ഭാര്യ ജീവനോടിരിക്കെ സര്‍ക്കാര്‍ ജീവനക്കാരന് രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്

സര്‍ക്കാര്‍ ജീവനക്കാരന് ഭാര്യ ജീവിച്ചിരിക്കേ രണ്ടാം വിവാഹം പാടില്ലെന്ന് ഉത്തരവ്. ഒരേസമയം ഒന്നില്‍ക്കൂടുതല്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നത് ജീവനക്കാര്‍ക്കുള്ള പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. പൊതുമരാമത്ത് വകുപ്പാണ് രണ്ടാം വിവാഹത്തിനുള്ള എറണാകുളം സ്വദേശിയുടെ അപേക്ഷ തള്ളി ഉത്തരവിറക്കിയത്.
ആദ്യ ഭാര്യ ജീവിച്ചിരിക്കേ നിയമപ്രകാരം വേര്‍പിരിയാതെ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് രണ്ടാംവിവാഹത്തിനായാണ് പൊതുമരാമത്ത് വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ അപേക്ഷ നല്‍കിയത്. ഇത് പരിശോധിച്ചാണ് വകുപ്പ് ഭരണവിഭാഗം ഉത്തരവിറക്കിയിരിക്കുന്നത്. ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ ഔദ്യോഗിക ജീവിതത്തില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും അച്ചടക്കവും വിശ്വാസ്യതയും ധാര്‍മികതയും പുലര്‍ത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് നിയമനിര്‍മാണസഭ ചട്ടങ്ങള്‍ രൂപംനല്‍കിയതെന്നും ഉത്തരവില്‍ പറയുന്നു.
മറ്റൊരു വിവാഹം അനുവദിക്കുന്ന മുസ്‌ലിം വ്യക്തിനിയമം ബാധകമാണെങ്കില്‍പ്പോലും 1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടമനുസരിച്ച് ഭാര്യ ജീവിച്ചിരിക്കേ മറ്റൊരു വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടണം.
https://www.facebook.com/Malayalivartha

























