Widgets Magazine
16
Jun / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

20 MAY 2019 08:25 PM IST
മലയാളി വാര്‍ത്ത

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ട സ്വതന്ത്ര അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പ്രതിപക്ഷനേതാവിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു. അതേസമയം കേസില്‍ അന്വേഷണം തുടരട്ടെ എന്ന് കോടതി വ്യക്തമാക്കി. ഐ.ജിയുടെ നേതൃത്വത്തില്‍ പൊലീസ് കേസ് അന്വേഷണം നടത്തിവരുകയാണ്. ബാലറ്റ് അടക്കം പരിശോധിക്കണം. അത് തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷമേ നടക്കൂ. അതിനാല്‍ റിസല്‍റ്റ് വന്ന് 15 ദിവസം കൂടി അന്വേഷണത്തിന് നല്‍കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. പൊലീസ് അന്വേഷണത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിലും അന്വേഷണം നടക്കുന്നുണ്ട്. പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കാന്‍ കോടതി പറഞ്ഞു.

അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയില്‍ ഇത് സംബന്ധിച്ച് സത്യവാങ്മൂലവും നല്‍കിയിരുന്നു. ബാലറ്റില്‍ ക്രമക്കേട് നടന്നതായി പൊലീസുകാരില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് കമ്മിഷന്‍ അറിയിച്ചു. ഐജിയുടെ മേല്‍നോട്ടത്തില്‍ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ സ്വതന്ത്ര അന്വേഷണത്തിന്റെ ആവശ്യമില്ല. തെരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയാല്‍ അവസാനിക്കും വരെ അതില്‍ തടസമുണ്ടാകാന്‍ പാടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ഇക്കാര്യങ്ങള്‍ തന്നെയാണ് സര്‍ക്കാരും ഇന്ന് കോടതിയില്‍ അറിയിച്ചത്. 

തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍ ഇടപെടാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ക്രമക്കേട് കണ്ടെത്തിയാല്‍ ഫലം പ്രഖ്യാപിച്ച ശേഷം തെരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാം. കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടികളുമായി മുന്നോട്ട് പോകാമെന്നും കമ്മിഷന്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ പോള്‍ ചെയ്ത മുഴുവന്‍ പോസ്റ്റ് ബാലറ്റും പിന്‍വലിക്കണമെന്നാണ് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടത്. അതേസമയം പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ പൊലീസുകാര്‍ പരാതി നല്‍കിയത് സംബന്ധിച്ച് െ്രെകംബ്രാഞ്ചിന്റെ പ്രത്യേക സംഘം അന്വേഷഷം നടത്തുന്നുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ തിരിച്ചെടുത്തതോടെ വോട്ടവകാശം നിഷേധിക്കപ്പെട്ടെന്നാണ് പൊലീസുകാര്‍ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 

പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് വീടുകളിലെ വിലാസത്തില്‍ അയയ്ക്കാതെ ബറ്റാലിയനിലെ അഡ്രസില്‍ അയച്ച് കൊടുക്കുകയും അവിടെ നിന്ന് അസോസിയേഷന്‍ നേതാക്കള്‍ കൈപ്പറ്റി വോട്ട് രേഖപ്പെടുത്തിയെന്നുമാണ് ആക്ഷേപം. പൊലീസ് അസോസിയേഷനെതിരെ ഉയര്‍ന്ന ആക്ഷേം നിഷേധിച്ചാണ് മൂന്ന് പൊലീസുകാര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. ഇന്‍ഡ്യന്‍ റിസര്‍വ് ബറ്റാലിയനിലെ അരുണ്‍ മോഹനും രതീഷും രാജേഷ്‌കുമാമാണ് പരാതി നല്‍കിയത്. ഇവരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ മറ്റൊരു ബറ്റാലിയന്‍ അംഗമായ മണിക്കുട്ടന്റെ മേല്‍വിലാസത്തിലേക്കാണ് എത്തിയത്. അത് കള്ളവോട്ടെന്നായിരുന്നു ആക്ഷേപം. ദൂരെ സ്ഥലത്ത് ഡ്യൂട്ടിയുള്ളതിനാലാണ് ഒരേ വിലാസത്തില്‍ പോസ്റ്റല്‍ ബാലറ്റ് വാങ്ങിയെന്നാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലൈംഗീക ജീവിതത്തെക്കുറിച്ച് ബോളിവുഡ് താരങ്ങള്‍ പറയുന്നത്  (10 hours ago)

അമീഷ പട്ടേലിന്റെ ഫോട്ടോകള്‍ വൈറലാകുന്നു...  (10 hours ago)

ജാസ് ടിവിക്ക് പൂനം പാണ്ഡെയുടെ കിടിലന്‍ മറുപടി  (11 hours ago)

15 വര്‍ഷത്തിന് ശേഷം മാധവന്‍ സിമ്രാന്‍ താരജോഡികള്‍ വീണ്ടും ഒന്നിക്കുന്നു  (11 hours ago)

കേരള കോണ്‍ഗ്രസ് ചെയര്‍മാനെ നാളെ അറിയാമെന്ന് ജോസ് കെ മാണി  (11 hours ago)

ബാലികമാരെ പീഡിപ്പിച്ച 70 കാരനെ പോലീസ് പിടികൂടി  (12 hours ago)

സമരം നിര്‍ത്തൂ..ഡോക്ടര്‍മാരോട് മമതയുടെ അഭ്യര്‍ഥന; ഡോക്ടര്‍മാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാം, സമരം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരേ യാതൊരു തരത്തിലുള്ള നടപടിയും സ്വീകരിക്കില്ല  (13 hours ago)

ദിലീപ് ചിത്രം ശുഭരാത്രിയുടെ രണ്ടാമത്തെ ടീസറും പുറത്ത് വന്നു  (13 hours ago)

സമരം ചെയ്യുന്ന ഡോക്ടര്‍മാരെ വിമര്‍ശിച്ച് കാഫില്‍ ഖാന്‍; എന്നെ ജയിലിലടച്ചപ്പോള്‍ എന്തുകൊണ്ട് നിങ്ങള്‍ പ്രതിഷേധിച്ചില്ല  (13 hours ago)

ഈ രണ്ട് പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം  (14 hours ago)

ജീവിച്ചിരിക്കുന്ന മകളുടെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടുകാരെ ക്ഷണിച്ച് പിതാവ്  (14 hours ago)

ഡോക്ടര്‍മാരുടെ സമരം; മാപ്പ് പറഞ്ഞതിന് ശേഷം കൂടിക്കാഴ്ച... ഇതുവരെ രാജിവെച്ചത് 700ല്‍ അധികം ഡോക്ടര്‍മാര്‍; ഡോക്ടര്‍മാര്‍ക്കെതിരേ നടത്തിയ പ്രസ്താവനയില്‍ മമതാ ബാനര്‍ജി മാപ്പ് പറയണം  (14 hours ago)

മാവേലിക്കരയില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച് പെട്രോളൊഴിച്ചു കത്തിച്ചു  (14 hours ago)

കൊട്ടാരക്കര വാഹനാപകടത്തില്‍ പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നാല് പേരുടെ നില ഗുരുതരം  (15 hours ago)

പട്ടാപകൽ നടുറോഡില്‍ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു  (15 hours ago)

Malayali Vartha Recommends