ശബരിമല ക്ഷേത്ര നട പ്രതിഷ്ഠാന ദിന പൂജകള്‍ക്കായി ഇന്ന് തുറക്കും

ശബരിമല ക്ഷേത്ര നട പ്രതിഷ്ഠാന ദിന പൂജകള്‍ക്കായി ഇന്ന് വൈകീട്ട് 5 മണിക്ക് തുറക്കും. ഇന്നും നാളെയും ദര്‍ശനത്തിന് സൗകര്യം ലഭിക്കും. നാളെ രാത്രി 10ന് ഹരിവരാസനം പാടി ശ്രീകോവില്‍ നട അടയ്ക്കും. തുടര്‍ന്ന് മിഥുന മാസ പൂജകള്‍ക്കായി ക്ഷേത്രനട വീണ്ടും 15 ന് വൈകുന്നേരം തുറക്കും. ഇത്തവണയും കനത്ത സുരക്ഷ ഒരുക്കാനാണ് തീരുമാനം.
സന്നിധാനം, പമ്ബ, നിലക്കല്‍ എന്നിവിടങ്ങളില്‍ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 450 പൊലീസ് സേനാംഗങ്ങളെ ആണ് വിന്യസിക്കുക.
https://www.facebook.com/Malayalivartha

























