പെരിയ കൊലക്കേസില്‍ ക്രൈംബ്രാഞ്ച് ഇന്ന് കുറ്റപത്രം സമര്‍പ്പിച്ചേക്കും...

പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ െ്രെകംബ്രാഞ്ച് തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചേക്കും. കേസിലെ ഒന്നാം പ്രതി എ. പീതാംബരനെ അറസ്റ്റ് ചെയ്തിട്ട് തിങ്കളാഴ്ച 90 ദിവസം പൂര്‍ത്തിയാകും. 90 ദിവസത്തിനിടെ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ നിലവില്‍ റിമാന്‍ഡില്‍ കഴിയുന്ന പീതാംബരന് ജാമ്യം ലഭിക്കും. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ അന്വേഷണസംഘം ശനിയാഴ്ച ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
പ്രതികള്‍ ഉപയോഗിച്ച 12 വാഹനങ്ങളും ആയുധങ്ങളുമാണ് അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കിയത്. അഞ്ചു കാര്‍, രണ്ടു ജീപ്പ്, അഞ്ചു ബൈക്കുകള്‍ എന്നിവയാണ് ഹാജരാക്കിയ വാഹനങ്ങള്‍. ഇതിനു പുറമേ കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത വാളുകളും മറ്റ് ആയുധങ്ങളുമാണ് ഹാജരാക്കിയത്. ഫെബ്രുവരി 17നാണ് കൊലപാതകം നടക്കുന്നത്. കേസില്‍ ഇതുവരെ 14 പ്രതികളാണ് അറസ്റ്റിലായത്. ഇതില്‍ ഒന്നാം പ്രതി എ. പീതാംബരനെ 19നാണ് അറസ്റ്റ് ചെയ്തത്.
ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്ന തീയതി മുതല്‍ 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണം. അല്ലാത്തപക്ഷം പ്രതിക്ക് കോടതി ജാമ്യം അനുവദിക്കും. പീതാംബരന് പുറമേ രണ്ടു മുതല്‍ 14വരെ പ്രതികളായ സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍ എന്ന അമ്പു, ഗിജിന്‍, ശ്രീരാഗ് എന്ന കുട്ടു, അശ്വിന്‍ എന്ന അപ്പു, എ. സുബീഷ്, എ. മുരളി, രഞ്ജിത്ത്, പ്രദീപന്‍ എന്ന കുട്ടന്‍, ആലക്കോട് മണി, എന്‍. ബാലകൃഷ്ണന്‍, കെ. മണികണ്ഠന്‍ എന്നിവരാണ് വിവിധഘട്ടങ്ങളിലായി അറസ്റ്റിലായത്.
https://www.facebook.com/Malayalivartha

























