Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പയസ്വിനിപ്പുഴയില്‍ ശ്വാസം കിട്ടാതെ മീനുകള്‍ പൊങ്ങി , പിടിക്കാന്‍ ജനപ്രവാഹം; ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ കലവറയായ ഈ പുഴയില്‍ നിന്നു മീന്‍ പിടിക്കുന്നത് പിന്നീട് പൊലീസ് എത്തി തടഞ്ഞു

20 MAY 2019 10:44 AM IST
മലയാളി വാര്‍ത്ത

കാസര്‍ഗോഡ്, ബോവിക്കാനത്തുള്ള ഉള്‍നാടന്‍ മത്സ്യസമ്പത്തിന്റെ കലവറയായ പയസ്വിനിപ്പുഴയിലെ നെയ്യങ്കയത്തില്‍ വെള്ളം കുറഞ്ഞതോടെ മീന്‍പിടിക്കാന്‍ ആളുകളുടെ പ്രവാഹം. മീന്‍പിടിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഇന്നലെ രാവിലെ നെയ്യങ്കയം പുഴ ആളുകളെക്കൊണ്ട് നിറഞ്ഞു. ക്വിന്റല്‍ കണക്കിനു മീനാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവര്‍ കൊണ്ടുപോയത്.

മീനുകളുടെ കൂട്ടക്കുരുതി ശ്രദ്ധയില്‍പ്പെട്ടതോടെ സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ നിര്‍ദേശപ്രകാരം പൊലീസ് ഇടപെട്ട് മീന്‍പിടിത്തം തടഞ്ഞു. കഴിഞ്ഞ രാത്രി മീന്‍പിടിക്കാനെത്തിയവര്‍ വെള്ളം കലക്കിയതാണ് അടിത്തട്ടിലെ മീനുകള്‍ മുകളിലെത്താന്‍ കാരണമായത്. ശ്വാസം കിട്ടാതെ പൊങ്ങിയ മീനുകളെ നാട്ടുകാര്‍ പിടിക്കുകയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഇതു പ്രചരിച്ചതോടെ വിവിധ ഭാഗങ്ങളില്‍ നിന്നു ഒട്ടേറെ പേര്‍ നെയ്യങ്കയത്ത് എത്താന്‍ തുടങ്ങി.

വറ്റിവരണ്ട പുഴ മണിക്കൂറുകള്‍ക്കകം ആളുകളെക്കൊണ്ട് നിറഞ്ഞു. 50 അടിയിലേറെ ആഴമുള്ള നെയ്യങ്കയത്തില്‍ ഒരാള്‍ പൊക്കത്തില്‍ മാത്രമേ ഇപ്പോള്‍ വെള്ളമുള്ളൂ. വെള്ളത്തില്‍ ഇറങ്ങി ആളുകള്‍ അപൂര്‍വയിനം മീനുകളെയടക്കം പിടിച്ചുക്കൊണ്ടുപോകുന്നുവെന്ന വിവരം ലഭിച്ച സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡ് അടിയന്തിര നടപടിക്ക് പൊലീസിനു നിര്‍ദേശം നല്‍കി.

രാവിലെ 11-ന് ആദൂര്‍ എസ് ഐ പി.നളിനാക്ഷന്റെ നേതൃത്വത്തില്‍ പൊലീസ് എത്തുമ്പോഴേക്കും ഭൂരിഭാഗം മീനും ആളുകള്‍ കൊണ്ടുപോയിരുന്നു. മീന്‍ പിടിക്കുകയായിരുന്നവരെ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു. പിന്നീട് ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും യോഗം വിളിച്ചുചേര്‍ത്ത് മീന്‍പിടിത്തം തടയാന്‍ തീരുമാനിച്ചു. 3 ദിവസത്തേക്ക് പുഴയില്‍ പൊലീസ് കാവലും ഏര്‍പ്പെടുത്തി. ഇവിടെ നിന്നു മോട്ടോര്‍ ഉപയോഗിച്ചു വെള്ളം എടുക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തി വയ്ക്കാനും തീരുമാനിച്ചു.

മീനുകള്‍ക്ക് ഓക്‌സിജന്‍ ലഭിക്കാനായി സമീപത്തെ കുളങ്ങളില്‍ നിന്നു വെള്ളം കയത്തിലേക്ക് പമ്പ് ചെയ്തുവിട്ടു. പഞ്ചായത്ത് അംഗങ്ങളായ ശോഭ പയോലം,ടി.ഗോപാലന്‍ എന്നിവര്‍ രക്ഷാധികാരികളും എം.രാഘവന്‍ നായര്‍ നെയ്യങ്കയം ചെയര്‍മാനും എം.സരിത് കുമാര്‍ കണ്‍വീനറുമായി നാട്ടുകാരുടെ സമിതിയും രൂപീകരിച്ചു. വെള്ളം കലങ്ങിയതിനാല്‍ മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നത് ഭീഷണിയായിട്ടുണ്ട്.

പയസ്വിനിപ്പുഴയിലെ ഏറ്റവും ജലസമൃദ്ധമായ കയമാണ് നെയ്യങ്കയം. ഒരു ഭാഗത്ത് മുളിയാര്‍ പഞ്ചായത്തും മറുഭാഗത്ത് ബേഡഡുക്ക പഞ്ചായത്തുമാണ്. കടുത്ത വേനല്‍ക്കാലത്ത് പോലും ഇതിലെ വെള്ളത്തിന് അനക്കം തട്ടാറില്ല. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ കുറവാണ് ഇത്തവണ ഉണ്ടായതെന്ന് സമീപവാസികള്‍ പറയുന്നു. 50 അടിയോളം ആഴമുള്ള കയം ശോഷിച്ച് ഇപ്പോള്‍ ചെറിയ വെള്ളക്കെട്ട് മാത്രമാണ്.10 മീറ്ററിലേറെ നീളമുള്ള കനാല്‍ പൂര്‍ണമായും വറ്റി. ഇതോടെ ഈ ഭാഗങ്ങളിലുണ്ടായിരുന്ന മീനുകള്‍ കൂടി കയത്തില്‍ എത്തി

വംശനാശഭീഷണി നേരിടുന്നവയടക്കം ഒട്ടേറെ അപൂര്‍വങ്ങളായ മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണിത്. കേരളത്തില്‍ കണ്ടുവരുന്ന 160 ഓളം തദ്ദേശീയ മത്സ്യങ്ങളില്‍ ഭൂരിപക്ഷവും ഇവിടെയുണ്ടെന്നാണ് വിദഗ്ധരുടെ കണ്ടെത്തല്‍. കേരളത്തില്‍ വളരെക്കുറച്ച് മാത്രം കണ്ടുവരുന്ന പാലാമ എന്ന ഭീമന്‍ ആമ, ഏരി, കരിമീന്‍, തേന്‍മീന്‍, കൊത്യന്‍, കൊഞ്ച്, പുല്ലന്‍ അടക്കം ഒട്ടേറെ ഇനം മീനുകള്‍ ഇവിടെയുണ്ട്.100 ഗ്രാം മുതല്‍ 10 കിലോ വരെ ഭാരമുള്ള മീനുകളുണ്ട് .ഇവയുടെ നിലനില്‍പിനു തന്നെ ഇന്നലത്തെ കൂട്ടക്കുരുതി ഭീഷണിയായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലവും ആവാസവ്യവസ്ഥയുടെ നാശവും കാരണം മത്സ്യങ്ങള്‍ കുറഞ്ഞുവരുന്ന ഘട്ടത്തിലാണ് ഈ അതിക്രമം.

വംശനാശഭീഷണി നേരിടുന്ന ഉള്‍നാടന്‍ മത്സ്യസമ്പത്ത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പഞ്ചായത്ത് തലങ്ങളിലുള്ള ജൈവവൈവിധ്യ മാനേജ്‌മെന്റ് സമിതി(ബിഎംസി)കള്‍ക്കാണ്. പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും സെക്രട്ടറി കണ്‍വീനറുമാണ്. ജൈവവൈവിധ്യത്തെ ബാധിക്കുന്ന രീതിയിലുള്ള കുറ്റകൃത്യങ്ങളില്‍ ഈ സമിതിയുടെ നിര്‍ദേശപ്രകാരം കേസെടുക്കാനുള്ള ചുമതല വനം റെയ്ഞ്ച് ഓഫിസര്‍ക്കാണ്. എന്നാല്‍ പല പഞ്ചായത്തുകളിലെയും പോലെ മുളിയാറിലും ഇതു നിര്‍ജീവമാണ്.

അപൂര്‍വ മത്സ്യങ്ങളുടെ ആവാസകേന്ദ്രമായ നെയ്യങ്കയത്തെ ജൈവ വൈവിധ്യ പൈതൃകകേന്ദ്രമാക്കി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഉണ്ട് .ഇങ്ങനെ വരുമ്പോള്‍ ബാക്കിയുള്ള മീനുകളെയെങ്കിലും സംരക്ഷിക്കാന്‍ കഴിയും .ബിഎംസിയാണ് ഇതു സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യേണ്ടത്.

ഇക്കാര്യം ആവശ്യപ്പെട്ട് പഞ്ചായത്തിനു കത്തുനല്‍കുമെന്ന് സംസ്ഥാന ജൈവവൈവിധ്യബോര്‍ഡ് മെംബര്‍ സെക്രട്ടറി ഡോ.വി.ബാലകൃഷ്ണന്‍ പറഞ്ഞു. പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചാല്‍ ദേശീയ ജൈവ വൈവിധ്യ അതോറിറ്റിയുടെയും സംസ്ഥാന ബോര്‍ഡിന്റെയും സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (5 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (24 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (3 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (4 hours ago)

Malayali Vartha Recommends