പാലിയേക്കരയില്‍ വീണ്ടും ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം തള്ളി ഹൈക്കോടതി

പാലിയേക്കര ടോള്‍ പിരിവിന് അനുവദിക്കണമെന്ന് ദേശീയപാതാ അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളി. സര്‍വീസ് റോഡ് നന്നാക്കിയെന്നായിരുന്നു എന്‍എച്ച്എഐയുടെ ന്യായീകരണമുള്ളത്. എന്നാല്‍ സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന് കോടതി നിയോഗിച്ച മൂന്നംഗ സമിതി ഹൈക്കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒമ്പതിലേക്ക് മാറ്റി. അതുവരെ ടോള്‍ പിരിവ് നടക്കില്ല.
ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ആര്‍ടിഒ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് സര്‍വീസ് റോഡിന് വീതി കൂട്ടി ശാശ്വത പരിഹാരം കണ്ടിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയത്.
ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്തിയിരിക്കുന്നത് വാഹനങ്ങള്‍ വഴിതിരിച്ചു വിട്ടു കൊണ്ടാണ്. എന്നാല്‍ ഇത് വീണ്ടും ജനങ്ങളെ പ്രയാസത്തിലേക്ക് നയിക്കുമെന്നായിരുന്നു മൂന്നംഗ സമിതി ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുന്നത്.
"
https://www.facebook.com/Malayalivartha