Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം

20 MAY 2019 06:17 PM IST
മലയാളി വാര്‍ത്ത

കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ചെയര്‍മാനായി തന്നെ തെരഞ്ഞെടുത്തെന്ന പി.ജെ ജോസഫിന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോയി എബ്രഹാം. പാര്‍ട്ടി ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് വര്‍ക്കിംഗ് ചെയര്‍മാനായിരുന്ന പി.ജെ. ജോസഫിനെ ആക്ടിംഗ് ചെയര്‍മാനാക്കിയിരുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി മേയ് ഒന്‍പതിന് വാര്‍ത്താക്കുറിപ്പും ഇറക്കിയിരുന്നു. പാര്‍ട്ടി ഭരണഘടനയുടെ 29ാം വകുപ്പനുസരിച്ച് ചെയര്‍മാന്റെ അസാനിധ്യത്തില്‍ അദ്ദേഹത്തിന്റെ ചുമതലകളും അധികാരങ്ങളും വര്‍ക്കിംഗ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്നാണ് വ്യക്തമാക്കുന്നത്. അതിനാല്‍ ചെയര്‍മാന്റെ ചുമതല വര്‍ക്കിംഗ് ചെയര്‍മാനായ പി.ജെ ജോസഫിന് ആയിരിക്കുമെന്നും പറയുന്നു. എന്നാല്‍ ഇതിന്റെ മറപിടിച്ചാണ് പി.ജെ ജോസഫ് ചെയര്‍മാനായിതന്നെ തെരഞ്ഞെടുത്തെന്ന് അവകാശപ്പെടുന്നത്. തുടര്‍ന്നാണ് ജോസഫ് പാര്‍ട്ടിയില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് റോഷി അഗസ്റ്റന്‍ എം.എല്‍.എ ഇന്ന് ആരോപിച്ചത്. 

ചെയര്‍മാന്‍ കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെയര്‍മാന്‍, പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനങ്ങളിലേക്കുള്ള ഒഴിവുകള്‍ സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് കൂട്ടി നിയമപ്രകാരം നികത്തണമെന്നും മെയ് ഒന്‍പതിന് എടുത്ത തീരുമാനത്തില്‍ വ്യക്തമായി പറയുന്നു. കെ.എം മാണി മരിച്ചിട്ട് 41 ദിവസം കഴിയാന്‍ കാത്തിരുന്നത് കൊണ്ടാണ് സംസ്ഥാന കമ്മിറ്റിയും പാര്‍ലമെന്ററി പാര്‍ട്ടി യോഗവും വിളിച്ച് ചേര്‍ക്കാതിരുന്നത്. അതിനാല്‍ നോട്ടീസ് നല്‍കാതെ തന്നെ ആക്ടിംഗ് ചെയര്‍മാനെ നീക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് അധികാരമുണ്ട്. പി.ജെ ജോസഫിന് ചെയര്‍മാനാകണമെങ്കില്‍ സംസ്ഥാന കമ്മിറ്റിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം. അങ്ങനെയാണ് പാര്‍ട്ടി ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ അതിനെ പോലും വെല്ലുവിളിച്ച് പാര്‍ട്ടി പിടിച്ചെടുക്കാനുള്ള നീക്കമാണ് പി.ജെ ജോസഫ് നടത്തുന്നത്. 

സംസ്ഥാന കമ്മിറ്റി വിളിക്കണമെങ്കില്‍ അതിനുള്ള സാഹചര്യം വ്യക്തമാക്കണം. സമവായത്തിലൂടെയാണ് ചെയര്‍മാനെ തെരഞ്ഞെടുക്കേണ്ടതെന്ന് പി.ജെ ജോസഫ് പറയുന്നു. മുതിര്‍ന്ന എം.എല്‍.എയായ സി.എഫ്.തോമസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവാകും. ജോസ് കെ.മാണിക്ക് വര്‍ക്കിങ് ചെയര്‍മാനാകാം എന്നാണ് ജോസഫി പറയുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് മരിച്ചാല്‍ ഡപ്യുട്ടി ലീഡറെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനം ഏല്‍പ്പിക്കണമെന്നാണു ചട്ടമെന്നും ജോസഫ് വ്യക്തമാക്കുന്നു.
ചെയര്‍മാനായിരുന്ന കെ.എം മാണിയുടെ അവസാന നാളുകളില്‍ അദ്ദേഹത്തെയും പാര്‍ട്ടിയേയും പ്രതിസന്ധിയിലാക്കാന്‍ പി.ജെ ജോസഫ് ആവുന്നതും ശ്രമിച്ചിരുന്നെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. 

സംസ്ഥാന കമ്മിറ്റിയോഗം ഉടന്‍ വിളിക്കില്ലെന്നാണ് പി.ജെ. ജോസഫിന്റെ നിലപാട്. ജോസ് കെ. മാണി അടക്കം ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ധിക്കാരപരമായ സമീപനമാണ് ജോസഫ് സ്വീകരിച്ചത്. കോട്ടയത്ത് തോമസ് ചാഴിക്കാടന് പകരം തന്നെ മത്സരിപ്പിക്കണമെന്നാണ് പി.ജെ ജോസഫ് ആദ്യം ആവശ്യപ്പെട്ടത്. അതിനായി കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റി വേണമെന്ന് യു.ഡി.എഫില്‍ സമ്മര്‍ദ്ദം ചെലുത്തി. കോട്ടയം സീറ്റ് കിട്ടില്ലെന്ന് ഉറപ്പായപ്പോള്‍ ഇടുക്കി സീറ്റ് വേണമെന്നായി. എന്നാല്‍ ഒരു സീറ്റില്‍ കൂടുതല്‍ നല്‍കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നിബഹാനും വ്യക്തമാക്കി. അങ്ങനെ അമ്പേ പരാജയപ്പെട്ട പി.ജെ ജോസഫ് വീണ്ടും പാര്‍ട്ടിയില്‍ പടപ്പുറപ്പാടിനുള്ള നീക്കമാണ് നടത്തുന്നത്. ഭൂരിപക്ഷം നേതാക്കളും പ്രവര്‍ത്തകരും ഇതിനെ ശക്തിയുക്തം എതിര്‍ക്കുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (38 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends