സാലിഗ്രാമിലെ ലോഡ്ജിൽ ദർശിതയുടെ കൊല; സുഹൃത്ത് സിദ്ധരാജുവിനെ ചോദ്യം ചെയ്യുന്നു: ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാൻ ശ്രമം: ഭർത്താവുമായി വിദേശത്തേയ്ക്ക് പോകുന്നത് പ്രകോപിപ്പിച്ചു: സാമ്പത്തിക തർക്കവും, സ്വർണവും, പണവും പങ്കിട്ടെടുക്കുന്നതിലും തർക്കം: കൊലപാതക കാരണങ്ങൾ പുറത്ത്...

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കണ്ണൂർ കല്യാട്ടേ സുമലതയുടെ വീട്ടിൽനിന്ന് 30 പവന്റെ സ്വർണാഭരണങ്ങളും 4 ലക്ഷം രൂപയും കാണാതായത്. പിന്നാലെ മരുമകൾ ദർഷിതയെയും കാണാതായിരുന്നു. ഇന്നലെയാണ് ഇവരെ കർണാടകയിലുള്ള സാലിഗ്രാമിലെ ലോഡ്ജിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് കർണാടക പെരിയപ്പട്ടണം സ്വദേശി സിദ്ധരാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അതിക്രൂരമായിട്ടാണ് 22 കാരൻ സിദ്ധരാജു ദർഷിതയെ കൊലപ്പെടുത്തിയത്. മൊബൈൽ ചാർജറിൽ ഘടിപ്പിച്ച ഡിറ്റനേറ്റർ വായിൽ കെട്ടിവെച്ച് പൊട്ടിച്ചാണ് ഇയാൾ കൊലപാതകം നടത്തിയത്. ചാർജർ പൊട്ടിത്തെറിച്ചുള്ള അപകടമായി കൊലപാതകത്തെ മാറ്റാനായിരുന്നു ശ്രമം. ഏറെ നാളായി സൗഹൃദം പുലർത്തിയിരുന്ന ഇരുവരും തമ്മിൽ ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ഇത്തരത്തിൽ കടം വാങ്ങിയ പണം തിരിച്ചു ചോദിച്ചതും ഭർത്താവിനൊപ്പം ദർഷിത വിദേശത്തേക്ക് പോകാൻ തീരുമാനിച്ചതും സിദ്ധരാജുവിനെ പ്രകോപിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha

























