Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇതൊക്കെ എന്തോന്ന്... എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ വന്നതോടെ ശബരിമല വിഷയം വീണ്ടും സജീവമാകുന്നു; ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആണയിടുമ്പോള്‍ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രി

21 MAY 2019 09:34 AM IST
മലയാളി വാര്‍ത്ത

ഇനി വോട്ടെണ്ണലിന് ഒരു നാള്‍ മാത്രം. ജനങ്ങളെല്ലാം കാത്തിരിക്കുന്നത് ഒരേയൊരു വിഷയത്തിനാണ്. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചോ? തീര്‍ച്ചയായും ഉണ്ടെന്നാണ് എല്ലാ എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളും പറയുന്നത്. എല്‍ഡിഎഫിന് 5 ല്‍ താഴെ സീറ്റുണ്ടായാല്‍ അത് വലിയ ചര്‍ച്ചയായി മാറും. അതിനിടെ തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിച്ചെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അത് തള്ളിക്കളയുന്നു. 

ശബരിമല വിഷയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്. ശബരിമല വിഷയം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നതില്‍ വര്‍ഗീയ പാര്‍ട്ടികള്‍ ഒരളവ് വരെ വിജയിച്ചെന്നും ഇത് ചിലരെയെല്ലാം സ്വാധീനിച്ചിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. 

ചെയ്യാത്ത കുറ്റം സര്‍ക്കാരിനുമേല്‍ ചാര്‍ത്തി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ വര്‍ഗീയ കോമരങ്ങള്‍ക്ക് സാധിച്ചു. അതില്‍ ഒരളവ് വരെ അവര്‍ വിജയിച്ചെന്നത് വാസ്തവമാണ്. അതേസമയം, ചിന്താശേഷിയുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞകാലത്തെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടെന്നും അങ്ങനെയാണെങ്കില്‍ ഈ സര്‍ക്കാരിനെതിരെ വോട്ട് ചെയ്തിട്ടുണ്ടാകില്ലെന്നും കടകംപള്ളി വിശദീകരിച്ചു. 

കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങളെയും മന്ത്രി തള്ളിപ്പറഞ്ഞു. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പോലെയാകില്ല യഥാര്‍ഥ ഫലമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അതേസമയം പല എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളും പാളിപ്പോയിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. കേരളത്തില്‍ ഇടതുമുന്നണിക്ക് മികച്ച വിജയമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരു ഊഹത്തെ വേറെ ഊഹങ്ങള്‍വെച്ച് ചര്‍ച്ച ചെയ്യേണ്ടെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പ്രതികരിച്ചു. 'ഏതായാലും 23 വരട്ടെ. 2004ല്‍ എന്‍.ഡി.എ. വരുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചു. യു.പി.എ. ആണ് അധികാരത്തില്‍ വന്നത്. അങ്ങനെ പലഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ട്' അദ്ദേഹം പറഞ്ഞു.

തപാല്‍ബാലറ്റ് സംബന്ധിച്ച പ്രതിപക്ഷനേതാവിന്റെ പരാതി കോടതിയിലിരിക്കുന്നതിനാല്‍ അതില്‍ എന്താണെന്ന് കോടതി പറയട്ടെ. തപാല്‍ വോട്ട് നടന്നില്ലെങ്കിലാണല്ലോ ക്രമക്കേട് വരികയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പിലാത്തറയില്‍ കഴിഞ്ഞതവണ വോട്ടവസരം നിഷേധിക്കപ്പെടുകയും റീപോളിങ്ങില്‍ അത് ലഭിക്കുകയും ചെയ്ത ഷാര്‍ലറ്റ് എന്ന യുവതിയുടെ വീട് ആക്രമിച്ചതിനെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. റീപോളിങ് നടന്ന കുന്നിരിക്കയില്‍ കള്ളവോട്ട് നടന്നുവെന്ന് പരാതി കൊടുത്ത കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് വോട്ട് ചെയ്യാന്‍ പോയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാധാരണ റീ പോളിങ് തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കേസുകളിലാണ്. നിയമവിരുദ്ധമായ കാര്യങ്ങള്‍ നടന്നിട്ടുണ്ടെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോവുകയാണ് പതിവ്. ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരില്‍ റീ പോളിങ് നടത്തുന്നത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ കണ്ടിട്ടില്ല. അതേക്കുറിച്ചാവും പാര്‍ട്ടി സെക്രട്ടറി പ്രതികരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

വളരെ തെറ്റായ രീതിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷനിലെ കാര്യങ്ങളെന്ന് അതിലുള്ളവര്‍തന്നെ പറയുന്നു. അതേപ്പറ്റി അവര്‍ ചര്‍ച്ചചെയ്യാന്‍ പോവുകയാണല്ലോ. തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്താണെന്ന് എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു. ഇതാണ് രാജ്യത്തിന്റെ ദുര്‍ഗതി. എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും കാല്‍ക്കീഴില്‍ നിര്‍ത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends