Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

സ്വയം ആശ്വസിച്ച് സിപിഎം... ദേശീയ മാധ്യമങ്ങളയുടേതടക്കമുള്ള എക്‌സിറ്റ് പോളുകളെ തള്ളി കൈരളി ചാനലിന്റെ തുറുപ്പ് ചീട്ട് സര്‍വേ; പാര്‍ട്ടി അണികളെ വിശ്വസിപ്പിക്കാന്‍ പടച്ചിറക്കിയ സര്‍വേയെ അത്ഭുതത്തോടെ നോക്കി നേതാക്കളും പ്രവര്‍ത്തകരും

21 MAY 2019 10:25 AM IST
മലയാളി വാര്‍ത്ത

ഞായറാഴ്ച ഇന്ത്യയിലെ എല്ലാ മാധ്യമങ്ങളും നടത്തിയ എക്‌സിറ്റ് പോള്‍ സര്‍വേയില്‍ സിപിഎമ്മിന്റെ പതനവും യുഡിഎഫിന്റെ തരംഗവുമാണ് പ്രവചിച്ചത്. അതേസമയം ബിജെപി അക്കൗണ്ട് തുറക്കുമെന്നും പ്രവചിച്ചു. ഈ സര്‍വേ കണ്ട് സര്‍വമാന പാര്‍ട്ടി സഖാക്കളും ഞെട്ടിത്തരിച്ചിരിക്കെ ദേ വരുന്നു പാര്‍ട്ടി ചാനലായ കൈരളിയുടെ വക സര്‍വേ. വീവേഴ്‌സ് അധികമില്ലെങ്കിലും ഞെട്ടാന്‍ തയ്യാറായാണ് പാര്‍ട്ടിക്കാരല്ലാത്ത ആകാക്ഷക്കാര്‍ ചാനല്‍ വച്ചത്. കൈരളി പീപ്പിളിന്റെ പേര് കൈരളി ന്യൂസെന്ന് മാറ്റിയതിന് പിന്നാലെയാണ് ആഘോഷപൂര്‍വം സര്‍വേ വന്നത്. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് അനുകൂലമെന്ന ദേശീയ മാധ്യമങ്ങളയുടേതടക്കമുള്ള എക്‌സിറ്റ് പോളുകളെ തള്ളി കൈരളി ന്യൂസ്‌സിഇഎസ് സര്‍വേ വന്നത്. എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് മുതല്‍ 12 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്. ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കില്ല. ശക്തമായ ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ തുടങ്ങി എല്ലാ മണ്ഡലങ്ങളിലും എന്‍ഡിഎ മുന്നണി മൂന്നാം സ്ഥാനത്ത് മാത്രമേ വരൂ എന്നാണ് പ്രവചിക്കുന്നത്.

നിര്‍ണായക മത്സരം നടക്കുന്ന പത്തനംതിട്ട, കൊല്ലം, വടകര തുടങ്ങിയ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് ജയിക്കുമെന്നും തിരുവനന്തപുരത്ത് യുഡിഎഫ് ജയിക്കുമെന്നും കൈരളിയുടെ സര്‍വേ പറയുന്നു. എല്‍ഡിഎഫിന്റെയും വോട്ട് വിഹിതത്തില്‍ നേരിയ വ്യത്യാസം മാത്രമേയുള്ളൂ. കഴിഞ്ഞ നിയമസഭാ തിരഞ്ഞൈടുപ്പില്‍ ലഭിച്ചതിനേക്കാള്‍ വോട്ട് വിഹിതം ബിജെപിക്കുണ്ടാവില്ലെന്നും പറയുന്നു. 

എല്‍ഡിഎഫിന്റെ വോട്ട് വിഹിതം 40.3% മുതല്‍ 42.7% ശതമാനം വരെയും യുഡിഎഫിന് 40.8 % മുതതല്‍ 43.2% വരെയും എന്‍ഡിഎക്ക് 13.5 മുതല്‍ 15.9 ശതമാനം വരെയും വോട്ട് സാധ്യതയാണ് സര്‍വേ കല്പ്പിക്കുന്നത്. ആറോളം മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നതെന്നും സര്‍വേ പറയുന്നു.

അതേ സമയം എക്‌സിറ്റ് പോള്‍ സര്‍വേകള്‍ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നവയല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ ജനവികാരം പ്രതിഫലിപ്പിക്കുന്നവയല്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം കീഴ്പള്ളി ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. വിദേശരാജ്യങ്ങളിലാണ് എക്‌സിറ്റ് പോള്‍ സര്‍വേ രീതികള്‍ ആദ്യം ഉടലെടുത്തത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റന്‍ വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ പ്രവചിച്ചതെങ്കിലും ജയിച്ചത് ട്രംപായിരുന്നു. 

എ ബി വാജ്‌പേയ് സര്‍ക്കാര്‍ വീണ്ടുമധികാരത്തിലെത്തുമെന്ന് പ്രഖ്യാപിച്ച അക്കാലത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങളും തകിടംമറിഞ്ഞു. കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണ് ഇത്തരം ഫലങ്ങളിലൂടെ പുറത്തുവരുന്നത്. ഇത് ജനഹിതവുമായി പൊരുത്തപ്പെട്ടുപോകാറില്ല. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിലും ചില പ്രവചനക്കാര്‍ക്ക് തെറ്റുപറ്റി. 

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് പ്രവചനം വന്നു. 140 സീറ്റിലെയും വോട്ടെണ്ണിക്കഴിഞ്ഞ ശേഷമേ ഉമ്മന്‍ചാണ്ടിക്ക് യാഥാര്‍ഥ്യം ബോധ്യമായുള്ളൂവെന്നും കോടിയേരി പറഞ്ഞു. എല്‍ഡിഎഫ് പ്രതിപക്ഷത്താവുമെന്ന എക്‌സിറ്റ്‌പോള്‍ ഫലം തിരുത്തി 91 സീറ്റ് നേടി എല്‍ഡിഎഫ് അധികാരമേറ്റത് ജനങ്ങള്‍ക്കറിയാം. ഇടതുപക്ഷത്തിന് സീറ്റില്ലാത്ത സംസ്ഥാനമായി കേരളത്തെ കാണാന്‍ ആഗ്രഹിക്കുന്നവരുടെ മനോവികാരമാണ് ഇത്തരം ഫലങ്ങളായി പുറത്തുവരുന്നത്. ജയപരാജയങ്ങള്‍ സിപിഐ എമ്മിന് പുതിയ കാര്യമല്ല. തോറ്റാല്‍ കരഞ്ഞിരിക്കലും ജയിച്ചാല്‍ അമിതാവേശം പ്രകടിപ്പിക്കലും പാര്‍ടിരീതിയുമല്ല. 

77ല്‍ ലോക്‌സഭയിലേക്ക് ഒരിടത്തും ജയിക്കാതിരുന്നിട്ടും മൂന്നുകൊല്ലം പിന്നിട്ടപ്പോള്‍ 1980ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ചരിത്രമുള്ള പാര്‍ടിയാണിത്. മതേതര ജനാധിപത്യ ശക്തികളെ അധികാരത്തിലെത്തിക്കാനാണ് ഇടതുപക്ഷത്തിന്റെ പരിശ്രമം. ബിജെപി ഇതര പ്രധാനമന്ത്രിയാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്നും കോടിയേരി പറഞ്ഞു.

 

r

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (18 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (37 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (2 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (3 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (4 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends