Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഞെട്ടലോടെ വീണജോര്‍ജ്... പത്തനംതിട്ടയില്‍ കെ. സുരേന്ദ്രന്‍ ജയിക്കുമെന്ന് എതിരാളികള്‍ പോലും കണക്ക് കൂട്ടുന്നു; സിപിഎമ്മിന്റെ ഹിന്ദു വോട്ടുകളും സുരേന്ദ്രന് മറിഞ്ഞു; 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചെന്ന് കണക്കുകൂട്ടല്‍

19 MAY 2019 03:05 PM IST
മലയാളി വാര്‍ത്ത

23ന് വോട്ടെണ്ണല്‍ ദിവസമാണ് വിഷു ഫലവും പുറത്തുവരുന്നത്. രണ്ടരക്കോടിയിലേറെ വോട്ടര്‍മാരുടെ മനസ് ഉച്ചയോടെ തെളിയുമെങ്കില്‍ അഞ്ചുകോടിയുടെ വിഷു ബമ്പര്‍ ഭാഗ്യം ആര്‍ക്കെന്ന വിവരം നാലുമണിയോടെ പുറത്തുവരും. 

കേരളത്തില്‍ പ്രവചനാതീത മണ്ഡലങ്ങളുടെ എണ്ണം ഇത്തവണ മുമ്പൊരിക്കലും ഉണ്ടാവാത്തവിധം കൂടുതലാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍പോലും സമ്മതിക്കുന്നു. ഫലം എങ്ങോട്ട് തിരിയുമെന്നറിയാത്ത നാലു മണ്ഡലങ്ങളെങ്കിലും എണ്ണിക്കഴിയുകയാണ് കേരളം. വടകര, ആലത്തൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവയാണ് കൂടുതല്‍ ആകാംഷയേറ്റുന്ന ആ മണ്ഡലങ്ങള്‍. എല്ലാ അക്കവും ഒത്തുവരേണ്ടതുണ്ട് ചില മണ്ഡലങ്ങളിലെങ്കിലും അതാവട്ടെ പ്രവചനാതീതവും. 

പത്തനംതിട്ടയില്‍ 67 ശതമാനം ഹിന്ദു വോട്ടുകള്‍ ഏകീകരിച്ചു എന്ന ബി.ജെ.പിയുടെ കണക്കുകൂട്ടല്‍ കെ. സുരേന്ദ്രന് ബംബര്‍ അടിക്കുമെന്ന പ്രതീക്ഷ ഉണര്‍ത്തുന്നു. തൃശൂര്‍, ചാലക്കുടി, കാസര്‍ഗോഡ് മണ്ഡലങ്ങളിലെ മല്‍സരാര്‍ഥികളും വോട്ടിങ് മെഷീനിലെ ഭാഗ്യം എങ്ങോട്ട് തിരിയുമെന്നറിയാതെ ദിവസങ്ങള്‍ എണ്ണുകയാണ്.

അതേസമയം പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്റെ വിജയം ഉറപ്പെന്ന് ബി.ജെ.പി പാര്‍ലമെന്റ് മണ്ഡലം നേതൃയോഗവും വിലയിരുത്തിയിരുന്നു. വലിയഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും സുരേന്ദ്രന്‍ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്. ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം.

രണ്ടാംതവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തില്‍ നേതൃയോഗം ചേരുന്നത്. തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷ ഏകീകരണം ഉണ്ടായി എന്നാണ് വിലയിരുത്തല്‍. ഇത് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി. യു.ഡി.എഫ്, എല്‍.ഡി.എഫ് കോട്ടകളില്‍ വിള്ളലുണ്ടാക്കിയതിനൊപ്പം രണ്ടുമുന്നണികളുടേയും വോട്ട് നേടാനായി എന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ വിലിയ ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും പത്തനംതിട്ടയില്‍ സുരേന്ദ്രന്‍ വിജയിക്കുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്കുവച്ചത്.

അതേസമയം ന്യൂനപക്ഷ ഏകീകരണം ഉണ്ടായിട്ടുണ്ടോ എന്നകാര്യത്തിലെ ആശങ്ക യോഗത്തില്‍ ഒരു വിഭാഗം പങ്കുവച്ചു. ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരുമുന്നണിയിലേയ്ക്ക് മാത്രമായി കേന്ദ്രീകരിച്ചിട്ടുണ്ടെങ്കില്‍ അത് ബി.ജെ.പിക്ക് ദോഷമുണ്ടാക്കും എന്നും നേതൃയോഗം വിലയിരുത്തി.

ശബരിമല വിഷയത്തിലൂന്നിയുള്ള പ്രചാരണം സംസ്ഥാനത്ത് ഏറ്റവും ഫലപ്രദമായി പ്രതിഫലിച്ചത് പത്തനംതിട്ടയില്‍ ആണെന്നാണ് ബിജെപി നിരീക്ഷണം. ഹിന്ദു വോട്ട് എകീകരണം ഉണ്ടായി. ഇതിന്റെ ഗുണം കിട്ടുക കെ സുരേന്ദ്രന് തന്നെയായിരിക്കും. മറുവശത്ത് ന്യൂനപക്ഷ ഏകീകരണം ഏതെങ്കിലും ഒരു മുന്നണിക്ക് അനുകൂലമായി ഉണ്ടായിട്ടില്ല. നായര്‍ വോട്ടുകളില്‍ വലിയ ശതമാനം ലഭിച്ചിട്ടുണ്ട്. ഈഴവ വോട്ടുകളും അനുകൂലമായിട്ടുണ്ട്.

20000 മുതല്‍ 30000 വരെ വോട്ടുകള്‍ നേടി വിജയിക്കുമെന്നാണ് പാര്‍ട്ടി കീഴ് ഘടകങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേതൃത്വത്തിന്റെ നിരീക്ഷണം. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം കേരളത്തിന്റെ രാഷ്ട്രീയ ചിത്രം തന്നെ മാറുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത പികെ കൃഷ്ണദാസ് പറഞ്ഞു. ആദ്യ ഘട്ടത്തിലെ അവലോകന യോഗത്തേക്കാള്‍ പ്രതീക്ഷയിലാണ് നേതാക്കളുള്ളത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (24 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends