Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

എക്സിറ്റ് പോൾ ഫലം വന്നതോടെ ശശി തരൂർ വിദേശത്തേക്ക്; കുമ്മനം വിജയിക്കുമെന്ന് ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിദേശത്ത് സ്ഥിരതാമസമാക്കാനൊരുങ്ങി ശശിതരൂർ

20 MAY 2019 05:51 PM IST
മലയാളി വാര്‍ത്ത

കുമ്മനം വിജയിക്കുമെന്ന് ഏക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ വിദേശത്ത് സ്ഥിരതാമസമാക്കാനൊരുങ്ങി ശശിതരൂർ. എക്സിറ്റ് പോളിനെ അദ്ദേഹം തള്ളിപറഞ്ഞെങ്കിലും എക്സിറ്റ് പോൾ സത്യമാകുമെന്ന വിശ്വാസത്തിൽ തന്നെയാണ് തരൂർ. നേരത്തെ തന്നെ തരൂർ ഇക്കാര്യം ഉറപ്പാക്കിയിരുന്നു.

തരൂർ തിരുവനന്തപുരത്ത് തോൽക്കുകയാണെങ്കിൽ വിഎസ് ശിവകുമാർ ഉൾപ്പെടെയുള്ള നേതാക്കളുടെ തല തരൂർ കൊയ്യുമെന്നാണ് റിപ്പോർട്ട്. എന്നാൽ ശിവകുമാറിന്റെയും നെയ്യാറ്റിൻകര സനലിന്റെ യും തല കൊയ്യാനുള്ള ആരോഗ്യം രാഹുൽ ഗാനിധിക്ക് 23 ന് ശേഷം കാണില്ലെന്ന് കോൺഗ്രസ് നേതാക്കൾ തന്നെ അടക്കം പറയുന്നു.

ബി.ജെ.പിയുടെ വിജയസാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുന്നതല്ലെന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ പറ‌ഞ്ഞു. തിരുവനന്തപുരത്ത് ന്യൂനപക്ഷ ഏകീകരണം ഉണ്ടായാലും അതിനെ മറികടക്കാന്‍ ബി.ജെ.പിയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്‌സിറ്റ് പോളുകളില്‍ തിരുവനന്തപുരത്ത് ബി.ജെ.പിക്ക് വിജയ സാദ്ധ്യത പറയുന്നുണ്ടെങ്കിലും സാദ്ധ്യത തിരുവനന്തപുരത്ത് മാത്രം ഒതുങ്ങില്ല.

മറ്റ് ചില മണ്ഡലങ്ങളില്‍ കൂടി ബി.ജെ.പിക്ക് വിജയസാദ്ധ്യതയുണ്ടെന്നും കുമ്മനം പറഞ്ഞു. ബി ജെ പിയുടെ വോട്ടുകൾ മാത്രമല്ല പാർട്ടിക്ക് കിട്ടിയതെന്ന വിശ്വാസത്തിലാണ് ബി ജെ പി നേതൃത്വം. കോൺഗ്രസ് മാത്രമല്ല. സി പി എമ്മും സി പി ഐയും വരെ തങ്ങളെ സഹായിച്ചിട്ടുണെന്നും ബി ജെ പി നേതാക്കൾ വിശ്വസിക്കുന്നു.

തിരുവനന്തപുരത്ത് ക്രോസ് വോട്ട് നടന്നിട്ടുണ്ടോ എന്നു ഇപ്പോള്‍ പറയാന്‍ ആകില്ലെന്ന് കുമ്മനം പറയുന്നു. എക്സിറ്റ് പോൾ ഫലം വന്നപ്പോൾ തന്നെ അങ്ങനെ സംഭവിച്ചിട്ടില്ലെന്ന് ബി ജെ പി ഉറപ്പിച്ചിരുന്നു. ദിവാകരന് 26 ശതമാനം വോട്ട് ലഭിക്കുമെന്ന് പറഞ്ഞതോടെ സി പി എമ്മിന്റെയും സി പി ഐയുടെയും വോട്ടുകൾ കൃത്യമായി പോൾ ചെയ്തിട്ടുണ്ടെന്ന് ബി ജെ പിക്ക് മനസിലായി. ഇനി അങ്ങനെ നടന്നിട്ടുണ്ടെങ്കിലും അത് ബി.ജെ.പിയുടെ സാദ്ധ്യതയെ ബാധിക്കില്ലെന്നാണ് കുമ്മനത്തിന്റെ നിലപാട്. ക്രോസ് വോട്ടിംഗ് നടന്നാല്‍ അത് ഇടത് മുന്നണിക്കാകും തിരിച്ചടിയുണ്ടാക്കുമെന്നും കുമ്മനം പറഞ്ഞു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ബി.ജെ.പിയുടെ സംഘടനാ സംവിധാനത്തില്‍ എന്തെങ്കിലും മാറ്റം ഉണ്ടാകുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫല പ്രഖ്യാപനത്തിന് ശേഷം കുമ്മനം സംസ്ഥാന പ്രസിഡന്റാകുമെന്നാണ് കരുതുന്നത്.

കേരളത്തില്‍ മൂന്നുമുന്നണികളും തമ്മില്‍ ഏറ്റവും ശക്തമായ മത്സരം നടന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. ഹാട്രിക് വിജയത്തിനായി ശശി തരൂരും മണ്ഡലം തിരിച്ചുപിടിക്കാന്‍ ദിവാകരനും കളത്തിലിറങ്ങിയെങ്കിലും വിജയം കുമ്മനത്തിന് ഒപ്പം നിന്നേക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പറയുന്നത്. കുമ്മനം രാജശേഖരന്‍ 37 ശതമാനം വോട്ടുകള്‍ നേടിയേക്കും. അതായത് 35,000 ത്തിൽ തരം വോട്ടിന്റെ ഭൂരിപക്ഷം. കോണ്‍ഗ്രസിന്റെ ശശി തരൂര്‍ 34 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തും. എല്‍.ഡി.എഫിന്റെ സി.ദിവാകരന്‍ 26 ശതമാനം വോട്ടുകളെ നേടാന്‍ സാധിക്കൂവെന്ന് എക്‌സിറ്റ് പോള്‍ ഫലം പറയുന്നു.

അതിനിടെ കെ സുരേന്ദ്രൻ ജയിക്കില്ലെന്ന പ്രചരണം കാരണം ബിജെപി വോട്ടുകൾ കോൺഗ്രസിന് മറിഞ്ഞതായുള്ള ശ്രീധരൻ പിള്ളയുടെ വാക്കുകൾ വിവാദമാകുമെന്ന് ഉറപ്പാണ്. ശ്രീധരൻപിള്ളയുടെ ഗ്രൂപ്പിസമാണ് ഇത്തരം ആക്ഷേപങ്ങൾക്ക് പിന്നിലെന്ന് ബിജെപിയുടെ സുരേന്ദ്രൻ പക്ഷം ആരോപിക്കുന്നു.

കഴിഞ്ഞ അഞ്ച് വർഷവും തരൂർ അധിക സമയവും വിദേശത്തായിരുന്നു. ഇക്കുറി വിദേശത്ത് തന്നെ സ്ഥിരതാമസമാക്കാനാണ് നീക്കം. ഇനി കേരളത്തിലേക്ക് വരണോ എന്നും തരൂർ ചിന്തിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹൈ സ്‌കൂളിലേക്ക് അഡ്മിഷനായി ചെന്നപ്പോള്‍ പ്രധാനാധ്യാപകന്‍ പറഞ്ഞ വാക്കുകള്‍ എന്റെ അമ്മയെ കരയിപ്പിച്ചു  (5 minutes ago)

ശ്രീകാര്യത്തെ എ1 ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ  (50 minutes ago)

പേരാവൂരില്‍ 15 കാരി മണ്ണെണ്ണ ഒഴിച്ചു തീകൊളുത്തിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍  (58 minutes ago)

അമ്മേ, അച്ഛാ, നിങ്ങളുടെ മകള്‍ തോറ്റുപോയി, ക്ഷമിക്കണം;അധ്യാപികയെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി  (1 hour ago)

മുണ്ടക്കൈപുനരധിവാസം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശം  (1 hour ago)

പുതുയുഗത്തിന് തുടക്കമെന്ന് മോഡി: സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പുവച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും  (1 hour ago)

വിവാഹ ചടങ്ങിനിടെ വധുവിന് വയറുവേദന|: ആശുപത്രിയില്‍ എത്തിച്ച വധു പെണ്‍കുഞ്ഞിന് ജന്മം നല്‍കി  (1 hour ago)

ദേശീയപാത ഉപരോധത്തില്‍ ഷാഫി പറമ്പിലിന് ശിക്ഷ വിധിച്ച് കോടതി  (2 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (2 hours ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (3 hours ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (3 hours ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (3 hours ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (3 hours ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (3 hours ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (3 hours ago)

Malayali Vartha Recommends