ഭർതൃവീട്ടിലെ കവർച്ചയ്ക്ക് പിന്നാലെ, ലോഡ്ജിൽ യുവതിയെ ഡിറ്റനേറ്റർ പൊട്ടിച്ച് കൊന്നു; ദർശിതയുടെ രഹസ്യബന്ധം പുറത്തറിഞ്ഞ് നടുങ്ങി കുടുംബം...

30 പവൻ സ്വർണവും ലക്ഷക്കണക്കിന് രൂപയും നഷ്ടപ്പെട്ട സംഭവം അന്വേഷിക്കുന്നതിനിടെ, ആ വീട്ടിലെ തന്നെ യുവതിയായ ദർശിതയെ കർണാടകയിലെ ലോഡ്ജ് മുറിയിൽ അതിക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്താവുകയാണ്. ചുങ്കസ്ഥാനം പടിഞ്ഞാറെക്കരയിൽ താമസിക്കുന്ന അഞ്ചാംപുര ഹൗസില്‍ കെ.സി. സുമതയുടെ വിദേശത്തുള്ള മകൻ എ.പി. സുഭാഷിന്റെ ഭാര്യ കർണാടക ഹുൺസൂർ സ്വദേശിനി ദർഷിത (22) യെയാണ് മൈസുരു സാലിഗ്രാമത്തിലെ ലോഡ്ജിൽ കൊല ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ ദർഷിതക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തും കർണാടക പെരിയപട്ടണം സ്വദേശിയുമായ സിദ്ധരാജിനെയാണ് സാലിഗ്രാമ പൊലീസ് അറസ്റ്റ് ചെയ്തത്. കരിങ്കൽ ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ആണ് അതിക്രൂരമായി കൊലപ്പെടുത്താൻ പ്രതി ഉപയോഗിച്ചതെന്നാണ് വിവരം.
https://www.facebook.com/Malayalivartha