Widgets Magazine
03
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂലിപ്പണിക്കാരത്തിയായ ഒരമ്മയുടെ നിശ്ചയദാർഢ്യം; മകൾക്ക് പരീക്ഷാ പുസ്തകം വാങ്ങാൻ മാരത്തൺ വിജയം...


സുരക്ഷാവീഴ്ചയെത്തുടർന്ന് ബയോളജിക്കൽ പാർക്കിൽ ശുചീകരണ തൊഴിലാളിയെ കടുവ കടിച്ചു കൊന്നു...


ഡല്‍ഹിയില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത.. റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്...സൈനിക പരിശീലനത്തിനിടെ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് ജവാന്മാരെ കാണാതായതായി..


ഉത്തരം മുട്ടിക്കാൻ വന്ന മാധ്യമങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ഡി സതീശൻ.. 'ഓപ്പറേഷന്‍ തൂഫാന്‍' നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രി..


കൊല്ലാൻ വെളിപാടുണ്ടായി": കാലിഫോർണിയയിലെ മലയാളി യുവതികളുടെ കൊലപാതകത്തിന് പിന്നിൽ കടുത്ത മാനസിക വൈകല്യമെന്ന് സൂചന...

ഇവനെയാണല്ലോ ഡ്രൈവറാക്കിയത്... അപകട സമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ വെറും പുള്ളിയല്ലെന്ന് കണ്ടെത്തല്‍; പൂന്തോട്ടം ഉടമകള്‍ എന്തിന് അര്‍ജുനിനെ ബാലഭാസ്‌കറിന് മേല്‍ കെട്ടിവയ്ക്കുന്നു; അന്വേഷണം നീളുന്നു

11 JUNE 2019 11:01 AM IST
മലയാളി വാര്‍ത്ത

പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായകമായ വഴിത്തിരിവിലേക്ക് അന്വേഷണ സംഘം കടന്നു. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയെന്നാണ് കണ്ടെത്തല്‍. എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ അര്‍ജുന്‍ പങ്കാളിയാണ്. പല കേസിലും അര്‍ജുന്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം.

എടിഎം കൊള്ള, നാഗമാണിക്യം തട്ടിപ്പ്, സ്വര്‍ണക്കടത്ത്, നിധി തട്ടിപ്പ്, വ്യാജ സ്വര്‍ണ ബിസ്‌കറ്റ് വില്‍പന... സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയനിഴലിലുള്ള െ്രെഡവര്‍ അര്‍ജുന്റെ പേരിലുള്ളത് ഒട്ടേറെ ക്രിമിനല്‍ കേസുകള്‍. പാലക്കാട്ടെ പൂന്തോട്ടം ആയുവേദ ആശുപത്രി ഉടമാണ് രവീന്ദ്രന്‍. രവീന്ദ്രന്റെ ഭാര്യ ലതയുടെ സഹോദരന്റെ മകനാണ് അര്‍ജുന്‍. ഇവരാണ് അര്‍ജുനിനെ ബാലഭാസ്‌കറിന് പരിചയപ്പെടുത്തിയത്. ബാലുവിനോട് സ്‌നേഹമുള്ള ആരും അര്‍ജുന്‍ എന്ന ക്രിമിനലിനെ ഒപ്പം വിടില്ലെന്ന് ഏവരും സമ്മതിക്കുന്നു. ഇതുകൊണ്ടാണ് ബാലുവിന്റെ അച്ഛന്‍ ഉണ്ണിയുടെ സംശയങ്ങള്‍ക്ക് ബലം കൂടുന്നതും.

