Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

പനിപിടിച്ച് രാഹുല്‍... നരേന്ദ്രമോദി വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ സര്‍വത്ര വിപണിയും ഉണര്‍ന്നു; അതിശക്തമായ ഇന്ത്യ വരുമോയെന്ന് ഉറ്റുനോക്കി ലോക രാഷ്ട്രങ്ങള്‍; ആകാക്ഷയോടെ പാകിസ്ഥാനും 

21 MAY 2019 10:18 AM IST
മലയാളി വാര്‍ത്ത

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎയ്ക്ക് മികച്ച വിജയം പ്രവചിച്ചതോടെ സര്‍വത്ര മേഖലയിലും ഉണര്‍വി ദൃശ്യമായി. ഓഹരി വിപണി റെക്കോഡ് നേട്ടത്തില്‍ കുതിച്ചു. 2009നുശേഷം ഇതാദ്യമായാണ് വ്യാപാര ദിനത്തില്‍ സൂചികകള്‍ ഇത്രയും ഉയരുന്നത്.

സെന്‍സെക്‌സ് 1421.90 പോയന്റ് ഉയര്‍ന്ന് 39352.67ലും നിഫ്റ്റി 421.10 പോയന്റ് നേട്ടത്തില്‍ 11828.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍തന്നെ സെന്‍സെക്‌സ് 960 പോയന്റ് ഉയര്‍ന്നിരുന്നു. 

ബിഎസ്ഇയിലെ 2013 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 613 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകള്‍, ഇന്‍ഫ്ര, വാഹനം, ഊര്‍ജം, എഫ്എംസിജി, ലോഹം, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലായത്. 

ഇന്ത്യബുള്‍സ് ഹൗസിങ്, എസ്ബിഐ, യെസ് ബാങ്ക്, എല്‍ആന്റ്ടി, എച്ച്ഡിഎഫ്‌സി, മാരുതി സുസുകി, ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, സീ എന്റര്‍ടെയ്ന്‍മെന്റ്, ബജാജ് ഓട്ടോ, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ലോക രാഷ്ട്രങ്ങളും ഇന്ത്യയെ ഉറ്റുനോക്കുകയാണ്. പ്രത്യേകിച്ചും പാകിസ്ഥാന്‍. രണ്ടാമത് വരുന്ന മോദി കൂടുതല്‍ കരുത്തനാകുമെന്ന് എല്ലാവര്‍ക്കും അറിയാം. അതിനാല്‍ തന്നെ ഏറ്റവുമധികം ഞെട്ടുന്നത് പാകിസ്ഥാനാണ്.

അതേസമയം എന്‍.ഡി.എ.ക്ക് വന്‍വിജയം പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തില്‍ ഭാവിനീക്കം സജീവമാക്കുകയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതിനു രണ്ടുദിവസംമുമ്പേ പാര്‍ട്ടി എന്‍.ഡി.എ. നേതാക്കളുടെ യോഗം വിളിച്ചു. തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഭാവികാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനുമായി ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലാണ് എന്‍.ഡി.എ. യോഗം.

ഞായറാഴ്ച പുറത്തുവന്ന 14 എക്‌സിറ്റ് പോളുകളില്‍ പന്ത്രണ്ടും എന്‍.ഡി.എ. ജയിക്കുമെന്നാണു പ്രവചിച്ചിരിക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലം പോലെതന്നെയാവും യഥാര്‍ഥഫലവുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. ദേശീയനേതൃത്വത്തിന്റെ തയ്യാറെടുപ്പുകള്‍. അധ്യക്ഷന്‍ അമിത് ഷാ വിളിച്ചിരിക്കുന്ന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. നേതാക്കള്‍ക്ക് അമിത് ഷായുടെ അത്താഴവിരുന്നുമുണ്ട്.

രാം വിലാസ് പാസ്വാന്‍ (എന്‍.ജെ.പി.), ഉദ്ധവ് താക്കറെ (ശിവസേന) എന്നിവരുള്‍പ്പടെയുള്ളവര്‍ യോഗത്തിനെത്തുമെന്ന് ബി.ജെ.പി. നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍നിന്ന് എന്‍.ഡി.എ. അംഗമായ കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് പങ്കെടുക്കും.

എക്‌സിറ്റ് പോള്‍ ഫലം, വോട്ടണ്ണലിനുള്ള തയ്യാറെടുപ്പുകള്‍, സഖ്യവിപുലീകരണം തുടങ്ങിയ വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യും. ബി.ജെ.പി. മുന്നൂറിലേറെ സീറ്റു നേടുമെന്നും എന്‍.ഡി.എ. സര്‍ക്കാര്‍ രൂപവത്കരിക്കുമെന്നും അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

എന്‍.ഡി.എ.യില്‍ നിലവിലുള്ള കക്ഷികളായിരിക്കും സര്‍ക്കാര്‍ രൂപവത്കരണത്തില്‍ പങ്കാളികളാവുക. ബി.ജെ.പി.യുടെ അജന്‍ഡയോട് യോജിപ്പുള്ള ആര്‍ക്കും എന്‍.ഡി.എ.യിലേക്കു വരാമെന്നു ഷാ പറഞ്ഞിരുന്നു. പാര്‍ട്ടി ആസ്ഥാനത്ത് കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്കൊപ്പം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ ക്ഷണം.

ഇപ്പോള്‍ എന്‍.ഡി.എ.യില്‍ ചെറിയകക്ഷികളുള്‍പ്പെടെ 41 പാര്‍ട്ടികളാണുള്ളത്. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്താതെതന്നെ ഭരണംപിടിക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. നേതൃത്വം.

സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനാല്‍ മുതിര്‍ന്ന മന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് നാലിനാണിത്. വോട്ടെണ്ണലിനു മുന്നോടിയായി ബി.ജെ.പി. ആസ്ഥാനത്ത് പന്തലുള്‍പ്പെയുടെയുള്ള സജ്ജീകരണങ്ങളൊരുങ്ങിത്തുടങ്ങി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (17 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (36 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (2 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends