി സഹകരണ മേഖല മാറി; ആരോപണവുമായി മന്ത്രി എം ലിജു  (4 hours ago)

Malayali Vartha Recommends