3 വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ നിഴല്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം ആദ്യം വെളിപ്പെട്ടത്. പിടിക്കപ്പെടാന്‍ ഏറെ സാധ്യത ഉണ്ടെന്നിരിക്കെ എന്തിന് എടിഎം മോഷണത്തിനു ശ്രമിച്ചെന്നു പൊലീസ് ചോദിച്ചപ്പോള്‍ അര്‍ജുന്‍ നല്‍കിയ മറുപടി ഇങ്ങനെ: 'ഒറ്റത്തവണ ശ്രമം വിജയിച്ചാല്‍ പിന്നെ ഈ പണി തുടരേണ്ടതില്ലല്ലോ..' ഇത്രയും കൂളായി കാര്യങ്ങള്‍ കാണുന്ന വ്യക്തിയാണ് അര്‍ജുന്‍. പ്രകാശ് തമ്പിക്കും വിഷ്ണുവിനും ഒപ്പം ചേര്‍ന്ന് അര്‍ജുന്‍ സ്വര്‍ണം കടത്തിയതായും സൂചനയുണ്ട്. കേസില്‍ പിടിയിലായ സുനില്‍ കുമാറിന്റെ മൊഴിയിലാണ് അര്‍ജുന്‍ എന്ന പേരുള്ളത്. ഇത് സ്ഥിരീകരിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അതിന് മുമ്പേ അര്‍ജുന്‍ ഒളിവില്‍ പോയി. പണമുണ്ടാക്കാന്‍ എന്തും ചെയ്യുന്ന വ്യക്തിയാണ് അര്‍ജുന്‍.

തൃശൂര്‍ പാട്ടുരായ്ക്കല്‍ കുറിയേടത്തുമനയില്‍ അര്‍ജുന്‍ എന്‍ജിനീയറിങ് പഠനകാലത്താണ് എടിഎം കവര്‍ച്ചാ കേസില്‍ പൊലീസിന്റെ പിടിയിലാകുന്നത്. ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയില്‍ ആയിരുന്നു ആദ്യ കവര്‍ച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പാഞ്ഞാളിലെ എസ്ബിഐ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചത് ഫെബ്രുവരി 25ന്. ഇരു സംഭവങ്ങളിലെയും സമാനതകള്‍ അര്‍ജുനെ പൊലീസ് പിടിയിലാക്കി. ഇതെല്ലാം അര്‍ജുന്റെ പൂന്തോട്ടത്തെ ബന്ധുക്കള്‍ക്കും അറിയാം. കാശിന് വേണ്ടി എന്തും ചെയ്യുന്ന ബന്ധുവിനെ എന്നിട്ടും ബാലുവിനൊപ്പം നിര്‍ത്തി. ഈ കേസില്‍ അറസ്റ്റിലായ ശേഷമാണ് ബാലുവിന്റെ െ്രെഡവറായി അര്‍ജുന്‍ മാറിയത്.

ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. അന്ന് ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച് സമീപിച്ചാണ് പൊലീസ് അര്‍ജുനെ കുടുക്കുന്നത്.കുറുക്കു വഴികളിലൂടെ പണമുണ്ടാക്കുന്നതായിരുന്നു അര്‍ജുന്റെയും സംഘത്തിന്റെയും രീതി. നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചു. കോടികള്‍ വിലമതിക്കുന്ന നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ചായിരുന്നു അടുത്ത തട്ടിപ്പ്. ഇത്തരത്തിലൊരു തട്ടിപ്പുകാരനാണ് ബാലഭാസ്‌കര്‍ അപകടത്തില്‍ പെടുമ്‌ബോള്‍ കാര്‍ ഓട്ടിച്ചിരുന്നത്. പിടിക്കപ്പെടുമെന്ന സ്ഥിതി വന്നപ്പോള്‍ അര്‍ജുന്‍ ഒളിവില്‍ പോവുകയും ചെയ്തു.

