Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി കേന്ദ്രനിയമത്തിന് കേരളത്തിന്റെ തിരുത്ത്... സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഓട്ടോടാക്‌സി ഉടമകള്‍ക്കും ഇരുചക്രവാഹന ഉടമകള്‍ക്കും ആശ്വാസം

20 MAY 2019 02:25 PM IST
മലയാളി വാര്‍ത്ത

വാഹനങ്ങളുടെ ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞുള്ള ഓരോ ദിവസവും 50 രൂപ പിഴയടക്കണമെന്ന കേന്ദ്രനിയമത്തിന് കേരളത്തിന്റെ തിരുത്ത്. കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തിയാണ് ദിവസക്കണക്ക് മാറ്റി പകരം ഓരോമാസത്തിനും 200 രൂപ പിഴ നിശ്ചയിച്ചത്. ഇതുസംബന്ധിച്ച് കരട് ഭേദഗതി മോട്ടോര്‍ വാഹനവകുപ്പ് പ്രസിദ്ധീകരിച്ചു.
പുതിയനീക്കം സംസ്ഥാനത്തെ പതിനായിരക്കണക്കിന് ഓട്ടോടാക്‌സി ഉടമകള്‍ക്കും ഇരുചക്രവാഹന ഉടമകള്‍ക്കും ആശ്വാസമാവും. കേന്ദ്രനിയമം പ്രാബല്യത്തില്‍ വന്നതോടെ ഓട്ടോടാക്‌സി തൊഴിലാളികള്‍ പ്രതിസന്ധിയിലായിരുന്നു. ഏതെങ്കിലും കാരണത്താല്‍ ഫിറ്റ്‌നസ് പുതുക്കാന്‍ ഒരുമാസം വൈകിയാല്‍ 1500 രൂപയാണ് പിഴയടക്കേണ്ടിവരിക. വാഹനം വര്‍ക്‌ഷോപ്പിലാണെങ്കിലും പിഴ നല്‍കേണ്ടിയിരുന്നു. വിവിധ കാരണങ്ങളാല്‍ സര്‍വിസ് നടത്താതെ നിര്‍ത്തിയിട്ട വാഹനങ്ങള്‍ക്കും പിഴ ഈടാക്കുന്നതിനെതിരെ വ്യാപക പരാതി ഉയര്‍ന്നെങ്കിലും ഉത്തരവ് .

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്‍േറതായതിനാല്‍ കാര്യമായ ഫലമുണ്ടായില്ല. ഫിറ്റ്‌നസ് പുതുക്കുമ്പോള്‍ പിഴ ഈടാക്കുന്നത് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ റദ്ദ് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര നിര്‍ദേശപ്രകാരമുള്ള പിഴയീടാക്കല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചെങ്കിലും കേന്ദ്ര നിയമമായതിനാല്‍ പിന്നീട് പുനഃസ്ഥാപിച്ചിരുന്നു.ഇക്കാര്യം സംസ്ഥാന സര്‍ക്കാറിന് മുന്നില്‍ നിരവധിതവണ മോട്ടോര്‍ തൊഴിലാളികള്‍ അവതരിപ്പിച്ചിരുന്നു.

പണിമുടക്കിന് നോട്ടീസും നല്‍കുന്ന സാഹചര്യവുമുണ്ടായി. തുടര്‍ന്നാണ് വിഷയം ഗൗരവമായി കണ്ട് ചട്ടം ഭേദഗതി ചെയ്തിട്ടുള്ള ഗതാഗതവകുപ്പിന്റെ ഇടപെടല്‍. ഇതോടൊപ്പം ഫിറ്റ്‌നസ് കാലാവധി കഴിഞ്ഞുള്ള സമയത്ത് വാഹനം പൊലീസ് കസ്റ്റഡിയിലാണെങ്കില്‍ ഇക്കാലയളവിലും പിഴ നല്‍കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. കസ്റ്റഡിയിലുള്ള ഓരോ ദിവസത്തിനും 50 രൂപ നല്‍കേണ്ടിയിരുന്നു. ഭേദഗതിയോടെ പുതിയ നിരക്കായ 200 രൂപയും ഒരുമാസം പൂര്‍ണമായും കസ്റ്റഡിയിലുള്ള വാഹനത്തിന് നല്‍കേണ്ടിവരില്ല.

ഇതുസംബന്ധിച്ച് പൊലീസ് സ്‌റ്റേഷനില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇരുചക്രവാഹന ഉടമകളാണ് ഫിറ്റ്‌നസ് കാര്യത്തില്‍ വീഴ്ചവരുത്തുന്നതില്‍ മുന്നില്‍.മൂന്നും നാലും വര്‍ഷമാണ് ഫിറ്റ്‌നസില്ലാതെ വാഹനങ്ങള്‍ ഉപയോഗിക്കുന്നത്. ദിവസം അമ്പത് രൂപയാണെങ്കില്‍ മൂന്ന് വര്‍ഷമാകുമ്പോള്‍ വാഹനത്തിന്റെ വിലയേക്കാള്‍ കൂടുതല്‍ പിഴ നല്‍കേണ്ടിവരുമായിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (10 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (12 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (13 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (14 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends