Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

ജമ്മു കശ്മീരിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ അക്രമികൾ വെടിവച്ച് കൊന്നു; കൊലപാതകത്തിന് പിന്നിൽ തീവ്രവാദികളെന്ന് പോലീസ്

21 MAY 2019 06:55 PM IST
മലയാളി വാര്‍ത്ത

ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലുള്ള സുംഗൽപോരയിൽ പിഡിപി പ്രവർത്തകനായ വൃദ്ധനെ ഒരു സംഘം അക്രമികൾ വെടിവച്ച് കൊന്നു. 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിനാണ് മുഹമ്മദ് ജമ്മാലിനെ വധിച്ചതെന്ന് കുടുംബം ആരോപിച്ചു.

തീവ്രവാദികളാണ് പിഡിപി പ്രവർത്തകനായ അറുപത്തഞ്ചുകാരന്‍റെ കൊലപാതകത്തിന് പിന്നിലെന്ന് ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്കിടയിൽ ഭീതി പരത്താനാണ് ഭീകരർ അക്രമം നടത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ഏപ്രിൽ 29-ന് 65 വയസ്സുകാരനായ മുഹമ്മദ് ജമ്മാലിന് അവശത കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ, കുടുംബത്തിലെ എല്ലാവരും വോട്ട് ചെയ്യാൻ പോകണമെന്ന് ജമ്മാൽ നിർബന്ധം പിടിച്ചു.

സുംഗൽപോര ഗ്രാമത്തിൽ അഞ്ഞൂറ് കുടുംബങ്ങളുണ്ട്. ഇവിടെ‍ ആകെ രേഖപ്പെടുത്തിയത് ഏഴ് വോട്ടുകളാണ്. ഇതിൽ അഞ്ചും മുഹമ്മദ് ജമ്മാലിന്‍റെ കുടുംബത്തിൽ നിന്നായിരുന്നു. പോളിംഗിനിടെ പ്രദേശത്ത് അക്രമസംഭവങ്ങളൊന്നുമുണ്ടായിരുന്നില്ല.

ഞായറാഴ്ച ജമ്മാലിനെ വീട്ടിനകത്ത് കയറിയാണ് അക്രമികൾ വെടിവച്ച് കൊന്നത്. നോമ്പുതുറന്ന ശേഷം ഇഫ്താറിന് തൊട്ടുമുമ്പായിരുന്നു അക്രമം. വീടിന് മുന്നിലെ വരാന്തയിലേക്ക് കയറി തൊട്ടടുത്ത മുറിയിൽ കിടക്കുകയായിരുന്ന ജമ്മാലിനെ അക്രമികൾ വെടിവയ്ക്കുകയായിരുന്നു. അഞ്ച് തവണ വെടിവച്ചു. രണ്ട് ബുള്ളറ്റുകൾ അടിവയറ്റിലും രണ്ടെണ്ണം കൈയിലും ഒരെണ്ണം മൂക്കിലും കൊണ്ടു. ജമ്മാൽ തൽക്ഷണം മരിച്ചു.

''ഞങ്ങളോട് ആർക്കും വിരോധമുണ്ടായിരുന്നില്ല. കൊലപാതകത്തിന് ഒരേയൊരു കാരണം, ഞങ്ങൾ വോട്ട് രേഖപ്പെടുത്തിയത് മാത്രമാണ്'', ജമാലിന്‍റെ മരുമകനായ താരിഖ് അഹമ്മദ് ഭട്ട് പറഞ്ഞു.

കുൽഗാമുൾപ്പടെയുള്ള പ്രദേശങ്ങളിൽ കനത്ത സംഘർഷസാധ്യതയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധവുമായി തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ വിഘടനവാദികളും തീവ്രവാദികളും വ്യാപകമായി ആഹ്വാനം ചെയ്തിരുന്നു. കഴിഞ്ഞ 3 വർഷത്തിനിടെ ജമ്മു കശ്മീരിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിനിടയിലും അതിർത്തിയിലെ സംഘർഷത്തിലും 100 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. വോട്ട് ചെയ്തവരെ കൊല്ലുമെന്ന് തീവ്രവാദിസംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സംഘർഷസാധ്യത കണക്കിലെടുത്ത് അനന്ത് നാഗ് മണ്ഡലത്തിൽ മാത്രം മൂന്ന് ഘട്ടങ്ങളിലായാണ് തെര‍ഞ്ഞെടുപ്പ് നടന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (3 minutes ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (21 minutes ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (31 minutes ago)

സാമ്പത്തിക ജാഗ്രത! ചെയ്ത നന്മ ദോഷമാകും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക! (Pisces focus)  (44 minutes ago)

സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു...  (1 hour ago)

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (1 hour ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (1 hour ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (1 hour ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (2 hours ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (10 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (10 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (10 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (10 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (10 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (10 hours ago)

Malayali Vartha Recommends