അതേസമയം അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത വര്‍ധിക്കുകയാണ്. അപകടത്തില്‍ ഏറ്റവും കുറവ് പരിക്കേറ്റതും അര്‍ജുനിന് ആണ്. കൂടാതെ അപകടസമയത്ത് വണ്ടിയോടിച്ചത് താനാണെന്ന് സമ്മതിച്ച അര്‍ജുന്‍ പൊലീസിന് മുന്നില്‍ മൊഴിമാറ്റി ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞതും. അര്‍ജുന്റെയും ലക്ഷ്മിയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായതും ഏറെ ദുരൂഹമാണ്. ഇപ്പോള്‍ പൊലീസ് കണ്ണുവെട്ടിച്ച് അര്‍ജുന്‍ അസാമില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുരുന്നുകളെ അമ്മ കൊലപ്പെടുത്തി  (6 hours ago)

സംസ്ഥാനത്ത് ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ റെയ്ഡില്‍ അറസ്റ്റിലായവര്‍ പതിനായിരം കടന്നു  (8 hours ago)

ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കാത്തിരുന്നത് 13 വര്‍ഷം; ഒടുവില്‍ മരണത്തിന് കീഴടങ്ങി 15കാരി  (8 hours ago)

ഇന്ത്യയിലെ 3 നഗരങ്ങൾ മുങ്ങും; 1.4 കോടി ജനം കടലിൽ! ഞെട്ടിക്കുന്ന മുന്നറിയിപ്പ്... ഉടൻ സംഭവിക്കുന്നത്"  (8 hours ago)

റോഡിലെ ഇറക്കത്തിലൂടെ പതുക്കെ വന്ന കാർ CCTV ദൃശ്യങ്ങൾ പുറത്ത്...! 20 മീറ്റര്‍ അകലെ കന്നാസ്  (8 hours ago)

വിമാനം കൂട്ടത്തോടെ റദ്ദാക്കുന്നു..! UAE സർവീസുകളിൽ മാറ്റം; പ്രവാസികൾ പെട്ടു..! യാത്രയ്ക്ക് മുൻപ് ഇത് അറിയണം"  (8 hours ago)

എല്ലാത്തിനും കാരണം ഇന്ത്യ. ഞെട്ടിച്ച് നേപ്പാൾ..! രാജ്യത്തെ 3 നഗരങ്ങൾ മുങ്ങും, 1.4 കോടി ജനം ഒലിച്ചുപോകും; വിറപ്പിച്ച് റിപ്പോർട്ട്  (9 hours ago)

കേരളത്തിലെ മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേര് മാറുന്നു  (9 hours ago)

റിസര്‍വേഷന്‍ ടിക്കറ്റുണ്ടായിട്ടും അര്‍ദ്ധരാത്രി ട്രെയിനില്‍ നിന്നും വനിതാ യാത്രക്കാരിയെ ഇറക്കിവിട്ട കേസില്‍ റെയില്‍വേ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം  (9 hours ago)

മിന്നല്‍ പ്രളയത്തിന് കാരണം ആഗോള ഹരിതഗൃഹ വാതക പുറന്തള്ളലെന്ന് നേപ്പാള്‍  (10 hours ago)

ഹൈവേയില്‍ വാഹനങ്ങള്‍ നിര്‍ത്തി റീല്‍ ചിത്രീകരിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു  (10 hours ago)

മുഖ്യമന്ത്രിയെ വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന് ഉപാധികളോടെ ജാമ്യം  (10 hours ago)

ഇതരസംസ്ഥാനക്കാരെ വിവാഹം ചെയ്ത കേരളീയരായ സ്ത്രീകള്‍ക്ക് ദേശീയ കുടുംബക്ഷേമ പദ്ധതി ധനസഹായത്തിന് അര്‍ഹത; അറിയിപ്പ് റേഷന്‍കടകളില്‍ പ്രദര്‍ശിപ്പിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

കേരളത്തിന്റെ കാർഷിക സംസ്കാരം നാളികേരവുമായി ആഴത്തിൽ ബന്ധപ്പെട്ടിരിക്കുന്നു; കേരളം ഇന്ന് നാളികേര ഉൽപാദനക്ഷമതയിലും ഉൽപ്പന്ന ഗുണനിലവാരത്തിലും പിന്നാക്കം പോയ സാഹചര്യം ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി വി.ഡി  (11 hours ago)

Malayali Vartha Recommends