Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഗോഡ്‌സെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയാണെന്ന നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമലാഹാസന്റെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എടുത്തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി

20 MAY 2019 06:30 PM IST
മലയാളി വാര്‍ത്ത

ഗോഡ്‌സെ രാജ്യത്തെ ആദ്യത്തെ തീവ്രവാദിയാണെന്ന നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമലാഹാസന്റെ പ്രസ്താവനയെ തുടര്‍ന്ന് തമിഴ്‌നാട് സര്‍ക്കാര്‍ കേസ് എടുത്തെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി. കോടതി കമലാഹാസന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ കേസിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. ഇത് എ.ഐ.ഡി.എം.കെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് വലിയ തിരിച്ചടിയായി. ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ഭാഗമായ എ.ഐ.ഡി.എം.കെ മോദിയേയും അമിത്ഷായേയും അടക്കം പ്രീണിപ്പിക്കാനാണ് കമലാഹാസനെതിരെ കേസ് എടുത്തത്. താരത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട്ടിലെ ബി.ജെ.പി നേതാക്കളടക്കം ഉറഞ്ഞ്തുള്ളിയെങ്കിലും പറഞ്ഞത് പിന്‍വലിക്കില്ലെന്നും നിലപാടില്‍ ഉറച്ചു നില്‍ക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കിയിരുന്നു. 

'സ്വതന്ത്ര ഇന്ത്യ കണ്ട ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്നും അത് മഹാത്മാഗാന്ധിയെ വധിച്ച ഗോഡ്!സെയാണെ'ന്നായിരുന്നു കമല്‍ഹാസന്റെ പ്രസ്താവന. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രസ്താവനയാണെന്ന് കാട്ടിയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കമല്‍ഹാസനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്യാനും നീക്കം തുടങ്ങിയിരുന്നു. കമലിന്റെ പ്രസ്താവനയെ തുടര്‍ന്ന് രാജ്യത്തിന്റെ പല ഭാഗത്തുള്ള ബി.ജെ.പി നേതാക്കള്‍ ഗോഡ്‌സേയ്ക്ക് അനുകൂലമായ പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പാര്‍ട്ടി ദേശീയ നേതൃത്വം അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. തമിഴ്‌നാട് മന്ത്രി കെ ടി രാജേന്ദ്രബാലാജി കമല്‍ഹാസന്റെ നാക്ക് അരിയണമെന്നാണ് ആഹ്വാനം ചെയ്തത്. കമലാഹാസന്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കാണിച്ച് ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. മതങ്ങളുടെ പേരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള ഭിന്നിപ്പിനാണ് കമല്‍ഹാസന്‍ ശ്രമിച്ചതെന്നായിരുന്നു പരാതിയില്‍ ആരോപിച്ചത്. 

വിവാദ പ്രസ്താവനയെ തുടര്‍ന്ന് കമല്‍ഹാസനെതിരെ ചീമുട്ടയും ചെരുപ്പും എറിഞ്ഞിരുന്നു. ഇവര്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകരാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മധുരയിലെ തിരുപ്പറന്‍കുന്‍ട്രത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി, ഹനുമാന്‍ സേന പ്രവര്‍ത്തകര്‍ ചെരിപ്പെറിയുകയായിരുന്നു. അതിന് പിന്നാലെയാണ് ചീമുട്ട എറിഞ്ഞത്. തനിക്ക് നേരെ ആക്രമണം നടത്തിയവരെ ആക്രമിക്കരുതെന്ന് സ്വന്തം അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കമലാഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കമലാഹാസന്‍ ക്രിസ്ത്യന്‍ മതം പ്രോത്സാഹിപ്പിക്കാനാണ് ശ്രമിക്കുന്നതെന്ന ആക്ഷേപവുമായി ബി.ജെ.പി ഇന്നലെ രംഗത്തെത്തി. കമലാഹാസന്റെ ചേട്ടന്‍ ചന്ദ്രഹാസന്‍ ലണ്ടനില്‍ നിര്യാതനായപ്പോള്‍ ക്രൈസ്തവ ആചാരപ്രകാരമാണ് സംസ്‌കാരം നടത്തിയതെന്നാണ് അവര്‍ ആരോപിക്കുന്നത്. മറ്റൊരു സഹോദരനായ ചാരുഹാസന്‍ ഹിന്ദുമതത്തിനെതിരെ നിരന്തരം എഴുതുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

അതിന് പിന്നാലെ ഹിന്ദുവെന്ന വാക്ക് വിദേശ ഭരണാധികാരികളുടെ സംഭാവനയാണെന്ന പ്രസ്താവനയുമായി കമലാഹാസന്‍ രംഗത്തെത്തിയിരുന്നു. ട്വിറ്ററില്‍ തെലുങ്ക് കവിതയ്‌ക്കൊപ്പമാണ് കമല്‍ഹാസന്‍ ഇക്കാര്യം കുറിച്ചത്. മുഗള്‍ ഭരണാധികാരികളാണ് ഹിന്ദുവെന്ന പേര് ഇന്ത്യയില്‍ കൊണ്ടുവന്നത്. ബ്രിട്ടീഷുകാര്‍ രാജ്യത്തെത്തിയപ്പോള്‍ അവരും അതിനെ അംഗീകരിച്ചു. ആദ്യകാല കവിവര്യന്‍മാരായിരുന്ന 12 ആള്‍വാര്‍മാരും 63 നായന്‍മാരും പറയാത്ത പേരാണ് ഹിന്ദു. ഇന്ത്യ എന്ന അസ്തിത്വമുള്ളപ്പോള്‍ വൈദേശികരുടെ പേര് സ്വന്തമാക്കുകയും അത് മതത്തിന് ഇടുകയും ചെയ്യേണ്ട ആവശ്യമെന്താണെന്നും കമലാഹാസന്‍ ചോദിച്ചിരുന്നു. ഇതെല്ലാം തമിഴ്‌നാട് സര്‍ക്കാരിനെ ചൊടിപ്പിച്ചിരുന്നു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends