Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ഇനിയും പഠിക്കുന്നില്ലല്ലോ... എതിരാളിയായതു കൊണ്ടു മാത്രം 51 വെട്ട് വെട്ടി കൊലപ്പെടുത്തിയ ടിപി സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല; അതിന് പിന്നാലെ പി. ജയരാജന് നേരെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി സിഒടി നസീറിന് വെട്ടേറ്റു; സജീവ ചര്‍ച്ചയാക്കി മാധ്യമങ്ങള്‍ 

19 MAY 2019 08:23 PM IST
മലയാളി വാര്‍ത്ത

ടിപി ചന്ദ്രശേഖരന്‍ വധം സിപിഎമ്മിനുണ്ടാക്കിയ കേട് ചെറുതല്ല. അത് തെരഞ്ഞെടുപ്പ് ഫലങ്ങളെ വളരെയധികം സ്വാധീനിച്ചു. അതിന് പിന്നാലെ ടിപിയുടെ ലൈനില്‍ ചിന്തിച്ച വടകര മണ്ഡലം സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സിപിഎം നേതാവുമായിരുന്ന സിഒടി നസീറിന് വെട്ടേറ്റു. വൈകുന്നേരം തലശ്ശേരി കയ്യത്ത് റോഡില്‍ ആറ് മണിക്ക് ശേഷമാണ് സംഭവം. സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുകയായിരുന്നു നസീര്‍. ഇതിനിടെ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്‌കൂട്ടര്‍ ഇടിച്ച ശേഷം വെട്ടിപരിക്കേല്‍പിക്കുകയായിരുന്നു. 

കൈക്കും തലയ്ക്കും വയറിനുമാണ് വെട്ടേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. പരിക്ക് ഗുരുതരമല്ല. ബൈക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. വയറിനും കൈക്കും തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മുറിവില്‍ സ്റ്റിച്ചിടല്‍ നടന്നു കൊണ്ടിരിക്കുന്നു. ശേഷം ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം ആശുപത്രി വിടുമെന്നാണറിയന്നത്.

സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി ജയരാജനെതിരേ മത്സര രംഗത്ത് വന്നതിനു ശേഷമാണ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. മാറ്റി കുത്തിയാല്‍ മാറ്റം കാണാം എന്നതായിരുന്നു പ്രചരണ വാക്യം.

തലശ്ശേരി നഗരസഭ കൗണ്‍സിലറും സി.പി.എം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീര്‍ 2015 ലാണ് പാര്‍ട്ടിയുമായി അകന്നത്. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഷംസീറിനെതിരെ തലശ്ശേരിയില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്‍മാറുകയാണുണ്ടായത്. 

സി.ഒ.ടി. നസീറിനെതിരെ ഉണ്ടായ ആക്രമണത്തെ കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ അപലപിച്ചു. നസീറിനെ ആക്രമിച്ച സി.പി.എം. നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ കുറ്റപ്പെടുത്തി. സി.പി.എമ്മിന്റെ തെറ്റായ നയങ്ങള്‍ തുറന്ന് കാണിക്കാന്‍ ശ്രമിച്ച ടി.പി ചന്ദ്രശേഖരന് ഉള്‍പ്പടെ ഉണ്ടായ അനുഭവമാണ് സി.ഒ.ടി നസീറിനും ഉണ്ടായിരിക്കുന്നത്. എതിര്‍പ്പിന്റെ ശബ്ദം ഏത് ഭാഗത്ത് നിന്നും ഉയര്‍ന്നാലും അടിച്ചമര്‍ത്തുകയെന്നതാണ് സി.പി.എം നിലപാട്. മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടേയും വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടേയും തട്ടകമായ തലശ്ശേരിയില്‍ സംഘടിതവും ആസൂത്രിതവുമായി വാടക കൊലയാളികളെ ഉപയോഗിച്ച് നസീറിനെ വധിക്കാനാണ് ശ്രമിച്ചതെന്നും ഇത് ഒരിക്കലും ന്യായീകരിക്കാന്‍ സാധ്യമല്ലെന്നും മുല്ലപ്പള്ളി പ്രസ്താവനയിലൂടെ വ്യക്തമാക്കി. 

'മാറ്റി കുത്തിയാല്‍ മാറ്റം കാണാം' എന്ന് നസീര്‍ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വച്ച മുദ്രാവാക്യം ഏറെ ശ്രദ്ധിക്കപ്പെട്ടു. തലശ്ശേരി നഗരസഭാ മുന്‍ കൗണ്‍സിലറായ നസീര്‍ കണ്ണൂരില്‍ വച്ച് ഉമ്മന്‍ ചാണ്ടിക്കെതിരെ കല്ലെറിഞ്ഞ കേസിലെ പ്രതി കൂടിയാണ്.

വര്‍ഗീതയും കൊലപാതകവും വര്‍ധിച്ച സാഹചര്യത്തില്‍ യുവാക്കളുടെ പിന്തുണയോടെ മണ്ഡലത്തില്‍ മത്സരിച്ചു ജയിക്കാനാവുമെന്നാണ് സിഒടി നസീറിന്റെ പ്രതീക്ഷ. മണ്ഡലത്തിലെ യുവജനങ്ങളും നാട്ടുകാരും തനിക്ക് അകമഴിഞ്ഞ പിന്തുണ നല്‍കുമെന്ന് നസീര്‍ കണക്കുകൂട്ടുന്നു. 

പുതിയ ആശയം, പുതിയ രാഷ്ട്രീയം എന്നതാണ് താന്‍ മുന്നോട്ട് വയ്ക്കുന്ന ആശയം. സൗഹാര്‍ദ്ദപരമായ ഒരു രാഷ്ട്രീയം കേരളത്തിലെത്തണം. അതാണ് താന്‍ ലക്ഷ്യം വയ്ക്കുന്നത്. അക്രമമല്ല, സേവനമാണ് രാഷ്ട്രീയ പ്രവര്‍ത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടത്, ഇതിനായിട്ടാവും തന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് നസീര്‍ പ്രതികരിച്ചത്. 

നസീറിന്റെ സ്ഥാനാര്‍ത്ഥിത്വം പി. ജയരാജന് കിട്ടേണ്ട കുറച്ച് വോട്ടുകള്‍ മറിഞ്ഞുവെന്നാണ് കണക്കാക്കുന്നത്. അതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടു മുമ്പുള്ള ഈ ആക്രമണം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരില്‍ മൂന്നുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

കളമശ്ശേരി കിന്‍ഫ്രയില്‍ ഉപയോഗശൂന്യമായ സ്വിമ്മിങ് പൂളില്‍ മൃതദേഹം  (1 hour ago)

ആദ്യത്തെ ബിജെപി നഗരപിതാവ് ആദ്യ ഫയലില്‍ ഒപ്പുവെച്ചു  (2 hours ago)

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (3 hours ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (3 hours ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (4 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (4 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (4 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (5 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (6 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (6 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (6 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (7 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (8 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (8 hours ago)

Malayali Vartha Recommends