Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

9ല്‍ 9ലും ബിജെപി... ചൗക്കിദാര്‍ ചോര്‍ ഹേ എന്ന് ആഹ്വാനം ചെയ്ത് റഫാല്‍ ഉയര്‍ത്തി രംഗത്തു വന്ന രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങളെല്ലാം പിഴച്ചു; ഒരിടത്തും ചലനം സൃഷ്ടിക്കാതെ രാഹുല്‍; മന്ത്രി സഭ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന മമതയും മായാവതിയും ഉള്‍വലിയുന്നു

20 MAY 2019 02:08 PM IST
മലയാളി വാര്‍ത്ത

രാഹുല്‍ ഗാന്ധിയെ ചുറ്റിപ്പറ്റി നിന്ന പ്രാദേശിക നേതാക്കളെല്ലാം ഉള്‍വലിയുന്നു. എല്ലാ എക്‌സിറ്റ് പോള്‍ ഫലങ്ങളിലും മോദിയ്ക്ക് വന്‍ ഭൂരിപക്ഷം പറഞ്ഞതോടെ കോണ്‍ഗ്രസ് ആശങ്കയിലാണ്. അതേസമയം സര്‍ക്കാര്‍ ബിജെപി വിരുദ്ധ സര്‍ക്കാര്‍ രൂപീകരിക്കാന്‍ മുന്നില്‍ നിന്ന നേതാക്കളും ചുവടുമാറ്റി. ഇനി തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒത്തുകൂടിയാല്‍ മതിയെന്നാണ് തീരുമാനം. അതേ സമയം വലിയ ശക്തിയാകുമെന്നും രാഹുലിന് കരുത്താകുമെന്നും കരുതിയ മായാവതിയും മമതാ ബാനര്‍ജിയും കാലുമാറി. എല്ലാം തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മതിയെന്നാണ് തീരുമാനം. 

ഹിന്ദി ഹൃദയഭൂമിയുള്‍പ്പെടെ ബിജെപി കനത്ത വിജയം നേടുമെന്നാണ് പ്രവചിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച് പ്രചാരണം നയിച്ച രാഹുലിന് ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു. 

അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്കക്ഷിയായിട്ടും അധികാരം നഷ്ടപ്പെട്ട കര്‍ണാടകയിലും തിരിച്ചടി നേരിട്ട ഛത്തിസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലും ബി.ജെ.പിക്കാകും നേട്ടം. ഹിന്ദി ഹൃദയഭൂമിയില്‍ വീണ്ടും ആധിപത്യം ഉറപ്പിക്കാനായതാണ് ഭരണത്തുടര്‍ച്ചയ്ക്കു കാരണമെന്നാണു സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. 

പശ്ചിമ ബംഗാള്‍, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളിലും കഴിഞ്ഞ തവണത്തേക്കാള്‍ നേട്ടമുണ്ടാക്കും. മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ മരണത്തോടെ ഭരണത്തില്‍ അസ്ഥിരതയുണ്ടായെങ്കിലും ഗോവയും ബി.ജെ.പി. സ്വന്തമാക്കും. ജെ.ഡി.യുവുമായുള്ള സഖ്യത്തിലൂടെ ബിഹാറില്‍ ആധിപത്യം നേടുമെന്നും ആര്‍.ജെ.ഡി കോണ്‍ഗ്രസ് സഖ്യത്തിന് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിക്കില്ലെന്നുമാണു സര്‍വേ ഫലം. മഹാരാഷ്ട്രയില്‍ ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേനയും നേട്ടമുണ്ടാക്കും. 

റാഫേല്‍ കരാറിലെ അഴിമതി ആരോപണമടക്കം ഉന്നയിച്ച് പ്രചാരണം നയിച്ച രാഹുലിന് ദക്ഷിണേന്ത്യയിയിലും ഉത്തരേന്ത്യയിലും തരംഗമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും എക്‌സിറ്റ്‌പോള്‍ സൂചിപ്പിക്കുന്നു. കേരളത്തിലെ നേട്ടം, വയനാടന്‍ സ്ഥാനാര്‍ഥിത്വത്തിനൊപ്പം ചേര്‍ത്താല്‍ തന്നെ മണ്ഡലത്തിന്റെ അതിര്‍ത്തി പങ്കിടുന്ന കര്‍ണാടകയിലെ തകര്‍ച്ച തിരിച്ചടിയാകും. സംസ്ഥാനഭരണം അട്ടിമറിക്കാന്‍ ബി.ജെ.പി. കിണഞ്ഞു ശ്രമിക്കുന്നതിനിടെയുള്ള സര്‍വേകള്‍ കോണ്‍ഗ്രസിന് തലവേദനയാകും. 

അതേസമയം, തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായി സഖ്യമുണ്ടാക്കാന്‍ സാധിച്ചത് കോണ്‍ഗ്രസിന് നേട്ടമായി. യു.പി.എയുടെ സംഖ്യ ഉയര്‍ത്താന്‍ ഇത് സഹായകരവുമായി. രാജ്യതലസ്ഥാനത്ത് തനിച്ച് പോരാടിയ കോണ്‍ഗ്രസ് നിലംപരിശാകുമെന്നും ബി.ജെ.പി. തൂത്തുവാരുമെന്നുമാണു പ്രവചനം. 

ആന്ധ്രാപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയേല്‍ക്കും. വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈ.എസ്.ആര്‍. കോണ്‍ഗ്രസ് നേട്ടം കൊയ്യുമെന്നുമാണ് പ്രവചനം.

പ്രതിപക്ഷ ഐക്യ നീക്കത്തിനായി നെട്ടോട്ടം നടത്തുന്ന തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന് ഇതു തിരിച്ചടിയാകും. 

അതേസമയം, കേരളത്തില്‍ യുഡി.എഫ്. നേട്ടമുണ്ടാക്കുമെന്നാണു പ്രവചനം. സി.പി.എമ്മിന് ദേശീയതലത്തില്‍ രണ്ടക്കം തികയ്ക്കാനാവില്ലെന്ന സൂചനയാണു നല്‍കുന്നത്. ബംഗാളിലും ത്രിപുരയിലും സീറ്റ് നേടാന്‍ സാധിക്കില്ലെന്ന സര്‍വേകള്‍ ശരിയായാല്‍ ദേശീയരാഷ്ട്രീയത്തില്‍ ഇടതുപക്ഷം അപ്രസക്തമാകുന്ന സാഹചര്യമാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends