Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

തന്റെ വോട്ട് സി.പി.എമ്മുകാര്‍ ചെയ്‌തെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് റീ പോളിംഗില്‍ വോട്ട് ചെയ്ത ഷാര്‍ലറ്റ് എന്ന യുവതിയുടെ വീടിന് നേരെ സി.പി.എം ബോംബെറിഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളി

20 MAY 2019 08:43 PM IST
മലയാളി വാര്‍ത്ത

തന്റെ വോട്ട് സി.പി.എമ്മുകാര്‍ ചെയ്‌തെന്ന് ആരോപിച്ചതിനെ തുടര്‍ന്ന് റീ പോളിംഗില്‍ വോട്ട് ചെയ്ത ഷാര്‍ലറ്റ് എന്ന യുവതിയുടെ വീടിന് നേരെ സി.പി.എം ബോംബെറിഞ്ഞത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് മറ്റൊരാള്‍ രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് ഭരണഘടനാപരമായ ജനാധിപത്യ അവശകാശം നിഷേധിച്ചപ്പോള്‍ കള്ളവോട്ടിനെതിരേ ഉറച്ച നിലപാടെടുത്ത ഷാര്‍ലറ്റിന്റെയും കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് പിലാത്തറ പൂത്തുരിലെ വി.ടി.വി പത്മനാഭന്റെയും വീടുകള്‍ക്കു നേരെയാണ് സി.പി.എം അക്രമികള്‍ ബോംബെറിഞ്ഞത്. 

ഷാര്‍ലറ്റിന്റെയും പത്മനാഭന്റെയും വീടുനേരെ ബോംബെറിഞ്ഞ് ഇരുവരെയും വകവരുത്താന്‍ ശ്രമിച്ച സി.പി.എം നടപടിയെ ശക്തമായി അപലപിക്കുന്നെന്നും മുല്ലപ്പള്ളി പറഞ്ഞു. ബോംബെറിഞ്ഞ പ്രതികളെ എത്രയും പെട്ടന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കേരളത്തെ ലജ്ജിപ്പിക്കുന്ന നടപടിയാണ് ഷാര്‍ലറ്റിന്റെ വീടുനേരെ നടന്ന ബോംബേറ്. ഷാര്‍ലറ്റിനും കുടുംബത്തിനും സംരക്ഷണം ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം ജില്ലാ ഭരണകൂടത്തിനും പൊലീസിനുമുണ്ട്. 
സി.പി.എം പ്രവര്‍ത്തകരും അവരുടെ കയ്യാളുകളായ തെരഞ്ഞെടുപ്പ് ചുമതലുള്ള ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പ്രകിയയെ അട്ടിമറിച്ചതിനാലാണ് കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ റീപോളീംഗ് നടത്തേണ്ടി വന്നത്. 

ഷാര്‍ലറ്റിന് ഒരു പോറലേറ്റാല്‍ അതിന്റെ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് സി.പി.എം ഓര്‍ക്കുന്നത് നന്ന്. തങ്ങള്‍ക്കെതിരെ നില്‍ക്കുന്നവര്‍ക്കെതിരെ സി.പി.എം കാട്ടുനീതി നടപ്പിലാക്കുകയാണ്. ഇത് കേരളത്തിനാകമാനം നാണക്കേടാണ്. ഇനിയെങ്കിലും സി.പി.എം തെറ്റുതിരുത്താന്‍ തയ്യാറാകണം. സി.പി.എമ്മിന്റെ പ്രാകൃത സമീപനങ്ങളുടെ ഫലമായാണ് പഞ്ചിമബംഗാളില്‍ സി.പി.എം. നിലംപൊത്തിയതെന്നും വരും നാളുകളില്‍ കേരളത്തിലും സി.പി.എമ്മിന്റെ അവസ്ഥ ഇതുതന്നെയാകുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

ഇന്നലെ ഷാര്‍ലെറ്റ് പിലാത്തറ 19ാം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി. വോട്ട് ചെയ്യാനായതില്‍ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ഷാര്‍ലെറ്റ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വോട്ടു ചെയ്തു മടങ്ങിയ ഷാര്‍ലറ്റിനെതിരെ എല്‍ഡിഎഫ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. 

പുഞ്ഞിരിയോടെ തിരിച്ചറിയല്‍ കാര്‍ഡും ഉയര്‍ത്തിപ്പിച്ചാണ് ഷാര്‍ലറ്റ് വോട്ട് ചെയ്യാന്‍ ക്യൂവില്‍ നിന്നത്. ആ ബൂത്തിലെ റീപോളിങ്ങിന് കാരണക്കാരി ഷാര്‍ലറ്റായിരുന്നു. ഇവരുടെ വോട്ട് മറ്റൊരാള്‍ ചെയ്തതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്. കള്ളവോട്ട് നടന്നെന്ന് സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ടത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends