Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആദ്യ കണ്‍മണിയെ കണ്ടു മടങ്ങവേ അച്ഛന് ദാരുണാന്ത്യം... പുലര്‍ച്ചെ എത്താമെന്ന് പറഞ്ഞ് മകന് മുത്തം നല്‍കി യാത്രയായത് മരണത്തിലേക്ക്

21 MAY 2019 08:04 AM IST
മലയാളി വാര്‍ത്ത

ആദ്യ കണ്‍മണിയെ കണ്ടു മടങ്ങവേ അച്ഛന് ദാരുണാന്ത്യം. കുഞ്ഞിനെ കണ്‍നിറയെ കണ്ട് പേരുചൊല്ലി വിളിച്ചശേഷം വീട്ടിലേക്ക് മടങ്ങിയ അച്ഛനെ മരണം തട്ടിയെടുത്തു. ഞായറാഴ്ച രാത്രി ബൈപ്പാസ് റോഡില്‍ ബൈക്കില്‍ സഞ്ചരിക്കവേയാണ് ഉമയനല്ലൂര്‍ ആറ്റൂര്‍പണയില്‍ പ്രശാന്ത് (32) കാറിടിച്ചു മരിച്ചത്. പ്രശാന്തിന്റെ ഭാര്യ ആതിര ശനിയാഴ്ചയാണ് ആണ്‍കുഞ്ഞിന് ജന്‍മം നല്‍കിയത്. ഞായറാഴ്ച കൊല്ലം വിക്ടോറിയ ആശുപത്രിയിലെത്തി കുഞ്ഞിനെ കണ്ട് 'ആരവ്' എന്ന് പേരു ചൊല്ലി വിളിച്ചശേഷം രാത്രി വീട്ടിലേക്ക് മടങ്ങവേയാണ് പ്രശാന്തിന് അപകടം സംഭവിച്ചത്.
ഗതാഗതക്കുരുക്കില്‍ അകപ്പെടാതെ വീട്ടിലെത്താനായി ചെമ്മാന്‍മുക്ക് വഴി അയത്തിലെത്തി ബൈപ്പാസ് റോഡിലൂടെ വരികയായിരുന്നു. പെട്രോള്‍ പമ്പിനു സമീപം എതിരേ വന്ന കാര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ ഇടിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോയി. ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉമയനല്ലൂരില്‍ ഓട്ടോ വര്‍ക്‌ഷോപ്പ് നടത്തുന്ന പ്രശാന്തും വാളത്തുംഗല്‍ സ്വദേശിനി ആതിരയുമായുള്ള വിവാഹം ഒന്നരവര്‍ഷം മുന്‍പാണ് നടന്നത്. പുലര്‍ച്ചെയെത്താമെന്ന് പറഞ്ഞ് മകന് മുത്തം നല്‍കി മടങ്ങിയ പ്രിയതമന്‍ ഇനിയൊരിക്കലും വരില്ലെന്ന തിരിച്ചറിവില്‍, രണ്ടുദിവസം മാത്രം പ്രായമുള്ള മകന്‍ ആരവിനെ ചേര്‍ത്തുപിടിച്ചു വിതുമ്പുകയാണ് ആതിര. ശശിധരന്റെയും പ്രസന്നയുടെയും മകനാണ് പ്രശാന്ത്.

പ്രശാന്തിന്റെ മൃതദേഹം തിങ്കളാഴ്ച വൈകീട്ട് അഞ്ചുമണിയോടെ പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ചു. പ്രശാന്തിനെ ഇടിച്ചശേഷം നിര്‍ത്താതെപോയ കാറിനെപ്പറ്റി സമീപത്തെ നീരീക്ഷണ ക്യാമറകളില്‍നിന്ന് വ്യക്തമായ വിവരം ലഭിച്ചതായി ഇരവിപുരം പോലീസ് പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends