Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി... ബ്യുട്ടീഷൻ ഭാര്യയ്ക്ക് പെയ്ന്റിംഗ് തൊഴിലാളിയായ ഭർത്താവിനെ മടുത്തതോടെ കുട്ടിക്കാമുകനുമായി തുടർന്ന അവിഹിത ബന്ധം കയ്യോടെ പിടികൂടിയപ്പോൾ അരങ്ങേറിയത് അരുംകൊല- അമ്മയെ കാണാൻ ഇടയ്ക്കിടയ്ക്ക് വീട്ടിലെത്തുന്ന അങ്കിളിനെക്കുറിച്ച് പോലീസിനോട് മകൻ... ചുരുളഴിഞ്ഞത് വട്ടപ്പാറയിലെ ക്രൂരകൊലപാതകം

21 MAY 2019 11:51 AM IST
മലയാളി വാര്‍ത്ത

കുടുംബ വഴക്കിനെ തുടര്‍ന്ന് വട്ടപ്പാറയില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകം. സംഭവത്തിൽ പ്രതി വട്ടിയൂർക്കാവ് തൊഴുവൻകോട് കെആർഡബ്ല്യുഎ 134–ഡി ശ്രീവിനായക ഹൗസിൽ മനോജ് ( 30 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ കല്ലയം കാരമൂട് നമ്ബാട് വാടകയ്ക്കു താമസിച്ചിരുന്ന വിനോദാണ് ( 35 ) കൊല്ലപ്പെട്ടത്. വിനോദിന്റെ ഭാര്യ രാഖിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായെന്നും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തുമെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ സൂചന നൽകി.

രാഖി രണ്ടാം പ്രതിയാകുമെന്നാണു സൂചന. കഴിഞ്ഞ 12ന് വാടകക്കെട്ടിടത്തിനുമുന്നിൽ കഴുത്തിൽ കുത്തേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിലാണ് വിനോദിനെ നാട്ടുകാർ കണ്ടത്. വിനോദ് പള്ളിയിൽ നിന്ന് ഉച്ചയോടെ മടങ്ങിയെത്തുമ്പോൾ വീടിന്റെ അടുക്കളയിൽ മനോജ് ഉണ്ടായിരുന്നു. മനോജും രാഖിയുമായുള്ള ബന്ധം വിനോദ് ചോദ്യം ചെയ്തതിൽ പ്രകോപിതനായി കത്തി കൊണ്ടു കഴുത്തിന്റെ ഇടതുഭാഗത്ത് കുത്തിയിറക്കുകയായിരുന്നുവെന്നാണ് പൊലീസ് കേസ്. കഴുത്തിൽ രണ്ടര ഇഞ്ചോളം കത്തി താഴ്ന്നിരുന്നു.വിനോദ് പുറത്തേക്ക് ഓടിയിറങ്ങുന്നതിനിടെ കമിഴ്ന്നു വീണു മരിച്ചു. മനോജ് വീടിന്റെ പുറകുവശത്തു കൂടി ഓടി രക്ഷപ്പെടുകയും ചെയ്തു. വിനോദ് സ്വയം കഴുത്തുമുറിക്കുകയാണെന്നായിരുന്നുവെന്നാണ് ഭാര്യ പൊലീസിനു നല്‍കിയ മൊഴി. എന്നാല്‍ വിനോദിന്റെ മകന്‍ രണ്ടാംക്ലാസുകാരന്റെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ കേസില്‍ വഴിത്തിരിവായിരിക്കുന്നത്.

അമ്മ രണ്ടു കൈകളും പുറകോട്ടു പിടിച്ചപ്പോൾ മാമൻ കത്തികൊണ്ട് അച്ഛന്റെ കഴുത്തിൽ കുത്തി എന്നായിരുന്നു വിനോദിന്റെ മകന്റെ വെളിപ്പെടുത്തൽ. ആറുവയസ്സുകാരന്റെ ഈ വെളിപ്പെടുത്തലിലാണ് ആത്മഹത്യയാണെന്നു കരുതിയ സംഭവം കൊലപാതകമാണെന്നു കണ്ടെത്താൻ വഴി തെളിഞ്ഞത്.

രാവിലെ പള്ളിയില്‍ പോയിരുന്ന കുടുംബം ഉച്ചയ്ക്ക് വീട്ടില്‍ മടങ്ങിയെത്തിയ ശേഷമാണ് സംഭവം. തന്നോട് വഴക്കുകൂടുന്നതിനിടെ കറിക്കത്തിയെടുത്ത് വിനോദ് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ഭാര്യ രാഖിയുടെ മൊഴി. വീട്ടുകാരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയില്‍ വിനോദിനെ കണ്ടു. സമീപത്ത് നിന്നിരുന്ന ഭാര്യയുടേയും മക്കളുടേയും ദേഹത്ത് രക്തം പുരണ്ടിരുന്നു. നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിനോദിന്റെ മരണം ആത്മഹത്യയാക്കി മാറ്റാനുള്ള ശ്രമത്തിന് വട്ടപ്പാറ പൊലീസ് ആദ്യഘട്ടത്തിൽ കൂട്ടുനിന്നതായി ആരോപണം ഉയരുന്നുണ്ട്. വിനോദിന്റെ കൈയ്ക്കുള്ളിൽ രാഖിയുടെ തലമുടി കണ്ടെത്തിയിരുന്നു. ഇതു പൊലീസ് അവഗണിച്ചുവത്രേ. വീടിന്റെ അടുക്കളയിൽ മനോജ് എങ്ങനെയെത്തി എന്നതിനെ സംബന്ധിച്ചും ആദ്യം പൊലീസ് അന്വേഷിച്ചില്ല.. മുൻപ് കുടുംബവഴക്കിനെതുടർന്ന് രാഖിയിൽ നിന്നു പല പ്രാവശ്യം വിനോദിന് മർദ്ദനമേറ്റതായി പരാതി നൽകിയിരുന്നതും പൊലീസ് മറച്ചുവച്ചതായി സൂചനയുണ്ട്. മകന്റെ അരുംകൊലയ്ക്കു കാരണം ഭാര്യ രാഖിയുടെ വഴിവിട്ട ബന്ധമെന്ന് വിനോദിന്റെ പിതാവ് ജോസഫ് പറയുന്നു. പാലോട് മൈലമൂട് സ്വദേശിയായ വിനോദും കുടുംബവും മൂന്ന് വര്‍ഷം മുമ്ബാണ് വാടകവീട് എടുത്ത് വട്ടപ്പാറയിലേക്ക് താമസം മാറുന്നത്. വിനോദ് പെയിന്റിംഗ് തൊഴിലാളിയാണ്.

കല്ലയം പൊന്നറകുന്ന് സ്വദേശിയായ രാഖി ബ്യുട്ടിപാര്‍ലര്‍ ജീവനക്കാരിയാണ്. രണ്ടാം ക്ലാസില്‍ പഠിക്കുന്ന എബ്ബെസ് , എല്‍കെജി വിദ്യാര്‍ത്ഥിനിയായ യമീനമ്മ എന്നിവരാണ് മക്കള്‍. പെയിന്റിങ് തൊഴിലാളിയായ വിനോദ് ഭാര്യയ്‌ക്കെതിരെ നേരത്തെയും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും, ഭാര്യയില്‍ നിന്നും മര്‍ദനമേറ്റിരുന്നെന്നും ഡിജിപിക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു. ഒറ്റപ്പെട്ട സ്ഥലത്ത് മകനെയും കൂട്ടി വാടകകെട്ടിടം തേടി പോയത് രാഖിയുടെ നിർബന്ധം മൂലമായിരുന്നു. കുട്ടികൾ സുരക്ഷിതരല്ലെന്നതിനാൽ അവരെ വിട്ടു കിട്ടുന്നതിനായി നിയമപരമായി നീങ്ങാനാണ് ജോസഫിന്റെ തീരുമാനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (52 minutes ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (2 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (2 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (2 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (3 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (3 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (3 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (4 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (4 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (4 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (4 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (5 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (5 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (5 hours ago)

Malayali Vartha Recommends