വിഎസിനെ തൊടാന്‍ പോളിറ്റ് ബ്യൂറോക്ക് വീണ്ടും മടി, സഹായികളെ പുറത്താക്കി

വാര്‍ത്തകള്‍ ചോര്‍ത്തിയതിന്റെ പേരില്‍ വി.എസ്സിന്റെ സ്റ്റാഫിലെ മൂന്നുപേരെ സി.പി.എമ്മില്‍നിന്നും പുറത്താക്കാനുള്ള സംസ്ഥാനകമ്മിറ്റിയുടെ തീരുമാനം പൊളിറ്റ്ബ്യൂറോ അംഗീകരിച്ചു. പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി വി.കെ. ശശിധരന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എ. സുരേഷ് എന്നിവരാണ് പുറത്താക്കപ്പെട്ടവര്‍. അതേസമയം, പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസ്സിനെ നീക്കണമെന്നുള്ള സംസ്ഥാനനേതൃത്വത്തിന്റെ ആവശ്യം കേന്ദ്രക്കമ്മിറ്റി പരിഗണിച്ചില്ല. വിഎസിനെ കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന്റെ വിശ്വസ്‌തരെയെങ്കിലും തട്ടണമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ വാശി. എന്നാല്‍ ഈയൊരു സാഹചര്യത്തില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വിഎസിനെ മാറ്റേണ്ടെന്നാണ് പിബിയുടെ തീരുമാനം. വിഎസിന്റെ പേഴ്‌സണല്‍ സ്‌ററാഫ് അംഗങ്ങളായ എ സുരേഷ്, കെ. ബാലകൃഷ്‌ണന്‍, വി.കെ. ശശിധരന്‍ എന്നിവരെ മാറ്റുന്ന കാര്യത്തില്‍ പോളിറ്റ് ബ്യൂറോ പിന്നീട് തീരുമാനമെടുക്കും. കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളുമായി പിബി പ്രത്യേകം ചര്‍ച്ച നടത്തിയിരുന്നു. എപ്പോള്‍ വേണമെങ്കിലും പൊതു തെരഞ്ഞെടുപ്പ് വരാവുന്ന ഈ സാഹചര്യത്തില്‍ വിഎസിനെതിരെ നടപടി വേണ്ടന്നാണ് പൊതുവേയുള്ള പിബിയുടെ വിലയിരുത്തല്‍.
സംസ്ഥാന സിപിഎം നേതൃത്വത്തിന് ഒരാവശ്യമേ ഉള്ളൂ. വിഎസിനെ ഒന്നു മെരുക്കണം. അതിനായി പലവട്ടം കേന്ദ്ര നേതാക്കളെ കണ്ടുവെങ്കിലും, ബംഗാളില്‍ നിന്നുള്ള പല നേതാക്കളും വിഎസിനൊപ്പമായിരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വം ഇപ്പോള്‍ കേന്ദ്ര കമ്മിറ്റിക്ക് മുമ്പില്‍ പ്രധാനമായും രണ്ട് ആവശ്യങ്ങളാണ് സമര്‍പ്പിച്ചത്. ഒന്ന് വി.എസിനെ പ്രതിപക്ഷ സ്ഥാനത്തു നിന്നും മാറ്റി അച്ചടക്ക നടപടിയെടുക്കുക. രണ്ട് വിഎസിന്റെ പേഴ്‌സണല്‍ സ്‌ററാഫ് അംഗങ്ങളായ എ സുരേഷ്, കെ. ബാലകൃഷ്‌ണന്‍, വി.കെ. ശശിധരന്‍ എന്നിവരെ പുറത്താക്കുക. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തിക്കൊടുത്തു എന്ന ആരോപണമാണ് ഇവര്‍ക്കെതിരെയുള്ളത്. വിഎസിനെതിരെ ഒരു നടപടിയുണ്ടാകുമെന്ന് സംസ്ഥാന നേതാക്കളാരും വിശ്വസിക്കുന്നില്ല. പകരം വിശ്വസ്‌തരെ പുറത്താക്കിയാല്‍ ഫലത്തില്‍ രണ്ടും നടക്കും. കാരണം അവര്‍ക്കെതിരെ നടപടിയെടുക്കുമ്പോള്‍ സ്വാഭാവികമായും വിഎസ് രംഗത്ത് വരികയും അങ്ങനെ വിഎസിനെതിരെ വീണ്ടും അച്ചടക്കം ആവശ്യപ്പെടാനുമാകും.
https://www.facebook.com/Malayalivartha