Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പാട്ടുപാടി രമ്യ വീണ്ടും... രമ്യ ഹരിദാസ് ആലത്തൂരില്‍ വിജയിച്ച് കയറുമെന്ന് റിപ്പോര്‍ട്ട്; ചെങ്കോട്ടയിലെ പി.കെ. ബിജുവിന്റെ ഹാട്രിക്ക് സ്വപ്നം പൂവണിയാന്‍ സാധ്യത കുറവ്

19 MAY 2019 06:07 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്നാണ് #ാലത്തൂര്‍. പൊതുവേ സംസ്ഥാന ശ്രദ്ധയാകര്‍ഷിക്കാത്ത ആലത്തൂര്‍ എന്ന ചെങ്കോട്ട ഇക്കുറി വാര്‍ത്തകളില്‍ നിറഞ്ഞതു വിവാദങ്ങളുടെ പേരിലാണ്. ഹാട്രിക് ലക്ഷ്യമിട്ടിറങ്ങിയ എല്‍.ഡി.എഫിനെ സമര്‍ത്ഥമായ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെയാണ് യു.ഡി.എഫ്. വെല്ലുവിളിച്ചത്. എതിരാളിയുടെ പോസ്റ്ററിനു മുകളില്‍ പോസ്റ്റര്‍ പതിച്ചും പ്രചാരണസാമഗ്രികള്‍ നശിപ്പിച്ചും കലാശക്കൊട്ടില്‍ കല്ലെറിഞ്ഞുമൊക്കെ ആലത്തൂര്‍ ചര്‍ച്ചകളില്‍ നിറഞ്ഞു. പാട്ടുംപാടി കളംനിറഞ്ഞ യു.ഡി.എഫ്. വനിതാ സ്ഥാനാര്‍ഥിക്കെതിരേ എല്‍.ഡി.എഫ്. കണ്‍വീനറില്‍നിന്നുണ്ടായ പരാമര്‍ശവും വന്‍വിവാദമായി. 

മികച്ച ഭൂരിപക്ഷത്തോടെ ഹാട്രിക് ജയം നേടുമെന്ന് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.കെ. ബിജു അവകാശപ്പെടുന്നു. താഴേത്തട്ടില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനം ഗുണകരമാകും. പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ പ്രാതിനിധ്യം വര്‍ധിക്കേണ്ടതിന്റെ പ്രാധാന്യം വോട്ടര്‍മാര്‍ തിരിച്ചറിയുമെന്നും സംസ്ഥാനത്തെ മികച്ച ഭരണം അനുകൂലമാകുമെന്നും ബിജു പറഞ്ഞു.

തുടക്കം മുതലുള്ള വിജയപ്രതീക്ഷ ഇപ്പോഴുമുണ്ടെന്നു യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ് വ്യക്തമാക്കി. രാഹുല്‍ തരംഗവും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വരണമെന്ന വികാരവും അനുകൂലഘടകമാണ്. ഭൂരിപക്ഷത്തെക്കുറിച്ചുള്ള ചോദ്യത്തിന്, ജയിക്കാനുള്ള ഭൂരിപക്ഷം എന്നായിരുന്നു രമ്യയുടെ മറുപടി. വിജയസാധ്യതയെക്കുറിച്ച് ഒന്നും പറയാനില്ലെന്നാണ് എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബുവിന്റെ പ്രതികരണം. 

പോളിങ് 80.32 ശതമാനത്തിലേക്ക് ഉയര്‍ന്നത് ആലത്തൂരിലെ കണക്കുകൂട്ടലുകള്‍ എളുപ്പമല്ലാതാക്കുന്നു. സി.പി.എമ്മിന്റെ ശക്തികേന്ദ്രമാണെങ്കിലും അപ്രതീക്ഷിതമായി പോളിങ് ഉയര്‍ന്നതില്‍ അവര്‍ക്ക് ആശങ്കയുണ്ട്. സ്ത്രീകള്‍ ഉള്‍പ്പെടെ നിഷ്പക്ഷ വോട്ടര്‍മാര്‍ എങ്ങോട്ടു ചായുമെന്നതിലാണ് ആശങ്ക. അതേസമയം, ചെങ്കോട്ടകളായ തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍ നിയമസഭാമണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ്ങുണ്ടായത് എല്‍.ഡി.എഫിന് ആത്മവിശ്വാസം പകരുന്നു. സീറ്റ് ബി.ഡി.ജെ.എസിനു വിട്ടുനല്‍കിയതിനാല്‍ ബി.ജെ.പി. വോട്ടുകള്‍ ചോരാന്‍ സാധ്യതയുണ്ട്. അതു തങ്ങള്‍ക്ക് അനുകൂലമാകുമെന്നു യു.ഡി.എഫ്. കരുതുന്നു. കുന്നംകുളത്താണു പോളിങ് ഏറ്റവും കുറവ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയില്‍ മാത്രമാണു യു.ഡി.എഫ്. ജയിച്ചത്. അതും നേരിയ ഭൂരിപക്ഷത്തില്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 21,417 വോട്ട് നോട്ടയ്ക്കു നല്‍കിയ മണ്ഡലമെന്ന നിലയിലും ആലത്തൂരിനെ വിലയിരുത്തണം. 

തുടക്കം മുതല്‍ സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്ത മത്സരമാണ് ആലത്തൂരിലേത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ''മാസ് എന്‍ട്രി''തന്നെ ഉദാഹരണം. ഇത് അടിയൊഴുക്കാകുമോയെന്ന് ആലത്തൂര്‍ ഉറ്റുനോക്കുന്നു. രമ്യയ്ക്കു സ്ത്രീകള്‍ക്കിടയില്‍ ലഭിച്ച സ്വീകാര്യതയും അവര്‍ക്കെതിരായ വ്യക്തിഹത്യയുമെല്ലാം അടിയൊഴുക്കാകുമെന്നു യു.ഡി.എഫ്. കണക്കുകൂട്ടുന്നു. രാഷ്ട്രീയപോരാട്ടത്തില്‍ പാട്ടിനും വിവാദങ്ങള്‍ക്കും സ്ഥാനമില്ലെന്നാണ് എല്‍.ഡി.എഫിന്റെ നിലപാട്. 

കലാശക്കൊട്ടിനിടെ രണ്ട് എം.എല്‍.എമാര്‍ക്കും സ്ഥാനാര്‍ഥിക്കും ഉള്‍പ്പെടെ പരുക്കേറ്റതും ഫലത്തില്‍ പ്രതിഫലിച്ചേക്കാം. മണ്ഡലത്തില്‍ എല്ലായിടത്തും ബി.ഡി.ജെ.എസ്. ശക്തമല്ലായിരുന്നു. എന്‍.ഡി.എയ്ക്കു വേണ്ടി ഈ കുറവ് പരിഹരിച്ചതു ബി.ജെ.പിയുടെ സംഘടനാ സംവിധാനമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (24 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (43 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends