ഞെട്ടിക്കുന്ന ഒരു വീഡിയോ വൈറലാവുകയാണ്..തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്..ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു...

പല വീഡിയോകളും വൈറലാകാറുണ്ട് . ഇപ്പോഴിതാ അത്തരത്തിൽ ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് വൈറലാകുന്നത് . അമ്മയെയും കുട്ടിയെയും കണ്ട ഡോക്ടര്‍മാര്‍ പോലും അമ്പരന്നു. തലയില്‍ കുത്തിയിറക്കിയ നിലയില്‍ കത്തിയുമായി ഒരു കുഞ്ഞ്. അവളുടെ കൈ പിടിച്ച് ആശുപത്രി വാര്‍ഡിലേക്ക് കയറി വരുന്ന അമ്മ. അതെ അത്തരമൊരു സംഭവത്തിന് സാക്ഷിയായി നിന്നത് നിരവധി ആളുകളാണ് , അതിന്റെ വീഡിയോയും ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് .
തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലെ കുമെങ് നഗരത്തിൽ മൂന്നു വയസ്സുകാരിയുടെ തലയിൽ കത്തി കുത്തിക്കയറിയ നിലയിലും യാതൊരു ഭാവഭേദവുമില്ലാതെ അമ്മയുടെ കൈപിടിച്ച് ആശുപത്രിയിലേക്ക് നടന്ന സംഭവം ഡോക്ടർമാരെയും നാട്ടുകാരെയും ഒരുപോലെ അമ്പരപ്പിച്ചു. ഓഗസ്റ്റ് 15-നാണ് ഈ അസാധാരണ സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.ഹു എന്ന് പേരുള്ള ഈ ബാലികയുടെ തലയിൽ 15 സെന്റീമീറ്റർ നീളമുള്ള ഒരു പഴം മുറിക്കുന്ന കത്തിയാണ് തറച്ചുകയറിയത്.
വീട്ടിൽ അമ്മ കിടക്ക വിരി വിരിക്കുകയായിരുന്ന സമയത്താണ് അരികിൽ കളിച്ചുകൊണ്ടിരുന്ന കുട്ടി അറിയാതെ കത്തി തലയിൽ തറച്ചത്. ആദ്യം കത്തി ഊരിയെടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും, വേദനയെത്തുടർന്ന് കുട്ടി കരഞ്ഞപ്പോൾ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.കുട്ടിയെയും അമ്മയെയും ഡോംങ്ചുങ് പീപ്പിൾസ് ആശുപത്രിയിൽ എത്തിയപ്പോൾ, തലയിൽ കത്തി തറച്ചിട്ടും യാതൊരു ഭയവുമില്ലാതെ, അനങ്ങാതെ, യാതൊന്നും സംഭവിക്കാത്ത രീതിയിലാണ് കുട്ടി നടന്നുവന്നത്.
കത്തിയുമായി നടക്കുന്ന കുട്ടിയുടെ കാഴ്ച ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും ഞെട്ടിച്ചു. കത്തിയുമായി അകത്തേക്ക് പോകുന്ന കുട്ടിയുടെയും അമ്മയുടെയും ദൃശ്യങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.കത്തി തലയില്‍ തറച്ചിട്ടും ആ മുറിവില്‍ നിന്നും രക്തം ഒഴുകിയിരുന്നില്ലെന്നതാണ്. അത് പോലെ കുട്ടി, അമ്മയുടെ കൈ പിടിച്ച് ഒന്നും സംഭവിക്കാത്ത് പോലെയാണ് കുട്ടി ആശുപത്രിയിലേക്ക് നടന്ന് വന്നതും.
കുട്ടിയുടെ മൃദലമായ തലയോട്ടിയിൽ കത്തി ചെറിയ തോതിൽ മാത്രമേ തറച്ചുള്ളൂ എന്നും, അത് തലച്ചോറിലെ പ്രധാന ഭാഗങ്ങളിൽ ഏൽക്കാതിരുന്നതുകൊണ്ട് ഗുരുതരമായ പരിക്കുകളൊന്നും ഉണ്ടായില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
https://www.facebook.com/Malayalivartha