Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ആന്റണിയെന്നാല്‍ ആരാ... സോഷ്യല്‍ മീഡിയയില്‍ ആന്റണിയ്‌ക്കെതിരെ ശക്തമായ പ്രചാരണം നടക്കവേ പ്രതിരോധിച്ച് ഉമ്മന്‍ചാണ്ടി; ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമെന്ന് കാരണങ്ങള്‍ നിരത്തി ഉമ്മന്‍ചാണ്ടി; അങ്ങേയറ്റം നിര്‍ഭാഗ്യകരം

11 JUNE 2019 12:04 PM IST
മലയാളി വാര്‍ത്ത

ഗ്രൂപ്പുകള്‍ക്കതീതമായി എ.കെ. ആന്റണിയെ അനുകൂലിക്കുന്നവരാണ് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും. എന്‍ഡിഎ മുന്നണിക്ക് ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വലിയ പ്രചാരണമാണ് നടന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കൂപ്പ് കുത്തിയപ്പോള്‍ വലിയ വിമര്‍ശനമാണ് ഉണ്ടായത്. അതില്‍ കേരളത്തില്‍ നിന്നും ആന്റണിക്ക് നേരെയായി. സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണമാണ് ആന്റണിയ്‌ക്കെതിരെ നടക്കുന്നത്. 

അതിനിടെ എ കെ ആന്റണിക്കെതിരെ അപവാദ പ്രചരണം നടത്തുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ ഉമ്മന്‍ ചാണ്ടി. എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.


കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല. ഉമ്മന്‍ ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. 

ഉമ്മന്‍ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് 

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗവും സീനിയര്‍ നേതാവുമായ എ.കെ. ആന്റണിക്കെതിരേ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഉണ്ടായ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം നിര്‍ഭാഗ്യകരമാണ്.

അടിസ്ഥാനരഹിതമായ പരാമര്‍ശങ്ങള്‍ക്കിടയില്‍, ആന്ധ്രാപ്രദേശിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുണണി ഉണ്ടാകാതെ പോയതിന് ആന്റണിയെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിച്ചു കണ്ടു. ആന്ധ്രാപ്രദേശിലെ മുണണി രൂപീകരണത്തില്‍ ആന്റണി ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല. മുണണി രൂപീകരണത്തിനുള്ള പൂര്‍ണ സ്വാതന്ത്ര്യം ആന്ധ്രാ പിസിസിക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ നല്കിയിരുന്നു. കോണ്‍ഗ്രസിന്റെ നിയന്ത്രണങ്ങള്‍ക്ക് അതീതമായ കാരണങ്ങളാലാണ് സഖ്യം ഉണ്ടാക്കാന്‍ കഴിയാതെ പോയത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു വീഴ്ചയും ഉണ്ടായിട്ടില്ല. ഇതില്‍ ആന്റണിയോ ഹൈക്കമാന്‍ഡോ ഒരു തരത്തിലും ഉത്തരവാദികളല്ല.

കോണ്‍ഗ്രസിനു ദേശീയതലത്തില്‍ ഉണ്ടായ പരാജയത്തിന് പല കാരണങ്ങളുണ്ട്. കൂട്ടുത്തരവാദിത്വത്തോടെ അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. പരാജയത്തില്‍ നിന്നും ഫിനിക്‌സ് പക്ഷിയെപ്പോലെ ചിറകടിച്ചുയര്‍ന്ന പാരമ്പര്യമാണ് കോണ്‍ഗ്രസിനുള്ളത്. ആന്റണി സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമാണ്. അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിച്ച് അദ്ദേഹത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ കോണ്‍ഗ്രസിന്റെ ഗുണകാംക്ഷികളാണെന്നു തോന്നുന്നില്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends